﻿1
00:01:00,000 --> 00:01:10,000
<font color="#ff0000">എംസോൺ റിലീസ് - 2838
http://www.malayalamsubtitles.org
www.facebook.com/msonepage</font>

2
00:01:17,000 --> 00:01:21,000
<font color="#a000ff">
<b><i>
ചൽത്തെ...</font> <font color="#0a9a35">ചൽത്തെ...</i></b></font>

3
00:01:23,000 --> 00:01:27,000
<font color="#a000ff">
<b><i>
പരിഭാഷ : സുജിത്ത് </font> <font color="#0a9a35">ബോസ്.</i></b></font>

4
00:03:00,193 --> 00:03:02,112
ഇടത്തോട്ട്... ഇടത്തോട്ട് കട്ട് ചെയ്യ്.

5
00:03:05,473 --> 00:03:07,633
- എങ്ങനെയുണ്ടായിരുന്നു എന്റെ ഷോട്ട്?
- പൊളിച്ചു.

6
00:03:09,953 --> 00:03:12,394
എന്റെ ഷോട്ട് നിനക്കങ്ങോട്ട്
പിടിച്ചില്ലെന്ന് തോന്നുന്നല്ലോ!

7
00:03:12,419 --> 00:03:14,614
അടങ്ങ് കേട്ടോ,
അത്ര വലിയ ഷോട്ടൊന്നുമല്ലായിരുന്നു.

8
00:03:14,674 --> 00:03:17,832
- ഇങ്ങനങ്ങോട്ട് സന്തോഷിക്കാൻ നീ ലോകകപ്പ് ജയിച്ചതല്ലല്ലോ!
- ജയിച്ചവർ ഇവിടെ എന്താണുലത്തിയത്?

9
00:03:17,914 --> 00:03:21,313
ഹലോ ഗയ്‌സ്, ഒരുപാട് നാളായല്ലോ കണ്ടിട്ട്,
എവിടെയായിരുന്നു നിങ്ങളൊക്കെ?

10
00:03:21,755 --> 00:03:25,230
- ദീപക്കിന്റെ കൂടെ ആരാ?
- ഒരു പെണ്ണാണെന്ന് തോന്നുന്നു.

11
00:03:26,550 --> 00:03:27,600
ബുദ്ധിമാൻ.

12
00:03:28,395 --> 00:03:30,402
- താങ്ക്യൂ.
- വന്നേ വന്നേ.

13
00:03:32,395 --> 00:03:34,556
എടാ ദീപക്കെ,
എന്തൊക്കെയുണ്ടെടാ വിശേഷങ്ങൾ?

14
00:03:35,000 --> 00:03:36,000
എടാ മച്ചാനെ.

15
00:03:37,516 --> 00:03:42,078
ഇത്‌ ആദിത്യൻ, പിന്നെ ഇത് ഇവന്റെ
സുന്ദരിയായ ഭാര്യ രശ്മി.

16
00:03:42,438 --> 00:03:44,396
പിന്നെ ഇത് വിവേക്,
ഒരു പെണ്ണിനെ തപ്പിക്കൊണ്ടിരിക്കുന്നു.

17
00:03:44,797 --> 00:03:48,071
അതുപോലെ ഇത്‌ എന്റെ
ഭാവിവധു ശീതൾ.

18
00:03:48,477 --> 00:03:51,876
- ഭാവിവധുവോ! നിന്റെ വിവാഹനിശ്ചയത്തിന്റെ
കാര്യം ഞങ്ങളോട് പറഞ്ഞില്ലല്ലോ?
- എന്ത്‌ കൂട്ടുകാരനാണെടാ നീ!

19
00:03:51,919 --> 00:03:54,357
എടാ, എല്ലാം പെട്ടെന്നായതുകൊണ്ട്
ഞാൻ പോലും അറിഞ്ഞില്ലായിരുന്നു.

20
00:03:54,558 --> 00:03:58,082
- നിനക്ക് എന്തെങ്കിലും അറിയാമോ?
- നിൽക്ക്‌, ഒരു നിമിഷം, നിങ്ങൾ അങ്ങോട്ട്‌ ഇരിക്ക്.

21
00:03:59,119 --> 00:04:01,040
നിങ്ങൾ ആദ്യമായിട്ടല്ലേ ഇങ്ങോട്ട് വരുന്നത്.

22
00:04:02,079 --> 00:04:06,006
എടാ വിവേകേ, സലിം വിളിച്ചിട്ട്‌ ഇങ്ങോട്ട് വരാൻ പറഞ്ഞു...
എന്താടാ പ്രശ്നം?

23
00:04:06,080 --> 00:04:07,279
കാരണമൊന്നും പറഞ്ഞില്ല.

24
00:04:07,359 --> 00:04:08,962
ഞങ്ങളെ ഇവിടെ വെച്ച് കാണുന്നതെന്ന്
എന്തിനാണെന്ന് നിനക്കറിയാമോ?

25
00:04:09,200 --> 00:04:11,485
അവൻ എപ്പോഴും കാരണം
സസ്പെൻസ് ആക്കി വെക്കും.

26
00:04:11,560 --> 00:04:13,316
ഹലോ സലിമാണോ?
എടാ നീ എവിടെയാ?

27
00:04:13,400 --> 00:04:15,240
ഞങ്ങൾ എത്ര നേരമായി ഇവിടെ വന്ന്
നിനക്കുവേണ്ടി കാത്തിരിക്കുവാ.

28
00:04:15,880 --> 00:04:17,240
ട്രാഫിക്കിൽ കുടുങ്ങിയെന്നോ?

29
00:04:17,320 --> 00:04:20,796
ഒന്നു വേഗം വാടാ... ശരി.

30
00:04:22,161 --> 00:04:25,038
- ഇപ്പോഴും ട്രാഫിക്കിലെങ്ങാണ്ട് കിടക്കുവാണെന്ന്.
- എപ്പോഴും ട്രാഫിക്കാണല്ലോ അവന്റെ കാരണം പറച്ചിൽ.

31
00:04:25,768 --> 00:04:28,726
- ഏയ്, ഇത് ഏത് പുസ്തകമാണ്?
- ഒരു പ്രണയ കഥയാണ് എറിക് സെഗാൽ.

32
00:04:28,809 --> 00:04:30,249
- അതെയോ!
- ഇതൊരു അടിപൊളി പുസ്തമാണ്.

33
00:04:31,528 --> 00:04:34,648
നിങ്ങൾക്കറിയാമോ, ഇതുപോലൊരു പ്രണയം
യഥാർത്ഥ ജീവിതത്തിൽ ഉണ്ടായാൽ  അടിപൊളിയായിരിക്കും.

34
00:04:34,849 --> 00:04:38,653
ഇത് നല്ല കൂത്ത്, എടാ ദീപക്കെ,
നീ നമ്മുടെ രാജിന്റെ പ്രണയകഥ പറഞ്ഞില്ലായിരുന്നോ?

35
00:04:38,730 --> 00:04:41,417
- ഇല്ലെടാ, അതിനുള്ള അവസരം കിട്ടിയില്ല.
- നീ എന്തൊരു വട്ടനാടാ.

36
00:04:41,489 --> 00:04:43,928
അഥവാ പറഞ്ഞിരുന്നെങ്കിൽ ഇവൾ
ഇങ്ങനെ സംസാരിക്കില്ലായിരുന്നു.

37
00:04:44,369 --> 00:04:46,127
എന്നുവെച്ചാൽ നിങ്ങൾ പറഞ്ഞുവരുന്നത്
ഈ പുസ്‌തകത്തിലെ...

38
00:04:46,210 --> 00:04:48,006
...പ്രണയകഥ യഥാർത്ഥ ജീവിതത്തിലും
ഉണ്ടാകുമെന്നോ?

39
00:04:48,091 --> 00:04:50,059
- പിന്നല്ലാതെ.
- നടക്കുന്ന കാര്യമല്ല!

40
00:04:50,130 --> 00:04:51,692
ഞാൻ വിശ്വസിക്കില്ല.

41
00:04:52,000 --> 00:04:53,692
കേട്ടതിനു ശേഷം തീരുമാനിക്ക്‌.

42
00:04:53,771 --> 00:04:57,449
- എങ്ങനെയാ അവർ കണ്ടുമുട്ടിയതെന്ന് ഞാൻ പറയാം.
- ഒരു മിനിറ്റ്... നീ പെട്ടെന്ന് തുടങ്ങിയോ!

43
00:04:58,732 --> 00:05:02,207
അത് പറയുന്നതിന് മുൻപ്,
രാജിനെക്കുറിച്ച് എന്തെങ്കിലും പറയ്.

44
00:05:02,452 --> 00:05:05,294
- വിവേകേ, ഒരു മിനിറ്റ് ഞാൻ പറയാം.
- വേണ്ട ഞാൻ പറയാം.

45
00:05:05,372 --> 00:05:06,495
- എടാ ഞാൻ പറഞ്ഞോട്ടെടാ!
- എന്നാ പറ.

46
00:05:08,000 --> 00:05:09,000
നോക്ക്‌.

47
00:05:09,076 --> 00:05:12,234
രാജ് ഒരു പഞ്ചാബിയാണ്,
അവന്റെ അച്ഛന് അവിടെ ഒരു കൃഷിയിടമുണ്ട്.

48
00:05:12,316 --> 00:05:14,793
- അതുകൊണ്ട് രാജ്...
- അപ്പോ രാജ് കൃഷിക്കാരാണല്ലേ?

49
00:05:14,837 --> 00:05:19,282
അല്ല... രാജിന് ഒരു എഞ്ചിനീയറാകമെന്നായിരുന്നു ആഗ്രഹം,
അതുകൊണ്ടാണ് അവൻ നഗരത്തിലേക്ക് വന്നത്.

50
00:05:19,357 --> 00:05:21,276
എന്നുവെച്ചാൽ രാജ് എഞ്ചിനീയറാണല്ലേ?

51
00:05:21,356 --> 00:05:24,323
അല്ല, എഞ്ചിനീയറാകാൻ വേണ്ടിയാണ്
നഗരത്തിലേക്ക് വന്നതെങ്കിലും പെട്ടെന്ന്...

52
00:05:24,397 --> 00:05:27,278
-...അവന്റെ തലയിൽ എക്സ്പോർട്ട് ബിസിനസ്സ് കേറിക്കൂടി.
- അതുകൊണ്ട് ഇപ്പോ...

53
00:05:27,319 --> 00:05:29,718
...അയാൾ എക്സ്പോർട്ട് ബിസിനസും
ചെയ്യുന്നില്ലല്ലേ?

54
00:05:29,798 --> 00:05:31,151
അങ്ങനെതന്നെ.

55
00:05:31,557 --> 00:05:34,834
അപ്പോ നിങ്ങളുടെ രാജ് ഇപ്പോ
എന്തെങ്കിലും ചെയ്യുന്നുണ്ടോ?

56
00:05:34,920 --> 00:05:38,836
അതാണ് രാജ്,
ആലോചിച്ച കാര്യമൊന്നും ചെയ്തതുമില്ല...

57
00:05:38,879 --> 00:05:42,642
...ചെയ്ത കാര്യമൊന്നും
പിന്നീട് ആലോചിച്ചതുമില്ല.

58
00:05:42,719 --> 00:05:44,161
അതാണ് നിങ്ങളുടെ രാജ്.

59
00:06:01,760 --> 00:06:03,209
- ഹലോ രാജ് ചേട്ടാ.
- കാര്യങ്ങളൊക്കെ എങ്ങനെ പോകുന്നു?

60
00:06:04,642 --> 00:06:07,446
- നല്ല പാട്ടാണല്ലേ ഇങ്ങോട്ട് ഒന്ന് തന്നേ.
- തൊട്ടുപോകരുത്.

61
00:06:07,522 --> 00:06:08,450
ഗദർ സിനിമയുടെ ടേപ്പാണ്...

62
00:06:08,650 --> 00:06:10,450
...സണ്ണി ഡിയോൾ എനിക്കേറ്റവും
ഇഷ്ടപ്പെട്ട നടനാണ് മനസ്സിലായോ!

63
00:06:11,022 --> 00:06:12,978
അല്ല രാജ് ചേട്ടാ,
നിങ്ങൾ ബാംഗ്ലൂരിൽ നിന്ന് മൂന്ന്...

64
00:06:13,003 --> 00:06:14,742
...ദിവസത്തിനു പകരം രണ്ടു ദിവസം
കൊണ്ട് എത്തിയോ?

65
00:06:14,844 --> 00:06:17,810
പക്ഷേ സാറ് ബാംഗ്ലൂരിൽ നിന്ന് രണ്ടു ദിവസത്തിന്
പകരം മൂന്നു ദിവസം കൊണ്ടേ ഇങ്ങ് എത്തു.

66
00:06:17,984 --> 00:06:19,806
എന്തുചെയ്യാനാ രാജ് ചേട്ടാ,
 ട്രക്ക് ഓടിക്കൊണ്ടിരിക്കുമ്പോൾ...

67
00:06:19,900 --> 00:06:20,806
...നിന്നു പോയാൽ പിന്നെ വൈകാതിരിക്കുമോ!

68
00:06:21,883 --> 00:06:24,842
അതുശരി, എന്റെ ട്രക്കിനെ കുറ്റം പറയുന്നോടാ,
കാര്യമെന്താണെന്ന് നിങ്ങൾക്കറിയാമോ?

69
00:06:24,925 --> 00:06:29,719
പൂനയിൽ വച്ച് മൂന്ന് പെമ്പിള്ളേർ വണ്ടിയുടെ മുന്നിൽ ചാടി പറയുവാ
"ചേട്ടച്ചാര് വന്നേ, ചേട്ടച്ചാര് വന്നേ" എന്ന്.

70
00:06:29,805 --> 00:06:32,331
ഈ നാറി പെണ്ണുങ്ങളുടെ പിന്നാലെ പോയിട്ട്,
എന്റെ ട്രക്കിനെ കുറ്റം പറയുന്നു.

71
00:06:33,124 --> 00:06:38,486
പിന്നേ... ട്രക്കിന്റെ ടയർ ഞാൻ മാറ്റിയിട്ടുണ്ട്.
പുതിയ എഞ്ചിനും പിടിപ്പിച്ചിട്ടുണ്ട്.

72
00:06:38,525 --> 00:06:42,023
ഇനി ഇതിൽ മണ്ണെണ്ണ ഒഴിച്ചുപോകരുത്,
ഈ കാസ്ട്രോളിന്റെ ഓയിൽ ഒഴിക്ക്.

73
00:06:42,066 --> 00:06:45,005
ഇനി താമസിച്ചാൽ നിനക്ക് പറയാൻ വേറെ
ഒഴിവുകഴിവുകൾ ഒന്നുമില്ല കേട്ടോടാ!

74
00:06:46,328 --> 00:06:48,343
- രാജ് ചേട്ടാ ഒരു ഫോൺ ഉണ്ട്.
- എടാ ഫോൺ വന്നാലിപ്പോ എന്താ?

75
00:06:48,428 --> 00:06:50,040
- ട്രേഡ്ലിങ്കിൽ നിന്ന് ഓണറിന്റെ ഫോണാണ്.
- ട്രേഡ്ലിങ്കിൽ നിന്നോ!

76
00:06:51,762 --> 00:06:53,606
വേഗം ഇങ്ങോട്ട് ഇട്.

77
00:06:54,361 --> 00:06:57,080
ഹലോ,
ഹായ് മിസ്റ്റർ സിൻഹ.

78
00:06:57,162 --> 00:06:59,205
ഇത്‌ രാജ് ട്രാൻസ്‌പോർട്ടിന്റെ മാനേജിങ്
ഡയറക്ടറാണ് സംസാരിക്കുന്നത്.

79
00:06:59,282 --> 00:07:01,203
അതെ രാജ് മാത്തൂർ തന്നെ,
നമ്മൾ നേരത്തെ സംസാരിച്ചിരുന്നു.

80
00:07:01,283 --> 00:07:04,165
അതെ, ഇന്ന് നമുക്ക് ഒരു മീറ്റിംഗ് ഉണ്ട്,
ഇന്നോ?

81
00:07:04,324 --> 00:07:08,403
അതെ ഇന്ന് നമ്മുടെ മീറ്റിംഗ് ഉണ്ട്,
ഒരു സെക്കന്റ് ഒന്ന് വെയിറ്റ് ചെയ്യണേ.

82
00:07:08,603 --> 00:07:11,849
അയ്യോ മീറ്റിംഗിന്റെ കാര്യം ഞാൻ എങ്ങനെ മറന്നു...
എടാ എന്റെ കോട്ട് എവിടെയാ?

83
00:07:11,924 --> 00:07:13,604
അവിടെ തന്നെയുണ്ട് രാജ് ചേട്ടാ.

84
00:07:13,685 --> 00:07:15,768
ഹലോ സാർ,
ഹോൾഡ് ചെയ്തതിനു ക്ഷമിക്കണം.

85
00:07:15,845 --> 00:07:18,408
സത്യത്തിൽ ഞങ്ങൾ ഇവിടെ ജാപ്പനീസ് ഫിലോസഫിയിലുള്ള
തൊഴിൽ രീതിയാണ് പിന്തുടരുന്നത്.

86
00:07:18,485 --> 00:07:21,365
ഞങ്ങൾ ഇവിടെയുള്ള എല്ലാ ജോലിക്കാർക്കും ഒരു മണിക്കൂർ
ധ്യാനം നടത്താറുണ്ട്.

87
00:07:21,445 --> 00:07:24,604
അത് എങ്ങനെയായിരിക്കുമെന്ന് നിങ്ങൾക്ക് അറിയാമല്ലോ
സന്തോഷമുള്ള ജോലിക്കാരും സന്തോഷമുള്ള ബിസിനസും.

88
00:07:24,685 --> 00:07:26,404
ഒരു സെക്കന്റ്‌ ഒന്ന് ഹോൾഡ് ചെയ്യാമോ സാർ.

89
00:07:26,445 --> 00:07:29,845
എടാ നായിന്റെ മോനെ,
പാട്ട് നിർത്തെടാ.

90
00:07:29,926 --> 00:07:33,364
നിങ്ങൾ എന്താണീ പറയുന്നത് സാർ?

91
00:07:33,407 --> 00:07:35,502
ട്രക്കുകൾ എത്തിയില്ലെന്നോ?
അങ്ങനെ സംഭവിക്കില്ലല്ലോ...

92
00:07:35,527 --> 00:07:37,311
ഞാൻ ഇപ്പോത്തന്നെ ഓപ്പറേഷൻ
മാനേജറോട് തിരക്കാം.

93
00:07:37,487 --> 00:07:39,165
ഞാൻ അയാളോട് ഒന്ന് ചോദിക്കട്ടെ.

94
00:07:39,367 --> 00:07:41,287
ഒരു സെക്കന്റ്‌ ഒന്ന് ഹോൾഡ് ചെയ്യണേ.

95
00:07:41,595 --> 00:07:43,793
എടാ നാറികളെ, ട്രക്കുകൾ എന്താ
ഇതുവരെയായിട്ടും അവിടെ എത്താത്തത്?

96
00:07:43,875 --> 00:07:48,589
- അതിൽ കാറ്റ് നിറക്കുകയാ.
- കാറ്റ് നിന്റെ അണ്ണാക്കിൽ കൊണ്ടുപോയി നിറയ്ക്കെടാ,
വിവരമില്ലാത്തവനെ.

97
00:07:49,435 --> 00:07:53,554
ഹലോ യെസ്, ക്ഷമിക്കണം സാർ,
ഞങ്ങളുടെ മൈൻഫ്രെയിംസ് സിസ്റ്റംസ് എല്ലാം
പ്രശ്നമാണ് സാർ.

98
00:07:53,596 --> 00:07:55,477
അതെ,
പവർ സപ്ലൈ യൂണിറ്റും പ്രശ്നമായിരിക്കുകയാണ്.

99
00:07:55,515 --> 00:07:58,396
ഞാൻ എല്ലാവരുമായി സംസാരിച്ചു സാർ.

100
00:07:58,596 --> 00:08:01,035
ഞാൻ ഡയറക്ടർ ബോർഡിലെ
എല്ലാ ആൾക്കാരോടും സംസാരിച്ചു സാർ.

101
00:08:01,077 --> 00:08:03,400
എല്ലായിടത്തും ഒരേ പ്രശ്നമാണ് സാർ...അതെ.

102
00:08:03,476 --> 00:08:05,560
പക്ഷേ പേടിക്കേണ്ട,
ഞാൻ നിങ്ങളുടെ ജോലി തീർത്തുതരാം.

103
00:08:05,636 --> 00:08:07,643
രാജ് ട്രാൻസ്‌പോർട്ട് ഒരിക്കലും
നിങ്ങളെ നിരാശരാക്കില്ല.

104
00:08:07,716 --> 00:08:11,481
അതെ, ഞങ്ങളുടെ ഇടപാടുകൾ നിങ്ങൾക്കറിയാമല്ലോ,
ഞങ്ങൾ ഇത് നന്നായി ചെയ്യും തീർച്ചയായും സാർ.

105
00:08:11,558 --> 00:08:13,837
ട്രക്കുകൾ എത്തിക്കോളും സാർ,
എപ്പോ എത്തുമെന്നോ?

106
00:08:14,600 --> 00:08:17,837
ഒന്ന് ഹോൾഡ് ചെയ്യണേ, ഞാൻ ഞങ്ങളുടെ
എഞ്ചിനീയറോട് ചോദിച്ചിട്ട് പറയാം.

107
00:08:18,398 --> 00:08:19,494
എടാ വിവരമില്ലാത്തവന്മാരെ,

108
00:08:19,519 --> 00:08:21,711
ഈ പണ്ടാരം എപ്പോഴാ
ശരിയാവുന്നതെന്ന് ചോദിക്കുന്നു?

109
00:08:21,759 --> 00:08:24,194
- അര അല്ലെങ്കിൽ ഒരു മണിക്കൂറെടുക്കും.
- അരമണിക്കൂറെടുക്കും പോലും...

110
00:08:24,279 --> 00:08:26,274
നിന്നെയൊക്കെ ചെരുപ്പൂരി അടിക്കും ഞാൻ അറിയോ?

111
00:08:26,721 --> 00:08:31,600
ഹലോ സാർ, ട്രക്കുകൾ എത്തിയല്ലോ,
 ഇപ്പോ എത്തിക്കാണത്തേയുള്ളൂ.

112
00:08:31,680 --> 00:08:33,513
അതെ ഞാനും വരുന്നുണ്ട് സാർ.

113
00:08:33,600 --> 00:08:37,238
ഞാൻ അവരുടെ മൊബൈലിൽ വിളിച്ച്
എല്ലാം ശരിയാക്കിക്കോളാം.

114
00:08:37,520 --> 00:08:40,324
ശരി സാർ... നമുക്ക് എപ്പോഴെങ്കിലും
ഒരുമിച്ച് കാണാം സാർ, തീർച്ചയായും.

115
00:08:40,906 --> 00:08:43,546
നമുക്ക് ഒബ്റോയിയിൽ വച്ച് കാണാം,
അവിടെ നിന്നാ ഞാൻ ലഞ്ച് കഴിക്കാറ്.

116
00:08:44,066 --> 00:08:45,469
വളരെ നന്ദിയുണ്ട് സാർ.

117
00:08:45,508 --> 00:08:47,552
നിങ്ങൾക്കും നല്ല ഒരു ദിവസമായിരിക്കട്ടെ, ബൈ.

118
00:08:50,588 --> 00:08:53,872
എത്ര സമയമായി നിന്നെ ഇന്ന് ഞാൻ...
പെട്ടെന്ന് ഒന്ന് ശരിയാക്കടേയ്.

119
00:08:53,908 --> 00:08:54,907
ശരിയായി ചേട്ടാ.

120
00:08:55,349 --> 00:08:57,749
എന്റെ ദൈവമേ,
ഒരു പ്രത്യേകതരം കഥാപാത്രമാണല്ലേ!

121
00:08:59,229 --> 00:09:03,675
എനിക്ക് ഇത്‌ വിശ്വസിക്കാൻ പറ്റുന്നില്ല,
പുള്ളി വളരെ കോമഡിയും അടിപൊളിയുമാണല്ലോ.

122
00:09:03,829 --> 00:09:06,192
- എനിക്ക് രാജിനെ കാണണമെന്നുണ്ട്.
- പിന്നെ... അതിനെന്താ.

123
00:09:06,231 --> 00:09:07,717
അവനെപ്പറ്റി പറഞ്ഞാൽ
ആരും ഇങ്ങനെ പറഞ്ഞുപോകും.

124
00:09:08,790 --> 00:09:11,506
അല്ല നിങ്ങളൊക്കെ രാജിന്റെ പ്രണയകഥയല്ലേ
പറഞ്ഞുകൊണ്ടിരിക്കുന്നത്!

125
00:09:11,590 --> 00:09:14,182
ഇതുവരെയായിട്ടും ഈ പ്രണയകഥയിലെ
പെണ്ണാരാണെന്ന് പറഞ്ഞില്ലല്ലോ!

126
00:09:14,270 --> 00:09:16,306
പെണ്ണോ? അത് പ്രിയ.

127
00:09:21,071 --> 00:09:25,431
പ്രിയ ശരിക്കും ജനിച്ചതും
വളർന്നതുമെല്ലാം ഗ്രീസിലായിരുന്നു.

128
00:09:25,632 --> 00:09:27,953
അവിടെനിന്നും ബിരുദം കിട്ടിയതിനുശേഷം
അവൾ ഇന്ത്യയിലേക്ക് വന്നു...

129
00:09:27,980 --> 00:09:28,953
...അവളുടെ ആന്റിയുടെ അടുത്തേക്ക്.

130
00:09:29,575 --> 00:09:31,130
അവൾ ഒരു ഫാഷൻ ഡിസൈനറാണ്.

131
00:09:31,214 --> 00:09:34,211
അതുപോലെ അവളുടെ ആദ്യത്തെ ഷോ
എന്ത് അടിപൊളിയായിരുന്നെന്നറിയാമോ!

132
00:10:13,340 --> 00:10:14,741
നിന്നെക്കുറിച്ചോർത്ത് എനിക്ക്
ഒരുപാട് അഭിമാനമുണ്ട്.

133
00:10:15,820 --> 00:10:18,700
- നന്ദി ശരിക്കും ദൈവത്തിനാണ് ആന്റി.
- ഇത്‌ അടിപൊളിയായിരുന്നു.

134
00:10:18,740 --> 00:10:21,227
ഞാൻ വളരെ ആവേശത്തിലാണ്  അന്ന ആന്റി,
ഷോ അടിപൊളിയാണ്.

135
00:10:22,382 --> 00:10:23,861
ഈ ഷോ അടിപൊളിയായിരുന്നു പ്രിയ.

136
00:10:23,943 --> 00:10:26,948
- ശരിക്കും നീയാണ് ഈ ഇൻഡസ്ട്രിയിൽ ബെസ്റ്റ്.
- അവൾ അല്ലെങ്കിലേ അടിപൊളിയല്ലേ!

137
00:10:29,023 --> 00:10:30,338
എനിക്ക് ഇത്‌ ഒട്ടും വിശ്വസിക്കാൻ പറ്റുന്നില്ല.

138
00:10:30,944 --> 00:10:33,941
രാജ് അങ്ങനെയൊരാളും
പ്രിയ ഇങ്ങനെയൊരാളുമോ!

139
00:10:35,024 --> 00:10:37,347
അങ്ങനെയാണെങ്കിൽ ഇവർ
എങ്ങനെയാ കണ്ടുമുട്ടിയത്?

140
00:10:38,665 --> 00:10:41,545
- ഹൈവേയിൽ ഒരു ആക്‌സിഡന്റിൽ വെച്ച്.
- ആക്‌സിഡന്റോ?

141
00:10:41,625 --> 00:10:45,580
അതെ ശരിക്കും ഒരു ആക്‌സിഡന്റിൽ വെച്ച്,
മഹാഭാലേശ്വർ വഴിയിൽ വെച്ച്...

142
00:10:45,665 --> 00:10:47,979
...രാജിന്റെ ട്രക്കും പ്രിയയുടെ കാറും തമ്മിൽ.

143
00:11:22,151 --> 00:11:26,230
എടോ ഡ്രൈവറെ, തനിക്ക് വണ്ടിയോടിക്കാൻ അറിയില്ലേ,
വണ്ടി ഇടിച്ചിരുന്നെങ്കിലോ?

144
00:11:26,430 --> 00:11:28,474
തെറ്റ് നിങ്ങളുടേതാണ് മാഡം,
ഇത്രയും വലിയ ട്രക്ക്...

145
00:11:28,510 --> 00:11:30,547
താൻ മിണ്ടരുത് മിസ്റ്റർ ക്ലീനർ,
 ഞാൻ തന്നോടല്ല...

146
00:11:30,631 --> 00:11:31,428
...ഡ്രൈവറോടാണ് സംസാരിക്കുന്നത്.

147
00:11:31,512 --> 00:11:33,563
എന്താടോ ഡ്രൈവറെ തനിക്ക്
വണ്ടിയോടിക്കാൻ അറിയില്ലേ,

148
00:11:33,588 --> 00:11:34,694
വണ്ടി ഇടിച്ചിരുന്നെങ്കിലോ?

149
00:11:34,752 --> 00:11:37,190
- ആരാണോ തനിക്കൊക്കെ ലൈസൻസ് തന്നത്?
- ലൈസൻസോ!

150
00:11:37,271 --> 00:11:39,672
നിനക്കറിയാമോ നിക്കി,
ഇവന്മാർക്കൊന്നും ലൈസൻസ് ഉണ്ടാവില്ല.

151
00:11:39,872 --> 00:11:41,591
ഇവനൊക്കെ കൈക്കൂലി കൊടുത്തിട്ടാണ്
ലൈസൻസ് കിട്ടുന്നത്.

152
00:11:41,793 --> 00:11:43,674
ശരിക്കും ഇവൻമാരുടെയൊക്കെ
ലൈസൻസ് റദ്ദാക്കുകയാണ് വേണ്ടത്.

153
00:11:43,712 --> 00:11:45,402
എന്നിട്ട് ഇവനെയൊക്കെ നല്ല
അടി കൊടുക്കുകയാണ് വേണ്ടത്,

154
00:11:45,427 --> 00:11:46,715
ഇവനൊക്കെ സമൂഹത്തിന് ഭീഷണിയാണ്.

155
00:11:46,792 --> 00:11:49,433
ഡ്രൈവറല്ലേ,
ഇംഗ്ലീഷ് പറഞ്ഞാൽ മനസ്സിലാവുമോ ഇയാൾക്ക്?

156
00:11:51,000 --> 00:11:52,000
അത് ശരിയാണല്ലോ!

157
00:11:52,113 --> 00:11:54,034
നിങ്ങൾക്ക്‌ ഹിന്ദി അറിയില്ലേ?

158
00:12:11,756 --> 00:12:13,916
ഒരുപക്ഷേ ഇനി ഇവൻ ഊമയായിരിക്കുമോ പ്രിയ?

159
00:12:14,156 --> 00:12:15,989
- രാജ് ചേട്ടാ.
- മിണ്ടിപ്പോകരുത്.

160
00:12:17,356 --> 00:12:20,197
ഇവൻ ഊമയൊന്നുമല്ല.

161
00:12:20,500 --> 00:12:22,197
താൻ എന്നോട് മിണ്ടരുതെന്ന് പറയുന്നോ!

162
00:12:22,277 --> 00:12:24,283
നിങ്ങളെയല്ല ഇവനോടാ പറഞ്ഞത്.

163
00:12:25,077 --> 00:12:26,820
തനിക്ക് തന്റെ വണ്ടിയുടെ ക്ലീനറോട്
 മിണ്ടരുതെന്ന് പറയാൻ പറ്റും...

164
00:12:27,000 --> 00:12:28,120
...എന്നെ തുറിച്ചു നോക്കാൻ പറ്റും...

165
00:12:28,157 --> 00:12:30,038
..പക്ഷേ ക്ഷമ ചോദിക്കാൻ പറ്റില്ല അല്ലേ.

166
00:12:30,208 --> 00:12:32,610
തന്നെപ്പോലെ വിവരമില്ലാത്ത ഡ്രൈവർമാർ
എല്ലാം കണക്കാണ്.

167
00:12:32,648 --> 00:12:35,211
തനിക്കൊക്കെ വലിയ അഹംഭാവമുണ്ട്.

168
00:12:35,288 --> 00:12:38,774
- അവിടെ നിൽക്ക്, നിൽക്കാൻ.
- പ്രിയ.

169
00:12:39,969 --> 00:12:42,725
- നോക്ക്...
- ഞാൻ നോക്കാനോ, താൻ നോക്കെടോ...

170
00:12:42,809 --> 00:12:44,844
...താൻ എങ്ങനെയാ ട്രക്ക് ഓടിച്ചതെന്ന്.

171
00:12:45,409 --> 00:12:47,493
എന്റെ നേരെ വിരൽ ചൂണ്ടരുത്,
വിരൽ ചൂണ്ടരുതെന്ന്...

172
00:12:47,570 --> 00:12:49,691
താഴ്ത്ത്... താഴ്ത്താൻ.

173
00:12:50,729 --> 00:12:54,454
- താഴെയല്ല പിറകിൽ...
- എന്റെ കാർ പിറകിലൂടെ വരികയായിരുന്നു.

174
00:12:54,970 --> 00:12:58,053
- വലതുവശത്തുകൂടി ഓവർടേക്ക്‌ ചെയ്തതേയുള്ളൂ.
- നിങ്ങളുടെ വണ്ടി പിറകിലൂടെ പോവുകയാണ്.

175
00:12:58,131 --> 00:12:59,850
ഇതെന്താ ഈ വരുന്നു പോകുന്നു എന്നുവെച്ചാൽ?

176
00:12:59,931 --> 00:13:01,006
ഈ വരുന്നു പോകുന്നു
എന്നുവെച്ചാൽ എന്താണെന്ന്?

177
00:13:01,091 --> 00:13:03,124
എന്റെ വണ്ടി എവിടുന്നാ വന്നത്
എന്ന് താൻ ഒന്ന് പറഞ്ഞേ?

178
00:13:04,851 --> 00:13:05,494
ആഹ്... ഇപ്പോ ശരിക്കും പോയി.

179
00:13:14,372 --> 00:13:16,706
നിങ്ങൾ പറഞ്ഞത് പിറകിലൂടെ
വരികയായിരുന്നെന്നല്ലേ,

180
00:13:16,731 --> 00:13:18,237
ഞാൻ പറഞ്ഞത് പിറകിലൂടെ പോവുക...

181
00:13:19,093 --> 00:13:20,696
പോയി.

182
00:13:43,915 --> 00:13:45,315
എടാ സലിം അളിയാ.

183
00:13:45,795 --> 00:13:49,635
പെങ്ങളെ ഫറാഹ്,
ഇന്ന് നിങ്ങൾ സലീമിന്റെ വധുവായി കണ്ടപ്പോ
എവിടെയൊക്കെയോ...

184
00:13:49,800 --> 00:13:51,635
... സലീമിന്റെ അനാർക്കലിയെപ്പോലെ തോന്നുന്നു.

185
00:13:51,835 --> 00:13:54,034
ഇത്‌ എന്റെ വക ഒരു സമ്മാനം.

186
00:13:54,116 --> 00:13:55,873
നന്ദി.

187
00:13:55,957 --> 00:13:58,836
കൊള്ളാല്ലോ, നീ ഇന്ന് വല്ലാത്ത കവിതയുടെ
മൂഡിലാണെന്ന് തോന്നുന്നല്ലോ?

188
00:13:58,916 --> 00:14:01,393
- അതെ, നിന്റെ സ്വഭാവം ഒന്ന് മാറിപ്പോയതുപോലെ തോന്നുന്നു.
- എന്ത്‌ ചെയ്യാനാ... രണ്ടു അവസരങ്ങളായിരുന്നില്ലേ...

189
00:14:01,476 --> 00:14:04,319
ഒന്ന് മുസ്ലിം കല്യാണമല്ലേ,
അതുകൊണ്ടല്ലേ കവിയുടെ രീതിയിൽ സംസാരിക്കുന്നത്...

190
00:14:04,397 --> 00:14:06,316
പിന്നെ ഇങ്ങോട്ട് വരുന്ന വഴി
ഒരു സംഭവവും ഉണ്ടായി.

191
00:14:06,637 --> 00:14:09,316
- വഴിയിൽ വെച്ച് എന്തുപറ്റി?
- വഴിയിൽ വെച്ച് ഒരു പെണ്ണുമായി ആക്‌സിഡന്റ് ഉണ്ടായി.

192
00:14:09,397 --> 00:14:12,317
- ശരിക്കും? എന്നിട്ട് കുഴപ്പമെന്തെങ്കിലുമുണ്ടോ?
- എനിക്ക് കുഴപ്പമാണ് മോനെ സലിമേ.

193
00:14:12,399 --> 00:14:16,641
...ആകെ കുഴപ്പമാണ്, പെൺകുട്ടിയെ പരിചയപ്പെട്ടു,
പിന്നെ പിരിയേണ്ടി വന്നു.

194
00:14:16,798 --> 00:14:18,632
അവളെ വീണ്ടും കാണാൻ പറ്റുമോ എന്നറിയില്ല.

195
00:14:19,719 --> 00:14:24,758
സത്യം പറയാലോ, എന്തൊരു പെണ്ണായിരുന്നു,
എന്തൊരു പെണ്ണായിരുന്നു, എന്തൊരു പെ...

196
00:14:32,160 --> 00:14:34,405
ഇതല്ലേ അവൾ!
ആ പെണ്ണ് ഏതാ സലിം?

197
00:14:34,480 --> 00:14:37,399
- ഏത് പെണ്ണ്?
- എടാ വെള്ള ഡ്രസ്സ്‌ ഇട്ട പെണ്ണ്.

198
00:14:37,600 --> 00:14:40,845
- അവളോ... അവൾ എന്റെ കൂട്ടുകാരി പ്രിയയാണ്.
- എന്തൊരു നല്ല കൂട്ടുകാരിയാണ്.

199
00:14:41,920 --> 00:14:44,161
നോക്ക് ഇങ്ങോട്ടാ വരുന്നത്, അവളോട് ചോദിച്ചേ
യാത്ര എങ്ങനെയുണ്ടായിരുന്നെന്ന്.

200
00:14:44,321 --> 00:14:45,337
- എന്ത്‌?
- കൂടുതൽ ചോദ്യങ്ങൾ ചോദിക്കാതെ...

201
00:14:45,682 --> 00:14:46,967
ഡിവോഴ്സ് ചെയ്യ് സലിം, ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്നവളാ...
അവളോട് ഒന്ന് ചോദിക്ക്.

202
00:14:49,522 --> 00:14:50,720
- ഫറാഹ്.
- ഹായ്.

203
00:14:53,191 --> 00:14:56,474
- അഭിനന്ദനങ്ങൾ, നിന്നെ കാണാൻ അടിപൊളിയായിട്ടുണ്ട്.
- താങ്ക്യൂ... നീ ഉണ്ടാക്കിയതാണല്ലോ,  അതാ.

204
00:14:57,231 --> 00:14:58,632
കൊള്ളാം ഫറാഹ്,
 നല്ല മെഹന്ദിയാണല്ലോ!

205
00:14:59,712 --> 00:15:02,036
നിന്റെ യാത്രയൊക്കെ
എങ്ങനെയുണ്ടായിരുന്നു പ്രിയ?

206
00:15:02,473 --> 00:15:04,469
ദയവുചെയ്ത് അതിനെക്കുറിച്ചു സംസാരിക്കല്ലേ,
എന്താണെന്ന് ആലോചിക്ക്.

207
00:15:04,512 --> 00:15:07,354
ഇന്ന് ഞാൻ ഒരു ട്രക്കുമായിട്ടുള്ള വലിയ
ഒരു അപകടത്തിൽ നിന്ന് രക്ഷപെട്ടു.

208
00:15:08,232 --> 00:15:11,392
ഞാൻ ആ ട്രക്ക് പിടിച്ചു നിർത്തിച്ചു,
പക്ഷേ ആ ഡ്രൈവർ എന്തൊരു ഭയങ്കര സാധനമാണ്.

209
00:15:11,434 --> 00:15:13,874
ശരിക്കും ഒരു വിചിത്രമനുഷ്യനെപ്പോലെ.

210
00:15:13,953 --> 00:15:16,704
അല്ലെങ്കിലും ഈ ട്രക്ക്
ഡ്രൈവർമ്മാർ വളരെ ധിക്കാരികളാണ്.

211
00:15:16,729 --> 00:15:18,778
ഏയ് അയാൾ
ധിക്കാരിയൊന്നുമല്ല കാരണം...

212
00:15:18,834 --> 00:15:20,972
...ഞാൻ അയാൾക്കിട്ട്
കണക്കിന് പറഞ്ഞെങ്കിലും...

213
00:15:20,997 --> 00:15:23,581
...ആയാൾ ഒന്നും മിണ്ടാതെ
കേട്ടുകൊണ്ടിരിക്കുകയായിരുന്നു.

214
00:15:23,634 --> 00:15:26,274
- പിന്നെ എന്തുണ്ടായി?
- പിന്നെ എപ്പോഴും ചെയ്യുന്നതുപോലെ...

215
00:15:26,355 --> 00:15:29,476
ഞാൻ ഹാൻഡ് ബ്രേക്ക്‌ ചെയ്യാൻ മറന്നുപോയി,
വണ്ടി ദാ കിടക്കുന്നു കുഴിയിൽ.

216
00:15:29,596 --> 00:15:33,311
- എനിക്ക് തോന്നുന്നു അയാൾ വിചാരിച്ചിരുന്നെങ്കിൽ
നിങ്ങളുടെ വണ്ടി നിർത്താൻ പറ്റുമായിരുന്നു.
- ഇല്ല അയാൾ...

217
00:15:34,196 --> 00:15:36,447
അയാൾ വണ്ടി നിർത്താനായി
മുന്നോട്ടു വന്നിരുന്നു,

218
00:15:36,472 --> 00:15:38,315
പക്ഷേ എനിക്ക്
മനസ്സിലാവാത്തത്കൊണ്ട്...

219
00:15:38,358 --> 00:15:41,602
- ഞാൻ അയാളെ തടഞ്ഞു.
- എന്നുവച്ചാൽ അയാളൊരു മോശം വ്യക്തി ആയിരുന്നില്ല.

220
00:15:42,037 --> 00:15:44,476
ശരിയാ,
പിന്നീട് ഞാനും ഇത് തന്നെയാ ആലോചിച്ചത്.

221
00:15:44,757 --> 00:15:47,474
- ഞാൻ അയാളോട് ഒരു നന്ദി പറയേണ്ടതായിരുന്നില്ലേ?
- പിന്നല്ലാതെ.

222
00:15:47,718 --> 00:15:50,080
എന്നാ പിന്നെ ഇപ്പോ പറഞ്ഞൂടെ.

223
00:15:51,598 --> 00:15:54,363
ഫറാഹ് ആരാ ഇത്,
ഇയാൾ എന്തിനാ ഇതിൽ ഇടപെടുന്നത്?

224
00:15:56,838 --> 00:15:58,481
- അതേയ്!
- സോറി.

225
00:15:59,600 --> 00:16:01,000
ഞാൻ, എന്നെ മനസ്സിലായോ?

226
00:16:01,639 --> 00:16:04,838
നിങ്ങൾ ചിലപ്പോ എന്നെ തിരിച്ചറിയുന്നില്ലായിരിക്കാം...
ഞാൻ കൈലിയും കുർത്തയും ഇട്ടോണ്ട് വരട്ടെ?

227
00:16:05,039 --> 00:16:06,000
ഫറാഹ് പ്ലീസ്‌.

228
00:16:07,919 --> 00:16:09,954
- പ്രിയ ഇത്‌ രാജ്... സലീമിന്റെ കൂട്ടുകാരൻ.
- ഹായ്.

229
00:16:10,480 --> 00:16:11,995
ഇവനെ കണ്ടാൽ ട്രക്ക്‌ ഡ്രൈവർ ആയിട്ട്
തോന്നുമെങ്കിലും അങ്ങനെയല്ല.

230
00:16:12,280 --> 00:16:14,680
- ഇവന് ഒരു ട്രാൻസ്‌പോർട്ട് ബിസിനസ്സ് ആണ്.
- ചെറിയ ഒരെണ്ണം.

231
00:16:14,721 --> 00:16:18,274
- രാജ് ഇത്‌ എന്റെ ചങ്ക് കൂട്ടുകാരി പ്രിയ.
- ഞാൻ നേരത്തെ കണ്ടതാണ്.

232
00:16:18,360 --> 00:16:21,001
- എന്നാലും ഒന്നുകൂടി കണ്ടതിൽ വളരെ സന്തോഷം.
- ഹായ്.

233
00:16:21,042 --> 00:16:22,758
- നല്ല ഒരു ഫോട്ടോ എടുത്താലോ?
- പിന്നെന്താ വരൂ.

234
00:16:23,000 --> 00:16:24,800
വന്നെ... ഞാൻ ഇങ്ങോട്ട് വരാം.

235
00:16:25,242 --> 00:16:28,484
ഫറാഹ് നീ പിറകിലേക്ക് പോ,
സലിമിന്റെ അടുത്തേക്ക്.

236
00:16:34,002 --> 00:16:37,478
ഞാൻ ഭയങ്കര ദേഷ്യത്തിലായിരുന്നു,
പക്ഷേ പിന്നീട് ഞാൻ ആലോചിച്ചപ്പോ...

237
00:16:37,722 --> 00:16:40,680
-...തെറ്റ് എന്റേതാണെന്ന് മനസ്സിലായി.
- പക്ഷേ എനിക്ക് ആദ്യമേ മനസ്സിലായി...

238
00:16:40,723 --> 00:16:41,997
...തെറ്റ് നിങ്ങളുടേതാണെന്ന്.

239
00:16:42,600 --> 00:16:43,997
പക്ഷേ ഞാൻ ആ ദേഷ്യത്തിൽ...

240
00:16:44,084 --> 00:16:46,118
-... നിങ്ങളോട് എന്ത് ചോദിക്കാനാ.
- എന്തൊക്കെയാ നിങ്ങൾ പറഞ്ഞത്.

241
00:16:46,203 --> 00:16:48,008
പക്ഷേ നിങ്ങൾ എല്ലാം കേട്ട് മിണ്ടാതെ നിന്നു.

242
00:16:48,445 --> 00:16:54,158
എപ്പോഴാണോ നിങ്ങൾക്ക് ദേഷ്യം വരുന്നത്
അപ്പോ നിങ്ങളുടെ കണ്ണുകളിൽ ഒരു തിളക്കം വരും.

243
00:16:54,244 --> 00:16:55,085
വരുമെന്നേ.

244
00:16:55,800 --> 00:16:58,485
നിങ്ങൾ ദേഷ്യത്തിലായതുകൊണ്ട്
അത് കാണാൻ കഴിയില്ലല്ലോ.

245
00:16:59,046 --> 00:17:01,648
ഞാൻ അത് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു,
അതിനിടയ്ക്ക്...

246
00:17:01,726 --> 00:17:03,847
...തെറ്റ് ഏതാ ശരി ഏതാ
എന്ന് ഞാൻ നോക്കിയില്ല.

247
00:17:04,485 --> 00:17:07,529
അങ്ങനെയൊക്കെ സംഭവിച്ചതിൽ
ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുകയാണ്.

248
00:17:08,226 --> 00:17:09,300
എന്നോട് ക്ഷമിക്കണം.

249
00:17:09,465 --> 00:17:12,182
- ഇനി ക്ഷമ പറഞ്ഞിട്ട് കാര്യമില്ല.
- പിന്നെ?

250
00:17:12,265 --> 00:17:14,868
- ഇതിനു നിങ്ങൾക്ക് ശിക്ഷയുണ്ട്.
- ശിക്ഷയോ?

251
00:17:16,226 --> 00:17:18,070
- എന്ത് ശിക്ഷ?
- ഇതിന് നിങ്ങൾക്കുള്ള ശിക്ഷ...

252
00:17:18,146 --> 00:17:20,950
...നാളെ ഈ മഹാഭാലേശ്വറിൽ നിന്ന് മുംബൈ വരെ
നിങ്ങൾ എന്റെ കൂടെ വരുന്നു.

253
00:17:23,266 --> 00:17:24,265
ശരി.

254
00:17:24,466 --> 00:17:26,944
- ട്രക്കിൽ.
- ട്രക്കിലോ?

255
00:17:27,028 --> 00:17:28,583
- പക്ഷേ ഞാൻ എങ്ങനെ...
- പറ്റില്ലെന്ന് പറയരുത്.

256
00:17:28,668 --> 00:17:31,548
നോക്ക് ഞാൻ ഈ സമൂഹത്തിനു ഭീഷണിയാണെന്ന് പറഞ്ഞില്ലേ,
എന്നെ അത് ഒരുപാട് വേദനിപ്പിച്ചു.

257
00:17:31,628 --> 00:17:33,063
- ധിക്കരിക്കാൻ പാടില്ല.
- അതിനു ഞാൻ ക്ഷമ ചോദിച്ചല്ലോ.

258
00:17:33,100 --> 00:17:36,063
ഇനി ഇതിനും ക്ഷമ ചോദിക്കേണ്ടിവരും,
ഇനി പറ്റില്ലെന്ന് പറയരുത് പ്ലീസ്.

259
00:17:38,000 --> 00:17:39,000
ഓക്കേ

260
00:17:40,000 --> 00:17:42,300
- സമ്മതിച്ചല്ലോ!
- സമ്മതിച്ചു.

261
00:17:42,800 --> 00:17:43,700
ഗുഡ് നൈറ്റ്.

262
00:17:59,188 --> 00:18:01,184
ക്ഷമിക്കണം,
അതൊരു ഈച്ചയായിരുന്നു.

263
00:18:02,000 --> 00:18:03,000
പാട്ട്.

264
00:18:15,911 --> 00:18:18,873
- ഓക്കേ അല്ലേ.
- ഞാൻ ഇതൊന്ന് നിർത്തിക്കോട്ടെ.

265
00:23:41,169 --> 00:23:42,925
ഏയ്... ഇറങ്ങി വാടോ.

266
00:23:44,169 --> 00:23:46,328
എന്തുപറ്റി കോൺസ്റ്റബിൾ സാർ,
വണ്ടി എന്തിനാ നിർത്തിച്ചത്?

267
00:23:47,529 --> 00:23:49,846
എന്തിനാണെന്നോ?
നിനക്ക് ഈ റോഡ്...

268
00:23:49,929 --> 00:23:52,643
- എന്തുപറ്റി രാജ്?
- ഒന്നുമില്ലെടോ,  ഞാൻ നോക്കിക്കോളാം.

269
00:23:52,849 --> 00:23:58,495
അല്ല, ഒരു ആണും പെണ്ണും ട്രക്കിൽ കറങ്ങുന്നത്
ആദ്യമായിട്ടാണല്ലോ കാണുന്നത്!

270
00:23:58,529 --> 00:24:00,767
- ഇത് നല്ല സ്റ്റൈലാണല്ലോ!
- എന്ത് സ്റ്റൈൽ?

271
00:24:00,810 --> 00:24:03,498
ആണിന്റെ കയ്യിൽ ഏത് വണ്ടിയാണോ അതിലല്ലേ കറങ്ങുന്നത്,
അതിന് നിങ്ങൾക്ക് എന്താ പ്രശ്നം?

272
00:24:03,570 --> 00:24:05,398
മോനേ പ്രശ്നം എനിക്കല്ല,
ആ ബോർഡ് കണ്ടോ,

273
00:24:05,423 --> 00:24:07,954
എന്താ എഴുതിയിരിക്കുന്നതെന്ന്
വായിക്കാൻ പറ്റുന്നുണ്ടോ?

274
00:24:08,211 --> 00:24:11,773
- ഇത്രയും ദൂരത്തായതുകൊണ്ട് എനിക്ക് കാണാൻ പറ്റുന്നില്ല.
- നിനക്ക് കാണാൻ പറ്റുന്നില്ലേ?

275
00:24:12,971 --> 00:24:14,333
എങ്കിൽ ഞാൻ പറഞ്ഞുതരാം... പ്രവേശനമില്ല.

276
00:24:14,811 --> 00:24:19,854
- അപ്പോ വണ്ടി എടുത്തുമാറ്റിക്കോ.
- രണ്ടു മിനിറ്റ് സാർ...

277
00:24:19,932 --> 00:24:21,927
ഞാൻ ഈ കുട്ടിയെ അവിടെ വിട്ടിട്ട്
ഹൈവേയിൽ കേറിക്കോളാം.

278
00:24:23,068 --> 00:24:26,986
- ട്രാഫിക് നിയമങ്ങൾ എന്താ തമാശയാണെന്നാണോ
വിചാരിച്ചിരിക്കുന്നത്?
- കുഴപ്പമില്ല രാജ്...

279
00:24:27,029 --> 00:24:28,834
-...ഞാൻ പൊക്കോളാം.
- കേട്ടോ?

280
00:24:28,909 --> 00:24:32,470
-...ഈ പാവം പെണ്ണ് ഒറ്റക്ക് പൊക്കോളാമെന്ന്.
- അതിന് സഹായിക്കാൻ ഞാനുണ്ടല്ലോ!

281
00:24:32,549 --> 00:24:33,710
വരൂ മേഡം.

282
00:24:33,748 --> 00:24:36,390
- നീ ഇനി വണ്ടിയെടുത്ത് മാറ്റ്.
- ഓ മാറ്റിക്കോളാമേ...

283
00:24:36,430 --> 00:24:37,915
ഇത്‌ ബൈ പറയുന്നത്
നിരോധിച്ചിരിക്കുന്ന മേഖലയല്ലല്ലോ.

284
00:24:38,000 --> 00:24:39,915
ഒരു ബൈ പറയാമല്ലോ അല്ലേ?

285
00:24:40,149 --> 00:24:41,628
- പറഞ്ഞു തൊലയ്ക്ക്.
- നന്ദി.

286
00:24:43,303 --> 00:24:45,351
- ബൈ പ്രിയ.
- ബൈ രാജ്...

287
00:24:45,424 --> 00:24:47,823
...അതുപോലെ ഈ മനോഹരമായ യാത്രയ്ക്ക്
ഒരുപാട് നന്ദിയുണ്ട്.

288
00:24:48,904 --> 00:24:50,264
ഈ കരിമ്പ് നിനക്ക് വേണ്ടിയാണ്.

289
00:24:54,000 --> 00:24:55,000
- ബൈ.
- ബൈ.

290
00:24:59,545 --> 00:25:02,061
ഇനി എന്താ വടി വിഴുങ്ങിയതുപോലെ നിന്ന് നോക്കുന്നത്?
പെണ്ണിന്റെ പിറകെ പോകൂന്നേ.

291
00:25:02,265 --> 00:25:04,310
- നീ പെട്ടെന്ന് വണ്ടിയെടുത്തു മാറ്റെടോ!
- ശരി, നിങ്ങളെ ഞാൻ...

292
00:25:13,500 --> 00:25:15,000
ബൈ പ്രിയ... ബൈ.

293
00:25:17,788 --> 00:25:19,746
ഞാൻ ഫോൺ വിളിക്കാം.

294
00:25:21,948 --> 00:25:22,589
ഫോൺ വിളിക്കാമെന്ന്.

295
00:25:22,815 --> 00:25:29,613
ഒരു മിനിറ്റ്,
അവൻ നിങ്ങളെ ഫോണിൽ വിളിക്കാമെന്നാ പറഞ്ഞത്.

296
00:25:30,857 --> 00:25:32,939
അതിന് അവൻ എന്റെ നമ്പർ വാങ്ങിച്ചില്ലല്ലോ.

297
00:25:34,089 --> 00:25:36,288
- എടാ നീ ഈ കുട്ടിയുടെ നമ്പർ വാങ്ങിച്ചില്ലേ?
- ഇല്ല.

298
00:25:36,369 --> 00:25:38,604
- എന്ത്?
- അയ്യോ, ഒരു സെക്കന്റ്‌.

299
00:25:39,649 --> 00:25:42,211
- എന്തൊക്കെയാടോ ഈ കാണിക്കുന്നത്?
- നമ്പർ ഒന്ന് ചോദിച്ചേ.

300
00:25:43,936 --> 00:25:46,088
- നമ്പർ പറഞ്ഞോ?
- 5694...

301
00:25:47,000 --> 00:25:50,000
- 5694...
- 5694

302
00:25:50,855 --> 00:25:53,180
- 27.
- 27

303
00:25:53,257 --> 00:25:55,503
- 83.
- 83.

304
00:25:55,600 --> 00:25:56,503
86.

305
00:25:56,577 --> 00:25:57,333
3.

306
00:25:57,417 --> 00:26:00,058
- നന്നായിട്ട് പറയെന്നെ.
- അതല്ലേ പറഞ്ഞത് 3 എന്ന്.

307
00:26:00,136 --> 00:26:01,817
അതിന് അലറുന്നതെന്തിനാ?

308
00:26:02,298 --> 00:26:04,295
- കഴിഞ്ഞു.
- ഓക്കേയല്ലേ?

309
00:26:04,900 --> 00:26:05,900
ഓക്കേ.

310
00:26:06,778 --> 00:26:10,013
- ഒന്ന് ബൈ പറയാമോ?
- ശെടാ...

311
00:26:11,000 --> 00:26:14,000
- ബൈ.
- ബൈ.

312
00:26:14,300 --> 00:26:18,900
- വീണ്ടും കാണാം.
- വീണ്ടും കാണാം.

313
00:26:20,500 --> 00:26:21,500
നന്ദി.

314
00:26:21,580 --> 00:26:24,105
അത്രേയും മതി,
ഒരുപാടായി.

315
00:26:24,180 --> 00:26:25,946
ഇനി വണ്ടിയെടുത്ത് മാറ്റ്.

316
00:26:25,980 --> 00:26:27,334
എന്താടാ?

317
00:26:29,000 --> 00:26:29,900
എന്താടാ?

318
00:26:58,779 --> 00:27:02,543
- നീ എവിടെയായിരുന്നു പ്രിയ...
- ആന്റി ഈ സ്റ്റെപ്പ് ഒന്ന് ചെയ്തുനോക്കിയേ.

319
00:27:02,620 --> 00:27:04,377
എന്ത് സ്റ്റെപ്പ്, നീയെന്തായി കാണിക്കുന്നത്?

320
00:27:04,461 --> 00:27:06,572
നീ ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക്
എത്തേണ്ടതായിരുന്നു, ഇപ്പോ മണി ആറരയായി.

321
00:27:06,661 --> 00:27:09,777
ഞാൻ പറയുന്നത് കേൾക്ക്,
ആന്റി എപ്പോഴെങ്കിലും പാടത്തുനിന്ന് കരിമ്പ് ഒടിച്ചു കഴിച്ചിട്ടുണ്ടോ?

322
00:27:09,860 --> 00:27:11,503
- കരിമ്പേന്നുവെച്ചാൽ ഷുഗർകെനോ?
- അതുതന്നെ ആന്റി.

323
00:27:11,682 --> 00:27:13,655
- നീ ഇത് അടിച്ചു മാറ്റിക്കൊണ്ട് വന്നതാണോ?
- അതിന് ഞാൻ എപ്പോഴാ പറഞ്ഞത്...

324
00:27:13,701 --> 00:27:17,085
...ഞാൻ പാടത്തു നിന്ന് കരിമ്പ് അടിച്ചുമാറ്റി തിന്നെന്ന്,
പിന്നെ കർഷകർ പിറകെ വന്നെന്ന്?

325
00:27:17,122 --> 00:27:20,366
- അതും ഇത്രയും വലിയ വടിയും എടുത്തുകൊണ്ട്.
- മോളെ നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലേ?

326
00:27:20,443 --> 00:27:23,723
- നീ എന്താ പറയുന്നതെന്ന് വല്ല പിടിയുമുണ്ടോ?
- എനിക്ക് ഒരു കുഴപ്പവുമില്ല ആന്റി.

327
00:27:23,803 --> 00:27:26,442
ശരി, നീ പോയി കുളിച്ചിട്ട് വാ,
ഭയങ്കര വൃത്തി കേടായിട്ട് തോന്നുന്നു.

328
00:27:26,483 --> 00:27:28,796
ശരി, പക്ഷേ ഹാൻഡ് പമ്പിൽ
വെള്ളമുണ്ടല്ലോ അല്ലേ?

329
00:27:28,883 --> 00:27:31,879
പിന്നെ, ഹാൻഡ്പമ്പിൽ വെള്ളമുണ്ട്,
ഹാൻഡ് പമ്പോ!

330
00:27:31,983 --> 00:27:35,180
ഞാൻ ഉദ്ദേശിച്ചത് ഷവറിൽ വെള്ളമുണ്ടെന്നാ,
ഈ പെണ്ണിന് എന്താ പറ്റിയത്?

331
00:27:35,264 --> 00:27:36,906
എന്നെ വട്ട് പിടിപ്പിക്കുമല്ലോ!

332
00:27:37,344 --> 00:27:41,233
- അന്ന ആന്റി പ്രിയയുടെ ശബ്ദമല്ലേ,
അവൾ വന്നോ?
- ആഹ്... അവൾ കുളിക്കാൻ പോയി.

333
00:27:41,304 --> 00:27:45,022
നമ്മൾ അവൾക്ക് വേണ്ടി കാത്തിരിക്കുന്നതെന്തിനാണെന്ന്
അവളോട്‌ പറഞ്ഞോ?

334
00:27:45,065 --> 00:27:46,826
അയ്യോ ഞാനങ്ങ് മറന്നു പോയി.

335
00:27:47,000 --> 00:27:49,826
എന്താണെന്നറിയില്ല,
വന്നപ്പോ മുതൽ അവൾ വല്ലാത്ത രീതിയിലാണ് സംസാരിക്കുന്നത്.

336
00:27:49,864 --> 00:27:53,149
- ഞാൻ ഇപ്പോ പോയി പറയാം.
- വേണ്ട അമ്മായി,
 ഞാൻ പോയി അവൾക്ക് സർപ്രൈസ് കൊടുക്കാം.

337
00:27:56,986 --> 00:28:02,507
<font color="#e2ff00">
<b><i>
🎶... കൊണ്ടു പോകും, കൊണ്ടു പോകും,
സ്നേഹിച്ചവൻ പ്രണയിനിയെ കൊണ്ടു പോകും ... 🎶</i></b></font>

338
00:28:03,000 --> 00:28:07,000
<b><i>
<font color="#a000ff">
"🎶...നമുക്ക് ദൂരേക്ക് ദൂരേക്ക് പോയീടാം,
</font> <font color="#0a9a35"> നമുക്ക് ദൂരേക്ക് ദൂരേക്ക് പോയീടാം...🎶"</i></b></font></i></b>

339
00:28:07,267 --> 00:28:11,885
<font color="#e2ff00">
<b><i>
🎶... കൊണ്ടു പോകും, കൊണ്ടു പോകും,
സ്നേഹിച്ചവൻ പ്രണയിനിയെ കൊണ്ടു പോകും ... 🎶</i></b></font>

340
00:28:12,142 --> 00:28:14,983
എന്റെ നന്ദു നീയെപ്പോഴും ഒരേ പാട്ടല്ലേ പാടുന്നത്,
ഈ പാട്ടൊന്നു പാടി നോക്ക്.

341
00:28:15,000 --> 00:28:18,000
<b><i>
<font color="#a000ff">
"🎶...നമുക്ക് ദൂരേക്ക് ദൂരേക്ക് പോയീടാം,
</font> <font color="#0a9a35"> നമുക്ക് ദൂരേക്ക് ദൂരേക്ക് പോയീടാം...🎶"</i></b></font></i></b>

342
00:28:18,983 --> 00:28:21,978
- നിന്റെ പാട്ട് കൊള്ളാല്ലോ!
- കൊള്ളാമല്ലോ... എന്നാ ഇത്‌ പാടിക്കോ.

343
00:28:22,000 --> 00:28:24,000
- പാടണോ?
- പാടിക്കോ.

344
00:28:24,062 --> 00:28:26,098
വൺ...ടു...

345
00:28:26,182 --> 00:28:27,505
വൺ... ടു... ത്രീ... ഫോർ...

346
00:28:27,583 --> 00:28:33,537
<font color="#e2ff00">
<b><i>
🎶... കൊണ്ടു പോകും, കൊണ്ടു പോകും,
സ്നേഹിച്ചവൻ പ്രണയിനിയെ കൊണ്ടു പോകും ... 🎶</i></b></font>

347
00:28:33,624 --> 00:28:36,302
നിനക്ക്‌ ഒരു മാറ്റവും ഉണ്ടാകില്ല നന്ദു,
നീ ഒരേ പാട്ട് തന്നെ പാടിക്കൊണ്ടിരിക്കും.

348
00:28:36,343 --> 00:28:40,262
എനിക്ക് ഇതിൽ സന്തോഷമേയുള്ളൂ,
ഒരു ജീവിതവും, ഒരു പെണ്ണും...

349
00:28:40,345 --> 00:28:43,945
-...ഒരു പ്രണയവും, പിന്നെ ഒരു പാട്ടും.
- എന്റേതും ഇതുപോലെയല്ലേ...

350
00:28:43,986 --> 00:28:47,701
...ഒരു ജീവിതവും, ഒരു പെണ്ണും,
ഒരു പ്രണയവും, പിന്നെ ഒരു പാട്ടും.

351
00:28:52,227 --> 00:28:54,550
- അങ്ങനെ പിന്നെ രാജ് പ്രിയയെ കണ്ടോ?
- കണ്ടോന്നോ...

352
00:28:54,747 --> 00:28:56,945
അത് അവരുടെ ആദ്യത്തെ കണ്ടുമുട്ടലായിരുന്നു.

353
00:28:56,988 --> 00:29:00,028
പ്രണയിക്കുന്നവർ ഇത്ര എളുപ്പത്തിൽ
കണ്ടുമുട്ടാൻ തുടങ്ങിയാൽ...

354
00:29:00,038 --> 00:29:02,028
...പിന്നെ ഈ ലോകത്ത്
പ്രണയകഥകൾ ഉണ്ടാവുകയേയില്ല.

355
00:29:02,308 --> 00:29:03,415
എന്നാൽ ഒരു കാര്യം ചോദിക്കട്ടെ!

356
00:29:03,450 --> 00:29:06,715
ഒരാൾക്ക് മറ്റൊരാളെ ഇത്ര ഇഷ്ടമാണെങ്കിൽ
പിന്നെ പ്രശ്നം എങ്ങനെ വരാനാണ്?

357
00:29:06,789 --> 00:29:08,669
എവിടുന്ന് വരാനാണെന്നോ?

358
00:29:08,709 --> 00:29:12,550
രാജ് പ്രിയയുടെ നമ്പർ എഴുതിയ
ആ പേപ്പറായിരുന്നു പ്രശ്നം.

359
00:29:12,589 --> 00:29:14,309
ഇത്‌ നോക്ക്
എല്ലാ നമ്പറും മാഞ്ഞുപോയി.

360
00:29:14,390 --> 00:29:17,347
തുണി കഴുകുന്നതിനുമുൻപ് ഒന്ന്
നോക്കേണ്ടതല്ലേ, നിന്നെ ഞാൻ...

361
00:29:17,590 --> 00:29:19,748
ഈ ലോകത്തിലെ എല്ലാ
അലക്കുകാരനും തുണി...

362
00:29:19,773 --> 00:29:22,986
...കഴുകുന്നതിനുമുമ്പ് ഒരുവട്ടം
പോക്കറ്റുകൾ നോക്കാറുണ്ട്.

363
00:29:23,030 --> 00:29:25,508
ആരെങ്കിലുമുണ്ടോ മറന്നുവെച്ചേക്കുന്ന
നൂറോ അഞ്ഞൂറോ രൂപ അവർക്ക് കിട്ടാറുമുണ്ട്.

364
00:29:25,592 --> 00:29:29,191
കഴിഞ്ഞ അഞ്ചു വർഷമായിട്ട് എനിക്ക് നിങ്ങളുടെ
പോക്കറ്റിൽ നിന്ന് ഒരു മാങ്ങാത്തൊലിയും കിട്ടിയിട്ടില്ല.

365
00:29:29,400 --> 00:29:32,000
- ഇപ്പോ ഞാൻ നോക്കുന്നതുപോലും നിർത്തി.
- നോക്കുന്നത് നിർത്തിയെന്നോ!

366
00:29:32,751 --> 00:29:36,959
രാജ്, ഞാൻ നിങ്ങൾക്ക് രണ്ടുപേർക്കും നല്ല <font color="#d7ff00"> *ധോക്ല </font>
ഉണ്ടാക്കിയിട്ടുണ്ട് മനുവേട്ടാ അങ്ങോട്ട്‌ വരൂന്നെ.
<font color="#d7ff00">(* മഹാരാഷ്ട്രയിലെ ഒരു ഭക്ഷ്യ വിഭവം )</font>

367
00:29:36,992 --> 00:29:40,112
ചേട്ടത്തി ധോക്ലയൊന്നും ഇപ്പോ വേണ്ട ഇല്ല,
മനുചേട്ടാ, ഒന്ന് തിരിച്ചു പോകാൻ പറയ്.

368
00:29:40,192 --> 00:29:42,755
ഒന്ന് പോയിതരുവോ സവിത,
ഇതാണോ ധോക്ല കൊണ്ടുവരാൻ കണ്ട സമയം.

369
00:29:42,800 --> 00:29:43,755
ഇവിടെ എന്തുമാത്രം
ടെൻഷനാണെന്ന് നിനക്കറിയാമോ?

370
00:29:43,834 --> 00:29:45,792
ആ പ്രിയയുടെ നമ്പർ പോയി
അത് തപ്പുവാണ് ഞങ്ങൾ.

371
00:29:46,113 --> 00:29:50,675
- അല്ല പ്രിയയുടെ പൂനെയിലെ
ആ കൂട്ടുകാരിയുടെ പേരെന്താണ്?
- ഫറാഹ്.

372
00:29:50,753 --> 00:29:53,191
അതുതന്നെ ഫറാഹ്,
അവളോട് പറഞ്ഞു നമ്പർ വാങ്ങിച്ചാൽ പോരേ.

373
00:29:53,233 --> 00:29:55,280
ഫറായുടെയും സലീമിന്റെയും കല്യാണം
ഇപ്പോ കഴിഞ്ഞതേയുള്ളൂ.

374
00:29:55,314 --> 00:29:56,589
അവർ ഒരു മാസത്തെ ഹണിമൂണിനു പോയിരിക്കുകയാണ്,
എവിടെയാണെന്ന് എനിക്കുപോലും അറിയില്ല.

375
00:29:58,355 --> 00:30:03,231
ഏയ് ഇതെന്താ ഇത്‌, രാജിന്റെ വീട്ടിൽ
എന്റെ ഷർട്ട് എവിടുന്ന് വന്നു?

376
00:30:03,315 --> 00:30:06,234
കണ്ടോ? ഈ ഷർട്ട് മൂന്നു ആഴ്ചയായിട്ടു തിരയുകയാണ്...
ദേ ഇവിടുന്ന് കിട്ടി.

377
00:30:06,316 --> 00:30:07,434
മനുചേട്ടാ,
നിങ്ങൾക്ക് ഷർട്ടാണോ വലിയ കാര്യം,

378
00:30:07,459 --> 00:30:08,653
എന്റെ പ്രശ്നത്തിനു
എന്തെങ്കിലും വഴി പറഞ്ഞുതാ.

379
00:30:08,715 --> 00:30:11,075
നിന്റെ പ്രശ്നം നീ തന്നെ പരിഹരിക്ക്,
ഈ ഷർട്ട് മൂന്ന് ആഴ്ചയായി തിരയുന്നു.

380
00:30:11,100 --> 00:30:12,075
ഈ ഗണപതി ഇങ്ങനെയാണ് ചെയ്യുന്നത്.

381
00:30:12,220 --> 00:30:15,823
- ഇവനെ നേരെ പോലീസിൽ
ഏൽപ്പിക്കണമെന്ന ഞാൻ പറയുന്നത്.
- പോലീസോ?

382
00:30:17,000 --> 00:30:18,000
മനുചേട്ടാ.

383
00:30:23,000 --> 00:30:27,000
5694

384
00:30:27,862 --> 00:30:30,302
അല്ല ഈ 56945 എത്ര വട്ടമായി പറയുന്നു...

385
00:30:30,350 --> 00:30:31,802
...ടെലിഫോണിൽ ഏഴു എട്ട് നമ്പരുണ്ടാവും,
 നിങ്ങൾ നാല് നമ്പറേ പറയുന്നുള്ളൂ.

386
00:30:32,003 --> 00:30:33,786
- അത് ബുദ്ധിമുട്ടാണ്.
- എന്ത് ബുദ്ധിമുട്ട്?

387
00:30:34,760 --> 00:30:35,998
എടോ ഞാൻ ട്രാഫിക്കിലാണ് ജോലി ചെയ്യുന്നത്.

388
00:30:36,079 --> 00:30:38,767
അതുകൊണ്ട് എനിക്ക് വണ്ടിയുടെ നാല് നമ്പർ
ഓർമിച്ചുവെക്കാനുള്ള കഴിവേ ഉള്ളൂ.

389
00:30:38,839 --> 00:30:42,239
- അപ്പോ ഞാൻ ഇനി എന്താ ചെയ്യേണ്ടത്?
- എടോ തനിക്ക് ആ പെണ്ണിന്റെ വീട്ടിൽ എന്താ പോയാൽ?

390
00:30:43,521 --> 00:30:46,487
ആഹ്... പെണ്ണിന്റെ അച്ഛനെ പേടിച്ചിട്ടാണല്ലേ?

391
00:30:47,041 --> 00:30:48,922
അച്ഛനെ പേടിച്ചിട്ടാണെങ്കിൽ എനിക്ക്
അവളുടെ വീട് അറിയാമായിരിക്കുമല്ലോ.

392
00:30:48,950 --> 00:30:49,922
അത് ഞങ്ങളുടെ ആദ്യത്തെ കൂടികാഴ്ചയായിരുന്നു.

393
00:30:50,002 --> 00:30:54,370
- നിങ്ങളാണ് അത് നശിപ്പിച്ചത്.
- ഇതിപ്പോ തലവേദനയായല്ലോ, ഇനി എന്താ ചെയ്യാ?

394
00:30:54,900 --> 00:30:55,900
പക്ഷേ ഒരു കാര്യം.

395
00:30:56,042 --> 00:30:57,860
അവൾ ഇവിടെ അടുത്തെവിടെയോ ആണ് താമസിക്കുന്നത്.

396
00:30:58,042 --> 00:30:59,027
ആരെങ്കിലും അവളെ തിരിച്ചറിയുമായിരിക്കുമോ?

397
00:30:59,062 --> 00:31:00,722
അത് ശരിയാണല്ലോ.

398
00:31:01,400 --> 00:31:05,122
നീ ഒരു കാര്യം ചെയ്യ്, ആ മുറുക്കാൻ കടക്കാരനില്ലേ,
അയാളോട് ചെന്ന് ചോദിച്ചേ!

399
00:31:05,303 --> 00:31:06,248
വന്നേ... വന്നേ.

400
00:31:07,285 --> 00:31:10,559
വിഷമിക്കാതെ വരൂ...
ഇതൊക്കെ നമ്മുടെ ആൾക്കാരാ.

401
00:31:11,000 --> 00:31:12,000
- നമസ്കാരം ചേട്ടാ.
- നമസ്കാരം.

402
00:31:13,645 --> 00:31:16,602
- ഒന്ന് പറയെടാ.
- ചേട്ടാ ഞാൻ ഒരു പെണ്ണിനെ അന്വേഷിക്കുകയാണ്.

403
00:31:16,645 --> 00:31:17,692
അവൾ ഇവിടെവിടെയോ ആണ് താമസിക്കുന്നത്.

404
00:31:18,000 --> 00:31:20,092
ഞാൻ അവളുടെ മുഖം എങ്ങനെയാണെന്ന് പറയാം...

405
00:31:20,206 --> 00:31:23,436
തിവാരി ചേട്ടാ,
എനിക്കിവിടെ തിരക്കൊഴിഞ്ഞ നേരമില്ല,

406
00:31:23,461 --> 00:31:25,245
പിന്നെങ്ങനെ പെണ്ണിനെ കാണും.

407
00:31:25,286 --> 00:31:28,886
നിങ്ങൾക്ക് ലക്ഷ്മണനെ അറിയില്ലേ?
കള്ള നോട്ടം കൊണ്ട് നടക്കുന്നതുകൊണ്ട് അവൻ ഓർത്തുവെക്കും...

408
00:31:28,925 --> 00:31:32,412
നിങ്ങൾ ഇയാളെ അങ്ങോട്ട് കൊണ്ടുപോ,
 അറിയാൻ പറ്റും.

409
00:31:32,566 --> 00:31:35,849
ഇല്ല തിവാരി സാറേ,
ഞാൻ എന്റെ രാധയെ അല്ലാതെ വേറെ ആരെ നോക്കാനാ!

410
00:31:35,887 --> 00:31:39,449
- എടാ ലക്ഷമണാ നീ ഒന്ന് ആലോചിച്ചു നോക്ക്.
- എന്നെ പേടിക്കണ്ട.

411
00:31:39,526 --> 00:31:41,850
നോക്ക് ഈ പാവം എത്ര നേരമായി അന്വേഷിക്കുവാ,
അറിയാമെങ്കിൽ പറഞ്ഞുകൊടുക്ക്.

412
00:31:41,927 --> 00:31:45,172
- എനിക്കറിയില്ലെന്നേ.
- ശെടാ ഞാൻ കാരണം മൊത്തം പ്രശ്നമാണല്ലോ!

413
00:31:45,248 --> 00:31:47,773
ഇതൊക്കെ ഞാൻ കാരണമാണ്,
പക്ഷേ ഞാനെന്റെ ഡ്യൂട്ടി ചെയ്യുകയായിരുന്നു, സോറിയും പറഞ്ഞു.

414
00:31:48,680 --> 00:31:50,461
ഒരു വഴിയുണ്ട്,
വിലാസമല്ലേ വേണ്ടത്!

415
00:31:51,000 --> 00:31:52,961
പോസ്റ്റുമാൻ ഗംഗയുണ്ടല്ലോ!

416
00:31:53,040 --> 00:31:56,362
- അത് ശരിയാണല്ലോ നിങ്ങൾക്ക്
 ആളെ അറിയാമോ... താങ്ക്യൂ.
- വരൂ.

417
00:31:56,600 --> 00:31:58,798
- ചോക്ലേറ്റ് താ.
- ചോക്ലേറ്റ് എന്തിനാ നിനക്ക് എന്റെ ഹൃദയമുണ്ടല്ലോ!

418
00:31:59,000 --> 00:32:00,800
- പോടാ പട്ടി.
- രാധു മോളെ.

419
00:32:02,682 --> 00:32:08,644
പ്രിയ ചോപ്ര! ഒരു ചോപ്രയുണ്ട് അയാൾ സ്വർണലോക...
അല്ല സ്വപ്നലോകിൽ താമസിക്കുന്നുണ്ട്...

420
00:32:08,962 --> 00:32:12,168
...ആയാൾക്ക് രണ്ടു ആൺമക്കളാണ്,
പെൺമക്കളില്ല.

421
00:32:12,242 --> 00:32:15,439
ഏയ് ഗംഗ, ആകാശഗംഗയിലും ഒരു ചോപ്ര ഉണ്ടല്ലോ...

422
00:32:15,523 --> 00:32:17,837
- അയ്യാൾക്കും ഒരു പെൺകുട്ടിയുണ്ടല്ലോ?
- അതെ അയാൾക്കും ഒരു പെൺകുട്ടിയുണ്ടല്ലോ ഗംഗ?

423
00:32:17,923 --> 00:32:19,326
ഒരു മിനിറ്റ്...

424
00:32:19,364 --> 00:32:26,604
റുസ്തും, ആ കുട്ടിയ്ക്ക് എട്ടു വയസാണ് പ്രായം...
എട്ട് വയസ്സേ.

425
00:32:26,684 --> 00:32:29,968
- അതല്ല എന്റെ പെണ്ണ് കുറച്ചു വലുതാണ്.
- വലുതാണല്ലോ അല്ലേ?

426
00:32:30,004 --> 00:32:33,124
വേറൊരു ചോപ്രയ്ക്കും ഒരു പെൺകുട്ടിയുണ്ട്...

427
00:32:33,445 --> 00:32:36,528
പക്ഷേ ആ പെണ്ണ് ഓസ്ട്രേലിയയിലായിരുന്നു,
ഇപ്പോ ആ കുട്ടി അതിന്റെ ആന്റിയുടെ കൂടെയാണ്.

428
00:32:36,606 --> 00:32:39,572
അതുതന്നെയല്ലേ, പ്രിയ അവളുടെ ആന്റിയുടെ
കൂടെയാണല്ലോ താമസിക്കുന്നത്.

429
00:32:39,606 --> 00:32:42,841
- അപ്പോ ആന്റിയുടെ പേര് പറയ്.
- പറയാല്ലോ, ആന്റിയുടെ പേര്...

430
00:32:42,926 --> 00:32:45,720
- അറിയില്ലല്ലോ!
- അറിയില്ലല്ലോ.

431
00:32:45,806 --> 00:32:49,081
തിവാരി ഇവന് ഒരു പിണ്ണാക്കും അറിയില്ലെന്ന്,
എങ്ങനെ കണ്ടുപിടിക്കുമെന്നാ?

432
00:32:49,167 --> 00:32:52,086
ഇനി എന്തു ചെയ്യും രാജ്?
ഇയാൾക്കും ഒന്നും അറിയില്ലേന്ന്.

433
00:32:52,167 --> 00:32:56,450
എന്ത് ചെയ്യുമെന്നോ?
ആര് എന്തൊക്കെ പറഞ്ഞാലും... എനിക്ക് ഉറപ്പുണ്ട്.

434
00:32:57,980 --> 00:33:02,098
ഞാൻ എന്റെ പ്രിയയെ കണ്ടുപിടിക്കും...
ആന്റിയിലൂടെയാണെങ്കിലും അല്ലെങ്കിലും.

435
00:33:03,939 --> 00:33:08,337
എങ്ങനെ കണ്ടുകിട്ടും,
 പേരോ, വിലാസമോ ഒന്നും അറിയില്ല.

436
00:33:08,421 --> 00:33:12,375
- ഞാനും അവനോടു അത് തന്നെയാ പറഞ്ഞത്.
- ഇങ്ങനെ കിട്ടും, വായുവിലൂടെ കിട്ടും.

437
00:38:01,000 --> 00:38:02,000
രാജ്.

438
00:38:02,960 --> 00:38:05,158
നീ എന്നെ ഇരുപത് ദിവസമായി
അനേഷിക്കുവായിരുന്നെന്നോ?

439
00:38:05,240 --> 00:38:07,515
രാവും പകലും എല്ലായിടത്തും അനേഷിച്ചു,
പക്ഷേ നിന്നെ കണ്ടുകിട്ടണ്ടേ.

440
00:38:08,159 --> 00:38:11,405
നമുക്ക് ഇന്ന് രാത്രി ഒരു അത്താഴം കഴിക്കാൻ പോയാലോ!
പിന്നെ അതുകഴിഞ്ഞു ഒരു ഡ്രൈവിനും പോയാലോ?

441
00:38:11,680 --> 00:38:14,560
- എനിക്ക് നിന്റെ കൂടെ വരാൻ കഴിയില്ല.
- അതെന്താ?

442
00:38:14,641 --> 00:38:16,685
- ഞാൻ ഇന്ന് രാത്രി ഏതൻസിൽ പോവാണ്‌.
- ഏതൻസിലോ?

443
00:38:16,760 --> 00:38:19,478
- എന്താ ഒളിമ്പിക്സിൽ പങ്കെടുക്കാൻ പോവാണോ?
- തമാശ കളയ് രാജ്.

444
00:38:19,880 --> 00:38:24,498
- എന്റെ ബന്ധുക്കളെല്ലാം കാത്തിരിക്കുകയാണ്.
- എന്നാ നീ ബന്ധുക്കളെ വിളിച്ചിട്ട് എന്തെങ്കിലും ഒഴുവ് കഴിവ് പറയെന്നേ.

445
00:38:24,602 --> 00:38:27,001
ഒരു ഒഴുവ് കഴിവും പറഞ്ഞിട്ട് കാര്യമില്ല,
അവിടെ ചെല്ലേണ്ടത് വളരെ അത്യാവശ്യമാണ്.

446
00:38:27,201 --> 00:38:30,360
അല്ല നീയില്ലാതെ നടത്താൻ കഴിയാത്ത
എന്ത് പരിപാടിയാ അവിടെയുള്ളത്?

447
00:38:31,603 --> 00:38:33,638
- എന്റെ വിവാഹനിശ്ചയമാണ് രാജ്.
- ശരി... അതിനിപ്പോ...

448
00:38:51,000 --> 00:38:52,000
പ്രിയ.

449
00:38:55,663 --> 00:38:58,948
ഞാൻ വിചാരിച്ചിരുന്നത് നിനക്ക് എന്നെ ഇഷ്ടമായിരിക്കുമെന്നാ.

450
00:38:59,704 --> 00:39:02,344
ഉറപ്പായിട്ടും എനിക്ക് നിന്നെ ഇഷ്ടമാണ്,
അതുകൊണ്ടല്ലേ ഞാൻ ഇങ്ങോട്ട് വന്നത്.

451
00:39:02,385 --> 00:39:06,742
പിന്നെ ഈ നിശ്ചയം, വിവാഹം
ഇതൊന്നും നീ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല?

452
00:39:08,144 --> 00:39:10,824
എങ്ങനെ പറയാനാ?
ഇതെല്ലാം കഴിഞ്ഞ ഒരാഴ്ച കൊണ്ടുണ്ടായതാണ്.

453
00:39:12,746 --> 00:39:14,425
- കഴിഞ്ഞ ആഴ്ചയോ?
- അതെ.

454
00:39:14,905 --> 00:39:19,025
അച്ഛൻ ഫോൺ വിളിച്ചു നിശ്ചയത്തിന്റെ
കാര്യം പറഞ്ഞപ്പോ ഞാൻ ശരിയെന്ന് പറഞ്ഞു.

455
00:39:19,306 --> 00:39:24,183
പക്ഷേ നിനക്ക് അറിയാത്ത ഒരാളെ കല്യാണം
കഴിക്കാൻ നീ സമ്മതിക്കുകയും ചെയ്തോ?

456
00:39:24,266 --> 00:39:27,829
അവന്റെ കയ്യിൽ ട്രക്ക് ഡ്രൈവറിന്റെ ലൈസൻസ്
പോലും ഉണ്ടാവില്ലെന്ന് എനിക്ക് ഉറപ്പാണ്.

457
00:39:29,508 --> 00:39:33,031
സമീർ എന്റെ കുട്ടിക്കാലം
തൊട്ടുള്ള കൂട്ടുകാരനാണ് രാജ്,
എനിക്കവനെ നന്നായിട്ട് അറിയാം.

458
00:39:35,907 --> 00:39:38,625
നീയെന്നെ കുട്ടിക്കാലം മുതലേ
അറിയാത്തത് എന്റെ കുറ്റമാണോ?

459
00:39:39,348 --> 00:39:41,623
നീ എന്നെ ഇപ്പൊ അറിഞ്ഞോളൂ,
 മനസ്സിലാക്കിക്കോളൂ.

460
00:39:42,309 --> 00:39:46,591
ദയവായി എനിക്ക് ഒരവസരം താ,
അതിനുശേഷം നീ എന്ത് തീരുമാനം വേണമെങ്കിലും എടുത്തോളൂ.

461
00:39:48,149 --> 00:39:51,183
രാജ്, ജീവിതത്തിലെ ചില തീരുമാനങ്ങൾ
ഇങ്ങനെ എടുക്കാൻ പാടില്ല.

462
00:39:51,790 --> 00:39:54,583
എല്ലാവർക്കും നീ ആഗ്രഹിക്കും പോലെ
ജീവിക്കാൻ കഴിയില്ല.

463
00:39:55,614 --> 00:39:58,773
പ്രതിബദ്ധത എന്നൊന്നുണ്ട്,
ലണ്ടൻ , പാരിസ് , അമേരിക്കയിലുള്ള...

464
00:39:58,974 --> 00:40:01,020
...എന്റെ എല്ലാ ബന്ധുക്കളും
ഏതൻസിൽ വരുന്നുണ്ട്.

465
00:40:01,254 --> 00:40:03,251
ചിലപ്പോ അവരൊക്കെ ഇപ്പോഴേ
എത്തിയിട്ടുണ്ടാവും.

466
00:40:03,335 --> 00:40:05,822
എനിക്കവിടെ എത്തേണ്ടത്
വളരെ അത്യാവശ്യമാണ് രാജ്.

467
00:40:10,816 --> 00:40:12,534
അപ്പോ എനിക്ക് എന്താ സംഭവിക്കുക?

468
00:40:14,536 --> 00:40:18,934
നീയൊരു നല്ലയാളാണ് രാജ്, തീർച്ചയായും
നിനക്കൊരു നല്ല പെൺകുട്ടിയെ കിട്ടും.

469
00:40:19,937 --> 00:40:21,257
ഒരാളെ കിട്ടിയതാണ്.

470
00:40:23,000 --> 00:40:24,257
പക്ഷേ അവൾ ഇപ്പോ പോവാണെന്നാ പറയുന്നത്.

471
00:40:26,658 --> 00:40:28,376
ഏതൻസിലേക്ക്.

472
00:40:44,179 --> 00:40:46,378
രാജ്,
എനിക്ക് പോകണം.

473
00:40:50,272 --> 00:40:51,991
നിന്നെ എവിടെങ്കിലും വിടണോ?

474
00:40:56,553 --> 00:40:58,195
വിട്ട് കളഞ്ഞല്ലോ!

475
00:41:13,874 --> 00:41:18,157
എടി മോത്തി, ഇത് നീ ജനിക്കുന്നതിനു
മുൻപ് ഉണ്ടായ കാര്യമാണ്.

476
00:41:20,074 --> 00:41:22,600
അവിടെയായിരുന്നു അവൾ താമസിച്ചിരുന്നത്.

477
00:41:23,274 --> 00:41:25,762
എല്ലാ ദിവസവും ഞാൻ അവളെ
നോക്കി ഇരിക്കുമായിരുന്നു.

478
00:41:26,796 --> 00:41:33,160
ചിലപ്പോൾ ജനലിനടുത്ത്, ചിലപ്പോൾ വാതിൽക്കൽ,
ചിലപ്പോൾ വരുമ്പോൾ, അല്ലെങ്കിൽ പോകുമ്പോൾ.

479
00:41:35,238 --> 00:41:38,761
എന്നാൽ ഒരു ദിവസം അവൾ മറ്റൊരാളുടെ കൂടെ പോയി.

480
00:41:41,197 --> 00:41:47,477
എന്റെ തെറ്റായിരുന്നു,
ഞാൻ അവളോട്‌ ഒരുവട്ടം പറഞ്ഞിരുന്നെങ്കിൽ...

481
00:41:49,419 --> 00:41:50,072
...ചിലപ്പോ...

482
00:41:51,158 --> 00:41:57,238
അവൾ ഒരു വധുവായി പോകുമ്പോൾ എല്ലാവരും പാടി...

483
00:41:58,320 --> 00:42:02,805
<font color="#e2ff00">
<b><i>
🎶...സ്നേഹിച്ചവൻ പ്രണയിനിയെ കൊണ്ടു പോകും ...🎶</i></b></font>

484
00:42:03,639 --> 00:42:04,686
ഞാനും പാടി.

485
00:42:05,161 --> 00:42:13,322
<font color="#e2ff00">
<b><i>
🎶... കൊണ്ടു പോകും, കൊണ്ടു പോകും,
സ്നേഹിച്ചവൻ പ്രണയിനിയെ കൊണ്ടു പോകും ... 🎶</i></b></font>

486
00:42:16,122 --> 00:42:17,965
എടാ മോനെ ഗ്രീസിലേക്ക്
പ്രിയയാണ് പോകുന്നത്...

487
00:42:18,002 --> 00:42:19,960
...അതിന് നീ എന്തിനാ ഇത്രയും
സാധനങ്ങൾ പാക്ക് ചെയ്യുന്നത്?

488
00:42:20,041 --> 00:42:22,557
ഞാൻ എന്തിനാ എന്റെ സാധനങ്ങൾ
പാക്ക് ചെയ്യുന്നതെന്നുവെച്ചാൽ
ഞാനും ഗ്രീസിലേക്ക് പോകുന്നു.

489
00:42:22,602 --> 00:42:25,205
നിങ്ങൾ കൂടുതൽ സംസാരിക്കാതെ പാക്ക് ചെയ്യ്.

490
00:42:25,883 --> 00:42:29,804
ഞാൻ പറയുന്നത് അത് ഗ്രീസാണ്, തൊട്ടടുത്ത
ജില്ലയല്ല പെട്ടിയുമെടുത്ത് ഉടനേ പുറപ്പെടാൻ.

491
00:42:30,643 --> 00:42:31,642
ഞാൻ തീരുമാനിച്ചുകഴിഞ്ഞു.

492
00:42:31,723 --> 00:42:34,922
പ്രിയയ്ക്കുവേണ്ടി ഈ ലോകത്തിലെ ഏത് കോണിലേക്കും
എനിക്ക് പെട്ടെന്ന് പോയിട്ട് വരാൻ പറ്റും.

493
00:42:35,124 --> 00:42:37,245
വിവേകിനെ ഫോൺ ചെയ്തു,
അവൻ വിസയെടുത്തുകൊണ്ട് എയർപോർട്ടിലേക്ക് വരുന്നുണ്ട്.

494
00:42:37,323 --> 00:42:39,405
- നിങ്ങളിതൊന്ന് പാക്ക് ചെയ്യ്.
- അതൊക്കെ ശരിയാണ്...

495
00:42:39,483 --> 00:42:43,363
-... പക്ഷേ നീ എന്തിനാ പോകുന്നത്?
- എന്തിനാണെന്നോ? പ്രിയ നിശ്ചയത്തിനാണ് പോകുന്നത്.

496
00:42:43,443 --> 00:42:47,486
- നീ അതിൽ പങ്കെടുക്കാൻ പോവുകയാണല്ലേ?
- പ്രിയയുടെ നിശ്ചയം ഇതുവരെ കഴിഞ്ഞിട്ടില്ല.

497
00:42:47,565 --> 00:42:49,484
എനിക്ക് നിങ്ങളോട്
സംസാരിച്ചു സമയം കളയാൻ വയ്യ.

498
00:42:49,525 --> 00:42:51,926
ചേട്ടത്തി ആ നന്ദുവിനെ എല്ലാ ദിവസവും
കാണുന്നതല്ലേ, വർഷങ്ങൾക്ക് മുൻപ്...

499
00:42:52,005 --> 00:42:56,482
അവൻ അവന്റെ കാമുകിയെ തടഞ്ഞില്ല,
ഇന്ന് ഒരു കയ്യിൽ കുപ്പിയും ഒരു
കയ്യിൽ പട്ടിയെയും കൊണ്ട്...

500
00:42:56,566 --> 00:43:01,366
ജീവിതത്തേക്കുറിച്ചോർത്ത്
കരയുകയാണ്, "ഒരുപക്ഷേ ഞാനവളെ
തടഞ്ഞിരുന്നെങ്കിൽ" എന്നാണ് പറയുന്നത്.

501
00:43:01,846 --> 00:43:05,130
എനിക്ക് ജീവിതകാലം മുഴുവൻ "ഒരുപക്ഷേ"
എന്ന് പറയാൻ താൽപര്യമില്ല.

502
00:43:05,487 --> 00:43:06,523
നിങ്ങൾക്കും അത് മനസ്സിലാവില്ല.

503
00:43:06,600 --> 00:43:09,025
- എന്റെ ക്രെഡിറ്റ്‌ കാർഡ് താ.
- തരാം... ആ മേശയിലുണ്ട്.

504
00:43:10,060 --> 00:43:12,697
- ഇത് പ്രിയയെ നേടാനുള്ള അവസാനത്തെ
അവസരമാണ്.
- രാജ്, നമ്മൾ ഉണ്ടാക്കിയ
പൈസയെല്ലാം ചിലവായിപ്പോകില്ലേ!

505
00:43:12,700 --> 00:43:14,620
ചേട്ടത്തി നിങ്ങളും മനുചേട്ടനെപ്പോലെ
പൈസയെക്കുറിച്ചാണല്ലോ സംസാരിക്കുന്നത്.

506
00:43:16,420 --> 00:43:18,460
പ്രിയയില്ലാതെ ഈ പൈസയെല്ലാം
വെച്ച് ഞാൻ എന്ത് ചെയ്യാനാ?

507
00:43:18,500 --> 00:43:22,706
അതുകൊണ്ടല്ല മോനെ,
നാളെ ട്രക്ക് ഓണർസ് അസോസിയേഷന്റെ മീറ്റിംഗ് ആണ്.

508
00:43:22,781 --> 00:43:25,978
നീ അതിൽ പങ്കെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്,
അല്ലെങ്കിൽ നിന്റെ സബ്‌സിഡയറി ഇല്ലാതായിപ്പോവില്ലേ!

509
00:43:26,181 --> 00:43:29,427
- സബ്‌സിഡയറിയല്ല സബ്‌സിഡി.
- അതുതന്നെ... അത് ഇല്ലാതായിപ്പോകും.

510
00:43:29,622 --> 00:43:32,147
- നശിച്ചുപോകട്ടെ സബ്‌സിഡി.
- എന്ത് നശിച്ചുപോകട്ടെയെന്ന്!

511
00:43:32,223 --> 00:43:33,865
ബിസിനസ് ഇങ്ങനെ നടന്നുപോകുമോ?

512
00:43:34,983 --> 00:43:37,018
ബിസിനസ് എങ്ങനെ നടക്കുമെന്ന്
എനിക്കറിയില്ല മനുചേട്ടാ.

513
00:43:37,702 --> 00:43:39,268
പക്ഷേ പ്രണയം ഇങ്ങനെ ആണ് ഉണ്ടാവുക.

514
00:43:40,184 --> 00:43:43,485
ആ കഴുത പറഞ്ഞത് കേട്ടോ,
 പ്രണയം ഇങ്ങനെയാണ് ഉണ്ടാവുന്നതെന്ന്.

515
00:43:43,564 --> 00:43:44,582
പ്രണയം ഇങ്ങനെയാണോ ഉണ്ടാവുന്നത്?

516
00:43:55,000 --> 00:43:56,000
ഹലോ.

517
00:43:57,408 --> 00:43:59,529
- നീയോ?
- അതെ... ഞാനും ഗ്രീസിൽ പോവുകയാണ്.

518
00:44:00,568 --> 00:44:03,409
- വരികയാണെന്നാ ഞാൻ ഉദ്ദേശിച്ചത്.
- ശരിക്കും?

519
00:44:04,368 --> 00:44:06,288
എന്ത് ചെയ്യാനാ പ്രിയ?

520
00:44:06,368 --> 00:44:10,256
സത്യത്തിൽ കുട്ടിക്കാലത്തു ഞാൻ
ഒരു പ്രണയകഥ കേട്ടിട്ടുണ്ട്.

521
00:44:10,448 --> 00:44:14,135
നായിക നായകനെ ഉപേക്ഷിച്ച് പോകുന്നു, നായകൻ
തോൽവി സമ്മതിച്ച് പ്രണയം ഉപേക്ഷിക്കുന്നു.

522
00:44:14,408 --> 00:44:19,488
എന്നിട്ട് ജീവിതകാലം മുഴുവൻ
ഓർത്തുകൊണ്ടിരിക്കുന്നു, "ഒരുപക്ഷേ
ഞാനവളെ തടഞ്ഞിരുന്നെങ്കിൽ...

523
00:44:19,809 --> 00:44:21,815
...ചിലപ്പോൾ കാര്യങ്ങൾ
മാറിമറിയുമായിരുന്നു."

524
00:44:22,000 --> 00:44:23,000
രാജ്.

525
00:44:24,370 --> 00:44:26,857
എനിക്കറിയാം പ്രിയ,
എനിക്ക് ഒരവസരം പോലും ഇല്ല.

526
00:44:26,930 --> 00:44:29,570
എനിക്ക് ജീവിതകാലം മുഴുവൻ "ഒരുപക്ഷേ"
എന്ന് പറയാൻ താൽപര്യമില്ല.

527
00:44:30,131 --> 00:44:34,336
- രാജ് ഞാൻ നിന്നെ എത്രവട്ടം പറഞ്ഞുമനസ്സിലാക്കിയതാണ്.
- എനിക്ക് മനസ്സിലായി പ്രിയ.

528
00:44:34,371 --> 00:44:36,848
പക്ഷേ എന്ത് ചെയ്യാനാ,
ഈ മനസ്സ് അങ്ങോട്ട്‌ മനസ്സിലാക്കുന്നില്ല.

529
00:44:37,812 --> 00:44:41,930
നീ ഇരിക്ക്,
ഇപ്പോ നമ്മൾ ഒരു വിമാനത്തിലല്ലേ.

530
00:44:46,000 --> 00:44:47,000
അതേയ് അങ്കിൾ.

531
00:44:48,573 --> 00:44:53,009
- ഞങ്ങൾ രണ്ടും ഒരുമിച്ചാണ്.
- അതിന് ഞാൻ എന്തുവേണം?

532
00:44:53,813 --> 00:44:57,453
- എനിക്ക് ഇവിടെ ഇരിക്കണമെന്നുണ്ട്.
- എന്റെ മടിയിലിരിക്കണമെന്നോ?

533
00:44:57,534 --> 00:44:59,637
ഏയ്, എന്തിനാ നിങ്ങളുടെ
മടിയിലിരിക്കുന്നത് അങ്കിൾ?

534
00:44:59,662 --> 00:45:01,764
ഞാൻ ഉദ്ദേശിച്ചത് പിറകിലെ
3C സീറ്റ് എന്റേതാണെന്നാ.

535
00:45:01,814 --> 00:45:04,013
ആ അമ്മായി ഇരിക്കുന്ന സീറ്റില്ലേ!

536
00:45:04,255 --> 00:45:08,575
- അവിടെയോ... ഞാൻ അവിടെ ഇരിക്കില്ല.
- പ്ലീസ് അങ്കിൾ...

537
00:45:08,775 --> 00:45:11,620
എന്റെ പൊന്നനിയാ... അവിടെ ഇരിക്കാൻ
പറ്റില്ലെന്ന് ഞാൻ പറഞ്ഞില്ലേ,
പോയിത്തരുമോ ഇവിടുന്ന്.

538
00:45:14,000 --> 00:45:15,000
നന്ദി അങ്കിൾ.

539
00:45:15,135 --> 00:45:15,738
- നീ പോയില്ലേ?
- ഇല്ല... ദാ പോവാ.

540
00:45:19,800 --> 00:45:20,500
ഹലോ.

541
00:45:23,800 --> 00:45:24,800
ഹലോ.

542
00:45:28,566 --> 00:45:32,090
സത്യത്തിൽ ഞാൻ ആ പെണ്ണിന്റെ കൂടെ
ഇരിക്കണമെന്ന് വിചാരിച്ചതാ.

543
00:45:32,126 --> 00:45:35,083
- എന്റെ കൂട്ടുകാരിയാണ്.
- അതിന് ഞാൻ എന്തുവേണം?

544
00:45:36,967 --> 00:45:39,571
ഞാൻ പറഞ്ഞുവരുന്നത്
ദയവായി നിങ്ങൾ അങ്ങോട്ട്‌...

545
00:45:39,590 --> 00:45:40,971
...പോയിരുന്നാൽ എനിക്ക് അവളെ
ഇങ്ങോട്ട് വിളിക്കാമായിരുന്നു.

546
00:45:41,568 --> 00:45:44,688
സത്യത്തിൽ ഞാൻ ആ കൂടെയിരിക്കുന്ന
ആളോട് ഒരുപാട് പറഞ്ഞുനോക്കി.

547
00:45:44,768 --> 00:45:48,965
പക്ഷേ അയാൾ സമ്മതിച്ചില്ല,
മേഡം, ഭയങ്കര ദേഷ്യക്കാരനാണ്!

548
00:45:49,048 --> 00:45:51,333
എനിക്കറിയാം,
എന്റെ ഭർത്താവാണത്.

549
00:45:54,289 --> 00:45:56,488
അത് നല്ലതല്ലേ,
അയാൾ ഒരു നല്ല മനുഷ്യനാണ്.

550
00:45:56,529 --> 00:45:59,130
അല്ല നിങ്ങൾ ഭാര്യയും
ഭർത്താവും ഒരുമിച്ചല്ലേ ഇരിക്കേണ്ടത്?

551
00:45:59,209 --> 00:46:01,725
ഒരാഴ്ചയായിട്ട് ഞങ്ങൾ തമ്മിൽ വഴക്കാണ്.

552
00:47:08,097 --> 00:47:09,190
ലേഡീസ് ആൻഡ് ജന്റിൽമാൻ,

553
00:47:09,215 --> 00:47:11,381
ഇത്‌ നിങ്ങളുടെ ക്യാപ്റ്റൻ
ആണ് സംസാരിക്കുന്നത്.

554
00:47:11,438 --> 00:47:14,875
ഏതൻസിലെ കാലാവസ്ഥ വളരെ മോശമാണെന്ന്
നിങ്ങളെ അറിയിക്കുന്നതിൽ ഞാൻ ഖേദിക്കുന്നു.

555
00:47:19,422 --> 00:47:22,226
ഞാനുദ്ദേശിച്ചത് കഷ്ടമായിപ്പോയല്ലോ എന്നാ.

556
00:47:22,323 --> 00:47:23,424
വല്ലാത്ത കഷ്ടമായിപ്പോയി.

557
00:47:31,000 --> 00:47:32,000
നിങ്ങൾ ഉറങ്ങിക്കോ.

558
00:47:36,223 --> 00:47:36,826
നിന്റെ കയ്യിൽ ഫോൺ ഉണ്ടോ?

559
00:47:41,664 --> 00:47:46,859
പപ്പാ... ഏതൻസിലെ കാലാവസ്ഥ മോശമാണെന്ന്
അറിഞ്ഞുകാണുമല്ലേ.

560
00:47:47,185 --> 00:47:48,501
അതെ, ഞാൻ ഇപ്പോ മിക്കനോസിലാണ്.

561
00:47:48,866 --> 00:47:50,699
വിമാനം എട്ട് മണിക്കൂർ താമസിച്ചാണ്.

562
00:47:50,785 --> 00:47:52,581
അതെ പപ്പാ,
എട്ട് മണിക്കൂർ.

563
00:47:53,266 --> 00:47:55,704
എല്ലാവരേയും പറഞ്ഞു മനസ്സിലാക്കണേ പപ്പാ.

564
00:47:57,000 --> 00:47:58,000
ഓക്കേ.

565
00:47:58,500 --> 00:47:59,700
ബൈ.

566
00:48:12,000 --> 00:48:13,000
കഷ്ടം.

567
00:48:14,311 --> 00:48:16,154
ആ ചെറുക്കൻ എത്ര നേരമായി മ്യൂസിക് ഇടുന്നു.

568
00:48:16,230 --> 00:48:18,037
പക്ഷേ ആരും അവനു പത്തു പൈസ കൊടുക്കുന്നില്ല.

569
00:48:18,431 --> 00:48:20,754
- എന്തുകൊണ്ടാണെന്നറിയാമോ?
- എന്തുകൊണ്ടാ?

570
00:48:20,831 --> 00:48:25,794
അവന്റെ സംഗീതത്തിൽ ഈണവുമില്ല,
താളവുമില്ല, ശ്രുതിയുമില്ല.

571
00:48:26,673 --> 00:48:32,310
- നിനക്ക് സംഗീതത്തേക്കുറിച്ച് ഒരുപാടറിയാമല്ലേ?
- പിന്നല്ലാതെ... മഹാഭാലേശ്വറിലെ കാര്യങ്ങൾ ഓർമയുണ്ടല്ലോ?

572
00:48:32,473 --> 00:48:36,553
<b><i>
<font color="#a000ff">
"🎶...സ്നേഹത്തിന്റെ നാട്ടിലേക്ക്,
</font> <font color="#0a9a35"> നീയും കൂടി വരുമോ...🎶"</i></b></font></i></b>

573
00:48:36,794 --> 00:48:38,671
നിനക്കറിയാമല്ലോ എനിക്ക് എത്ര നന്നായിട്ട്
പാട്ട് പാടാനറിയാമെന്ന്.

574
00:48:38,800 --> 00:48:41,671
എല്ലാ ദിവസവും രാവിലെ നിന്നെ
 പാട്ട് പാടിയുണർത്തുകയും...

575
00:48:41,994 --> 00:48:44,121
...രാത്രി താരാട്ടു പാട്ട് പാടി
 ഉറക്കുകയും ചെയ്യും.

576
00:48:44,680 --> 00:48:46,121
ഞാനായിരിക്കും നിന്റെ നടക്കുന്ന
സംസാരിക്കുന്ന റേഡിയോ.

577
00:49:02,156 --> 00:49:04,643
എന്തൊരു വൃത്തികെട്ട പട്ടിയാണത്,
പേടിയാവുന്നു.

578
00:49:05,000 --> 00:49:07,000
അല്ല രാജ്,
നല്ല ഭംഗിയുള്ള പട്ടി.

579
00:49:07,196 --> 00:49:09,836
പിന്നല്ലാതെ,
എന്തൊരു ഭംഗിയുള്ള വൃത്തികെട്ട പട്ടി.

580
00:49:11,277 --> 00:49:12,477
അത് വളരെ നല്ല പട്ടിയാണ്.

581
00:49:12,516 --> 00:49:15,397
അതെയതെ,
നല്ല വൃത്തികെട്ട...

582
00:49:16,157 --> 00:49:18,193
- നിനക്കിഷ്ടപ്പെട്ടോ?
- അതെ.

583
00:49:18,678 --> 00:49:20,722
- നിനക്ക് വേണോ?
- വേണം.

584
00:49:20,758 --> 00:49:21,795
ഞാൻ കൊണ്ടുതരട്ടെ?

585
00:49:22,078 --> 00:49:23,077
- വേണ്ട.
- പ്ലീസ്‌.

586
00:49:23,158 --> 00:49:24,436
- എനിക്ക് വേണ്ട രാജ്.
- ഇല്ല... പ്ലീസ്.

587
00:49:24,518 --> 00:49:27,726
- സമ്മതിക്ക് പ്ലീസ്.
- ഓക്കെ.

588
00:49:28,318 --> 00:49:29,404
ഭംഗിയുള്ള പട്ടി.

589
00:49:33,150 --> 00:49:36,010
- ആ  പട്ടിക്ക് എന്താണ് വില?
- ഏയ്... അത് വിൽക്കാനുള്ളതല്ല.

590
00:49:36,089 --> 00:49:39,537
ആ തോക്കെടുക്കുക, ക്യാനിൽ വെടിവെക്കുക,
പട്ടിയെ സ്വന്തമാക്കുക.

591
00:49:39,570 --> 00:49:41,605
ശരി,
ഞാൻ ഈ കാര്യത്തിൽ ഒരു കില്ലാടിയാണ്.

592
00:49:47,000 --> 00:49:49,000
വൗ... സൂപ്പർ...

593
00:49:49,171 --> 00:49:51,569
എന്തൊരു അടിപൊളി
ഉന്നമാണ് നിന്റേത് രാജ്.

594
00:49:51,900 --> 00:49:53,569
ഇനി ചിലപ്പോ ക്യാൻ വെച്ചിരിക്കുന്ന
സ്ഥലം തെറ്റായതുകൊണ്ടാണോ?

595
00:49:53,612 --> 00:49:56,694
ഏയ്,
ഇത്‌ പ്രാക്ടീസ് ആയിരുന്നു, ഇനി നോക്ക്.

596
00:50:02,733 --> 00:50:04,451
ചിരിച്ചോ... ചിരിച്ചോ.

597
00:50:05,000 --> 00:50:06,000
ഓക്കേ സോറി.

598
00:50:06,293 --> 00:50:08,972
- നീ ഉന്നം വെക്ക്... ഞാൻ ഒരു ഐസ്ക്രീം കഴിക്കട്ടെ.
- ഇത് ഇപ്പോ കഴിയും.

599
00:50:10,854 --> 00:50:13,293
- നിന്നെക്കൊണ്ട് കഴിയില്ല രാജ്.
- എടോ കഴി...

600
00:50:16,974 --> 00:50:19,451
രാജ് നിന്നെക്കൊണ്ട് കഴിയില്ല.

601
00:50:20,535 --> 00:50:23,817
രാജ് നിന്നെക്കൊണ്ട് കഴിയില്ല.

602
00:50:27,455 --> 00:50:30,700
എന്നെകൊണ്ട് കഴിയില്ലെന്ന് എനിക്കും അറിയാം അങ്കിൾ,
പക്ഷേ എന്ത് ചെയ്യാനാ?

603
00:50:31,775 --> 00:50:32,975
നിൽക്ക്... നിൽക്ക്.

604
00:50:36,122 --> 00:50:37,841
- ഇതാ നിങ്ങളുടെ സാധനം.
- നന്ദി.

605
00:50:38,043 --> 00:50:40,165
- എത്രയാ ഇതിന്?
- ഒന്നും വേണ്ട.

606
00:50:40,244 --> 00:50:42,922
ഇത്‌ ഞാൻ അവൾക്ക്‌ വേണ്ടി നിനക്ക് തരികയാണ്.

607
00:50:46,204 --> 00:50:47,719
- നിങ്ങൾക്ക് അവളെ ഇഷ്ടമായോ?
- എനിക്ക് അവളെ ഇഷ്ടപ്പെട്ടു.

608
00:50:48,404 --> 00:50:52,129
- പക്ഷേ നീ അവളെ പ്രണയിക്കുന്നു.
- അതെ.

609
00:50:56,600 --> 00:50:57,600
ഇതാ.

610
00:50:58,000 --> 00:51:01,000
- വൗ... നല്ല ഭംഗിയുണ്ട്...
അവസാനം നീ ക്യാനിൽ വെടി വെച്ചോ?
- പിന്നല്ലാതെ.

611
00:51:01,887 --> 00:51:02,806
- സത്യമാണോ?
- അല്ല കള്ളം.

612
00:51:04,006 --> 00:51:06,204
- അപ്പോ ഇതെങ്ങനെ കിട്ടി?
- ആ അങ്കിൾ എനിക്ക് തന്നതാ.

613
00:51:06,446 --> 00:51:08,290
- ചുമ്മാതങ്ങ് തന്നോ?
- ചുമ്മാ തന്നതല്ല.

614
00:51:08,367 --> 00:51:11,449
എന്റെ മനസ്സിൽ നിന്നോടുള്ള
പ്രണയമെത്രത്തോളമുണ്ടെന്ന് അയാൾ കണ്ടു.

615
00:51:11,687 --> 00:51:14,126
- പക്ഷേ എനിക്ക് വിഷമമായി.
- എന്തുപറ്റി?

616
00:51:14,248 --> 00:51:17,527
ഇത്രയും ദൂരെയുള്ള ഒരു പരദേശിക്ക്‌
എന്റെ മനസ്സിലെ കാര്യം മനസ്സിലാക്കാൻ കഴിഞ്ഞു.

617
00:51:17,607 --> 00:51:20,133
പക്ഷേ ഇത്‌ മനസ്സിലാക്കേണ്ട ആൾ
ഇത്‌ മനസ്സിലാക്കുന്നതേയില്ല.

618
00:51:20,400 --> 00:51:21,400
രാജ്.

619
00:51:21,529 --> 00:51:23,767
- ഞാൻ തീരുമാനിച്ചുകഴിഞ്ഞു പ്രിയ.
- എന്ത്?

620
00:51:23,850 --> 00:51:26,010
കല്യാണം കഴിഞ്ഞാൽ
ഒരു നേരത്തെ ഭക്ഷണം ഞാൻ ഉണ്ടാക്കും.

621
00:51:26,210 --> 00:51:28,294
പിള്ളേരെയും ഞാൻ നോക്കിക്കോളാം.

622
00:51:28,370 --> 00:51:30,415
ഞാൻ കുട്ടികളുമായി
അടിപൊളിയായിരിക്കും.

623
00:51:31,450 --> 00:51:33,371
അടങ്ങെടാ കടുവേ,
അടങ്ങ്.

624
00:51:36,251 --> 00:51:38,047
എനിക്ക് ഹോമിയോപതിയും അറിയാം.

625
00:51:38,400 --> 00:51:41,647
പനിയോ ചുമയോ തലവേദനയൊന്നും
നിന്റെ ഏഴയലത്തു വരില്ല.

626
00:51:41,732 --> 00:51:44,445
നിന്റെ ചെറിയ ചെറിയ അസുഖങ്ങൾ
ഞാൻ വീട്ടിൽ വെച്ച് തന്നെ സുഖപ്പെടുത്തും.

627
00:51:45,000 --> 00:51:46,000
രാജ്.

628
00:51:50,773 --> 00:51:51,732
പിന്നെ ഞാനൊരു മെക്കാനിക്കും കൂടിയാണല്ലോ?

629
00:52:03,732 --> 00:52:04,827
ഇതാ നിങ്ങളുടെ നാണയം മേഡം.

630
00:52:06,794 --> 00:52:08,915
ആ സ്ത്രീയുടെ ആഗ്രഹം പൂർണ്ണമാവുമല്ലേ രാജ്?

631
00:52:09,233 --> 00:52:11,713
ആ നല്ലതാ,
ഒരു നാണയം പുഴയിൽ എറിഞ്ഞു...

632
00:52:11,800 --> 00:52:13,113
...തുണിയും മണിയുമില്ലാത്ത
ഒരു ചെറുക്കൻ അത് എടുത്തു തന്നാൽ...

633
00:52:13,153 --> 00:52:16,066
-...അവരുടെ ആഗ്രഹം നടക്കുപോലും.
- ഇവിടുത്തെ ആളുകൾ ഇത് വിശ്വസിക്കുന്നുണ്ട് രാജ്.

634
00:52:16,155 --> 00:52:19,271
- നീ വിശ്വസിക്കുന്നുണ്ടോ?
- ഉണ്ട്... നിന്റെ കയ്യിൽ ഒരു നാണയമുണ്ടോ?

635
00:52:20,035 --> 00:52:23,798
എന്റെ കയ്യിൽ ഒരു നാണയമുണ്ട്,
 കളയരുത് കേട്ടോ?

636
00:52:45,317 --> 00:52:46,362
- ആ നാണയം കിട്ടിയോ?
- ഇല്ല.

637
00:52:51,717 --> 00:52:53,676
- അത് അവിടെത്തന്നെയുണ്ട്.
- ഇല്ല, കാണുന്നില്ല.

638
00:52:53,878 --> 00:52:55,395
എടാ പൊട്ടാ,
അവിടെ നോക്കെടാ.

639
00:52:55,799 --> 00:52:56,557
അത് കാണുന്നില്ല.

640
00:52:56,759 --> 00:52:58,477
അവസാനമായിട്ട് ഒന്ന് നോക്ക്.

641
00:52:58,866 --> 00:53:02,247
- പ്ലീസ്.
- ക്ഷമിക്കണം മേഡം,
എല്ലാ ആഗ്രഹങ്ങളും നടക്കണമെന്നില്ല.

642
00:53:02,326 --> 00:53:04,848
- പ്ലീസ്... ഒരു പ്രാവശ്യം കൂടി.
- ഒരേ ഒരു അവസരമേയുള്ളൂ.

643
00:53:04,926 --> 00:53:07,071
നിങ്ങൾക്കറിയാമോ ഞാൻ ഇന്ത്യയിൽ നിന്നാണ് വരുന്നത്,
എനിക്ക് ഇനി ഇങ്ങനെയൊരവസരം കിട്ടില്ല.

644
00:53:07,406 --> 00:53:09,327
- പ്ലീസ്.
- ക്ഷമിക്കണം മേഡം.

645
00:53:10,126 --> 00:53:12,807
- പ്ലീസ്... ഒരവസരകൂടി,
 ഞാൻ വേറൊരു നാണയം എറിയാം.
- ക്ഷമിക്കണം നടക്കില്ല.

646
00:53:18,000 --> 00:53:19,000
രാജ്!

647
00:53:34,028 --> 00:53:37,788
- അയാൾക്ക് നീന്താനറിയാമോ?
- എ... എനിക്കറിയില്ല.

648
00:53:38,500 --> 00:53:39,788
എങ്കിൽ അയാൾ പോയി.

649
00:53:47,189 --> 00:53:48,791
കിട്ടിപ്പോയി.

650
00:53:51,400 --> 00:53:52,400
രാജ്.

651
00:53:56,350 --> 00:53:59,595
- നീയെന്തിനാ വെള്ളത്തിൽ ചാടിയത്?
- നാണയമെടുക്കാൻ.

652
00:53:59,670 --> 00:54:02,196
അതെനിക്കറിയാം,
പക്ഷേ ചാടാൻ നിന്നോട് ആര് പറഞ്ഞു?

653
00:54:02,592 --> 00:54:05,155
- നിന്റെ മുഖം.
- ഞാൻ തമാശ പറഞ്ഞതല്ല രാജ്.

654
00:54:05,231 --> 00:54:06,237
ഞാനും തമാശ പറഞ്ഞതല്ല.

655
00:54:06,800 --> 00:54:08,237
നിന്റെ മുഖം പറഞ്ഞു രാജ് ചാടാൻ...

656
00:54:08,551 --> 00:54:10,155
...അതുകൊണ്ട് രാജ് ചാടി.

657
00:54:24,102 --> 00:54:25,464
ഒരു നല്ല ദിവസമായിരിക്കട്ടെ.

658
00:54:26,822 --> 00:54:27,819
നന്നായിട്ടുണ്ടല്ലേ?

659
00:54:30,663 --> 00:54:34,417
നീ എന്താ പ്രാർത്ഥിച്ചത് പ്രിയ?

660
00:54:34,503 --> 00:54:37,335
- ഒന്നുമില്ല.
- ഓഹ്... എന്തെങ്കിലും പ്രാർത്ഥിച്ചു കാണുമല്ലോ പറയൂന്നേ.

661
00:54:37,423 --> 00:54:40,938
- ഒന്നുമില്ല രാജ്.
- നാണിക്കാതെ പറയെന്നേ.

662
00:54:41,344 --> 00:54:44,704
ഞാൻ വീട്ടിൽ സമയത്ത്
എത്തണമെന്നാണ് ഞാൻ പ്രാർത്ഥിച്ചത്.

663
00:54:47,184 --> 00:54:49,191
- ഇതാണോ പ്രാർത്ഥിച്ചത്?
- പിന്നല്ലാതെ.

664
00:54:51,425 --> 00:54:55,706
- ഇനി ഞാനാണെങ്കിൽ എന്ത് പ്രാർത്ഥിക്കുമെന്ന് നിനക്കറിയാമോ?
- എനിക്കറിയാം.

665
00:54:55,785 --> 00:54:58,109
- അല്ല... ഇത്‌ പുതിയതാ.
- എനിക്കറിയാം രാജ്...

666
00:54:58,146 --> 00:55:01,669
- ഇതൊന്ന് കേൾക്കെന്നെ.
- എനിക്കൊന്നും കേൾക്കണ്ട രാജ്.

667
00:55:01,746 --> 00:55:03,705
കേൾക്ക് പ്രിയ...

668
01:00:33,829 --> 01:00:34,429
എന്നോട് ക്ഷമിക്കണം മേഡം...

669
01:00:34,900 --> 01:00:37,429
...ഏതൻസിലേക്കുള്ള എല്ലാ
വിമാനങ്ങളും വൈകിയിരിക്കുകയാണ്.

670
01:00:37,630 --> 01:00:39,430
- എനിക്ക് അവിടെയെത്താൻ
വേറെ എന്തെങ്കിലും വഴിയുണ്ടോ?
- എന്നോട് ക്ഷമിക്കൂ.

671
01:00:44,000 --> 01:00:45,430
നന്ദി.

672
01:00:47,710 --> 01:00:51,503
വിഷമിക്കണ്ട പ്രിയ,
 ഞാൻ എല്ലാ അന്വേഷിച്ചു.

673
01:00:51,911 --> 01:00:53,831
ഇനി വിമാനം വീണ്ടും
പന്ത്രണ്ടു മണിക്കൂർ താമസിക്കുകയാണെങ്കിലും...

674
01:00:53,911 --> 01:00:56,360
...നമുക്ക് കാണാൻ ഒരുപാട്‌ സ്ഥലങ്ങൾ
ഇനിയും ബാക്കിയുണ്ട്.

675
01:00:56,432 --> 01:00:59,389
ഞാൻ മാപ്പും കൊണ്ടുവന്നിട്ടുണ്ട്,
ഇവിടെ രാത്രികാലങ്ങളിൽ...

676
01:01:00,552 --> 01:01:03,116
എനിക്ക് വീട്ടിലെത്തേണ്ടത് വളരെ അത്യാവശ്യമാണ്.

677
01:01:03,992 --> 01:01:06,115
എല്ലാവരും എന്നെ കാത്തിരിക്കുകയായിരിക്കും.

678
01:01:06,553 --> 01:01:10,951
പപ്പാ എന്നോട് പറഞ്ഞതാ,
ഒന്ന് രണ്ട് ദിവസം മുൻപേ എത്തണമെന്ന്.

679
01:01:11,712 --> 01:01:16,322
എല്ലാം എന്റെ തെറ്റാണ്,
ഞാനാണ് എല്ലാ വൈകിപ്പിച്ചത്.

680
01:01:19,034 --> 01:01:21,510
പപ്പാ എന്നോട് ഒരുപാട് ദേഷ്യപ്പെടും.

681
01:01:21,874 --> 01:01:23,709
പ്രിയ ദയവുചെയ്ത് കരയാതെ.

682
01:01:24,275 --> 01:01:26,513
നിനക്ക് ഏതൻസിലെത്തണം,
അത്രയല്ലേയുള്ളൂ?

683
01:01:27,835 --> 01:01:29,669
ഞാൻ നിന്നെ ഏതൻസിലെത്തിക്കാം.

684
01:01:32,561 --> 01:01:34,280
കരയാതിരുന്നാ മാത്രം മതി.

685
01:01:37,722 --> 01:01:39,843
- സുരക്ഷിതമായ ഒരു യാത്രയാകട്ടെ.
- നന്ദി.

686
01:01:43,000 --> 01:01:44,300
രാജ്... നന്ദി.

687
01:01:44,443 --> 01:01:46,526
ഇപ്പോഴല്ല,
ആദ്യം നിന്നെ വീട്ടിലെത്തിക്കട്ടെ.

688
01:01:47,044 --> 01:01:49,127
- എത്രമണിക്കാ അവിടയെത്തേണ്ടത്?
- പതിനൊന്നു മണിക്ക്.

689
01:01:49,363 --> 01:01:53,281
- ഞാൻ നിന്നെ ഏഴര മണിക്ക് എത്തിക്കും... പോകാം.
- അപ്പോ നീ രാത്രി മുഴുവൻ വണ്ടിയൊടിക്കുമോ?

690
01:01:56,004 --> 01:01:58,364
- നിനക്ക് ക്ഷീണം തോന്നില്ലേ?
- ഒരുപാട്.

691
01:02:00,244 --> 01:02:03,605
പക്ഷേ നിന്നെ ഒരുവട്ടം അവിടെയെത്തിച്ചു കഴിഞ്ഞാൽ,
പിന്നെ വിശ്രമം തന്നെയല്ലേ!

692
01:02:05,725 --> 01:02:06,165
പോകാം.

693
01:03:16,508 --> 01:03:19,034
- നമ്മൾ വീട്ടിലെത്തിയോ?
- എത്തി.

694
01:03:19,509 --> 01:03:20,862
എപ്പോ?

695
01:03:22,989 --> 01:03:24,832
പതിനാല് മിനിറ്റ് മുൻപ്.

696
01:03:27,149 --> 01:03:28,470
പിന്നെ നീ എന്താ എന്നെ വിളിക്കാതിരുന്നത്?

697
01:03:30,989 --> 01:03:34,070
ആദ്യം വിളിക്കാമെന്ന് വിചാരിച്ചു,
 പക്ഷേ പിന്നെ ആലോചിച്ചു...

698
01:03:34,629 --> 01:03:36,944
...ഞാൻ വിളിക്കുവാണെങ്കിൽ നീ ഉണരില്ലേ.

699
01:03:37,911 --> 01:03:41,155
ഇനി നീ ഉണരുവാണെങ്കിൽ അങ്ങ് പോവില്ലേ.

700
01:03:43,431 --> 01:03:45,274
ഇനി നീ പോവാണെങ്കിൽ...

701
01:03:46,111 --> 01:03:48,473
...പിന്നെ എന്ന് നിന്നെ ഇത്ര
അടുത്ത് കാണാൻ പറ്റും?

702
01:03:50,272 --> 01:03:53,928
രാജ്, നമ്മൾ വളരെ കുറച്ചു സമയമേ
ഒരുമിച്ചുണ്ടായിരുന്നുവെങ്കിലും...

703
01:03:54,000 --> 01:03:56,628
...അത് എത്ര മനോഹരമായിരുന്നല്ലേ?

704
01:03:57,433 --> 01:03:59,392
അതുകൊണ്ട് നീ പോകുമ്പോൾ
ഇത്തരം വർത്തമാനം നിർത്തണം.

705
01:04:02,700 --> 01:04:04,400
എനിക്ക് അറിയാം,
ഓക്കേ.

706
01:04:05,700 --> 01:04:06,700
ക്ഷമിക്കണം.

707
01:04:06,753 --> 01:04:07,876
ഞാൻ നിന്റെ സാധനങ്ങൾ എടുത്തുതരാം.

708
01:04:29,701 --> 01:04:33,298
- എന്റെ ജാക്കറ്റ് നീ എടുക്കുവാണോ?
- ഏയ് അല്ല.

709
01:04:34,261 --> 01:04:37,861
ഇതിൽ കുറച്ചു കാര്യങ്ങൾ ഉണ്ട് നോക്ക്.

710
01:04:39,222 --> 01:04:43,381
ഇത്‌ നമ്മുടെ മുംബൈയിൽ
നിന്നുള്ള ബോർഡിങ് പാസുകളാണ്,

711
01:04:43,406 --> 01:04:45,362
നിന്റേത് ഞാൻ വെച്ചോളാം.

712
01:04:46,343 --> 01:04:51,142
പിന്നെ ഇത്‌ അമ്യൂസിമെന്റ് പാർക്കിലെ ടിക്കറ്റ് ആണ്,
ഒരെണ്ണം ഞാൻ വെച്ചോളാം.

713
01:04:53,704 --> 01:04:57,102
റെസ്റ്റോറന്റിലെ ബില്ലാണ്,
ഇതും...

714
01:05:00,304 --> 01:05:03,866
ഈ നാണയം നീ വെച്ചോളൂ.

715
01:05:04,426 --> 01:05:06,422
ഇത് ഞാൻ നിനക്കുവേണ്ടിയാണ്
പുഴയിൽ നിന്ന് എടുത്തത്.

716
01:05:13,856 --> 01:05:15,412
ഇതെല്ലാം...

717
01:05:17,256 --> 01:05:18,936
നിന്റെ ഓര്‍മയ്ക്ക്...

718
01:05:19,776 --> 01:05:21,850
...ഇതെല്ലാമുണ്ടാവണമല്ലോ എന്റെ കയ്യിൽ.

719
01:05:24,937 --> 01:05:26,655
ഇനി ഈ ഫോട്ടോ.

720
01:05:29,617 --> 01:05:32,056
- ഇത്‌ നീ വെച്ചോളൂ.
- അല്ല.

721
01:05:34,138 --> 01:05:36,855
കണക്കുകളൊന്നും ബാക്കിയാവാൻ പാടില്ല.

722
01:05:41,298 --> 01:05:43,141
ഇത് നിനക്കാണ്.

723
01:05:48,259 --> 01:05:50,381
പ്രിയ ചേച്ചി.

724
01:05:50,459 --> 01:05:52,092
പ്രിയ ചേച്ചി വാ.

725
01:05:54,060 --> 01:05:55,903
പോകാനുള്ള സമയമായല്ലേ?

726
01:05:56,100 --> 01:05:58,375
പക്ഷേ എനിക്ക് പോകണ്ടേ രാജ്.

727
01:05:58,461 --> 01:06:00,496
അതും സത്യമാണ്.

728
01:06:01,893 --> 01:06:03,890
എല്ലാത്തിനും ഒരുപാട് നന്ദിയുണ്ട്.

729
01:06:07,813 --> 01:06:10,012
- ഞാൻ നിന്നെ അനുഗ്രഹിച്ചോട്ടെ?
- എന്താ?

730
01:06:10,974 --> 01:06:13,289
ഇതുപോലെ...

731
01:06:15,895 --> 01:06:18,093
പ്രിയ, ജീവിതത്തിൽ നീ എപ്പോഴും
സന്തോഷവതിയായിരിക്കണം.

732
01:06:20,495 --> 01:06:23,778
നിനക്ക് ജീവിതത്തിൽ ഒരിക്കലും "ഒരുപക്ഷേ"
എന്ന് പറയേണ്ടിവരാതിരിക്കട്ടെ...

733
01:06:23,855 --> 01:06:27,378
...എന്റെ കഥയിലെ നായകൻ പറഞ്ഞത് പോലെ.

734
01:06:32,755 --> 01:06:36,517
നീ ആഗ്രഹിക്കുന്നതെന്തും
നിനക്ക് ലഭിക്കുമാറാകട്ടെ.

735
01:06:40,476 --> 01:06:44,671
ഓർമയുണ്ടാവണം പ്രിയ,
ഈ ലോകത്ത് ഏതോ കോണിലുള്ള...

736
01:06:44,756 --> 01:06:46,675
...ഒരാൾ സന്തോഷവാനാണെങ്കിൽ...

737
01:06:50,397 --> 01:06:52,077
...അത് നീ സന്തോഷവതിയായതുകൊണ്ട് മാത്രമാണ്.

738
01:06:53,000 --> 01:06:54,000
രാജ്!

739
01:06:54,397 --> 01:06:57,037
ഇത്രേയുള്ളൂ.

740
01:07:06,078 --> 01:07:07,961
എന്നോട് അകത്തേക്ക് വരാൻ പറയരുത്.

741
01:07:10,239 --> 01:07:12,034
എനിക്ക് നിന്നെ നിരസിക്കാൻ കഴിയില്ല.

742
01:07:15,169 --> 01:07:17,003
അകത്തേക്ക് വരാനും കഴിയില്ല.

743
01:07:20,930 --> 01:07:24,366
വാ പ്രിയ ചേച്ചി.

744
01:07:25,000 --> 01:07:27,000
പ്രിയ ചേച്ചി, വരൂന്നേ.

745
01:08:33,139 --> 01:08:35,540
മിസ്റ്റർ മോദി,
എന്തൊക്കെയുണ്ട് വിശേഷം?

746
01:08:35,876 --> 01:08:37,674
സുഖം,
മോളുടെ നിശ്ചയത്തിന്റെ എല്ലാ ആശംസകളും അറിയിക്കുന്നു.

747
01:08:37,756 --> 01:08:39,836
- നന്ദി.
- അതുപോട്ടെ അവൾ എവിടെ?

748
01:08:39,916 --> 01:08:41,239
- അവളെവിടെപ്പോയി?
- ഇപ്പോ വരും.

749
01:08:43,317 --> 01:08:44,192
എന്താ ഒന്നും കുടിക്കാത്തത്?

750
01:08:44,457 --> 01:08:46,271
- കുടിക്കാനെന്തെങ്കിലും.
- നന്ദി.

751
01:08:47,000 --> 01:08:48,000
എത്ര നന്നായിട്ടാണ് പാടുന്നത്.

752
01:08:48,357 --> 01:08:50,555
- ഇതുവരെയായിട്ടും അവൾ തയാറായില്ലേ?
- പെണ്ണാണ്...

753
01:08:50,637 --> 01:08:52,798
അവർക്ക് തയാറാകാൻ കുറച്ചു സമയമെടുക്കും.

754
01:08:58,558 --> 01:09:00,391
<i>
"എനിക്കറിയാം പ്രിയ,
എനിക്ക് ഒരവസരം പോലും ഇല്ലെന്ന്."</i>

755
01:09:00,678 --> 01:09:02,398
<i>
"എനിക്ക് ജീവിതകാലം മുഴുവൻ ഒരുപക്ഷേ
എന്ന് പറയാൻ താൽപര്യമില്ല."</i>

756
01:09:03,559 --> 01:09:07,361
<i>
-" രാജ് ഞാൻ നിന്നെ എത്രവട്ടം
പറഞ്ഞുമനസ്സിലാക്കിയതാണ്.
- എനിക്ക് മനസ്സിലായി പ്രിയ."</i>

757
01:09:07,799 --> 01:09:09,883
<i>
"പക്ഷേ ഈ മനസ്സ്
അങ്ങോട്ട്‌ മനസ്സിലാക്കുന്നില്ല."</i>

758
01:09:12,719 --> 01:09:15,360
<i>"ഇത്രയും ദൂരെയുള്ള ഒരു പരദേശിക്ക്‌
എന്റെ മനസ്സിലെ കാര്യം മനസ്സിലാക്കാൻ കഴിഞ്ഞു."</i>

759
01:09:15,921 --> 01:09:18,446
<i>
"പക്ഷേ ഇത്‌ മനസ്സിലാക്കേണ്ട ആൾ ഇത്‌
മനസ്സിലാക്കുന്നതേയില്ല."</i>

760
01:09:18,521 --> 01:09:20,843
<i>
- "ഞാൻ തീരുമാനിച്ചുകഴിഞ്ഞു പ്രിയ.
- എന്ത്?"</i>

761
01:09:20,880 --> 01:09:23,598
<i>
"കല്യാണം കഴിഞ്ഞാൽ
ഒരു നേരത്തെ ഭക്ഷണം ഞാൻ ഉണ്ടാക്കും."</i>

762
01:09:23,681 --> 01:09:26,119
<i>
"പിള്ളേരെയും ഞാൻ നോക്കിക്കോളാം."</i>

763
01:09:26,561 --> 01:09:27,954
<i>
"ഞാൻ കുട്ടികളുമായി
 അടിപൊളിയായിരിക്കും."</i>

764
01:09:44,727 --> 01:09:45,721
<i>
"ഓര്‍മയുണ്ടാവണം പ്രിയ...</i>

765
01:09:45,900 --> 01:09:48,721
<i>...ഈ ലോകത്ത് ഏതോ കോണിലുള്ള
ഒരാൾ സന്തോഷവാനാണെങ്കിൽ...</i>

766
01:09:49,288 --> 01:09:51,122
<i>
...അത് നീ സന്തോഷവതിയായതുകൊണ്ട്
മാത്രമാണ്."</i>

767
01:10:21,372 --> 01:10:24,568
പപ്പാ,
എനിക്ക് ചിലത് പറയണമെന്നുണ്ട്.

768
01:11:05,320 --> 01:11:06,836
എന്താ പ്രശ്നം അമ്മൂമ്മേ?

769
01:11:08,041 --> 01:11:10,764
ഇതിലിപ്പോ ഇത്രയും
ആലോചിക്കേണ്ട കാര്യമെന്താണ്?

770
01:11:10,841 --> 01:11:13,476
ഇവളെന്തെങ്കിലും പറഞ്ഞെന്നുവെച്ചു
നമ്മൾ അത് സമ്മതിക്കണമെന്നില്ലല്ലോ?

771
01:11:13,721 --> 01:11:15,200
ഇതിൽ ആലോചിക്കാനൊന്നുമില്ല.

772
01:11:15,361 --> 01:11:19,163
പ്രിയയുടെ വിവാഹം സമീറുമായിട്ടായിരിക്കും,
 സമീറുമായി മാത്രം.

773
01:11:20,522 --> 01:11:22,796
ആന്റി,
പ്രിയ ഈ വിവാഹത്തിൽ സന്തോഷവതിയായിരിക്കില്ല.

774
01:11:23,242 --> 01:11:26,642
- അതെനിക്ക് നന്നായിട്ടറിയാം.
- പക്ഷേ സമീർ...

775
01:11:26,683 --> 01:11:30,520
വേണ്ട, ഈ വിവാഹം ഒരു...

776
01:11:30,650 --> 01:11:32,520
...ഒത്തുതീർപ്പിനുവേണ്ടിയുള്ളതാവുന്നതിനോട്
എനിക്ക് താല്പര്യമില്ല.

777
01:11:33,123 --> 01:11:39,248
ഞാൻ ഇവിടെ നിശ്ചയത്തിനുവേണ്ടി
 വന്നതാണ് സമീർ.

778
01:11:40,165 --> 01:11:43,880
പക്ഷേ വരുന്ന വഴിയിൽ ഇതെല്ലാം
സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നോ?

779
01:11:46,697 --> 01:11:48,021
എന്നോട് ക്ഷമിക്കണം സമീർ.

780
01:11:50,977 --> 01:11:54,098
- എനിക്ക് മനസ്സിലായി പ്രിയ.
- നിനക്കൊരു കുന്തവും മനസ്സിലായില്ല സമീർ.

781
01:11:54,458 --> 01:11:57,895
നിങ്ങളെന്താ മിണ്ടാതിരിക്കുന്നത്?
 നിങ്ങളല്ലേ പെണ്ണിന്റെ അച്ഛൻ.

782
01:11:58,378 --> 01:11:59,904
എന്തെങ്കിലും പറയെന്നെ.

783
01:12:07,138 --> 01:12:11,496
മോളെ,
ആ ചെറുക്കൻ നല്ലവനാണെന്നും...

784
01:12:11,600 --> 01:12:12,496
...നിന്നെ സന്തോഷത്തോടെ
നോക്കുമെന്നും നിനക്കുറപ്പുണ്ടോ?

785
01:12:13,940 --> 01:12:16,063
- ഉണ്ട്.
- നിങ്ങളെന്താ അയാളെ ഒന്ന് കാണാത്തത്?

786
01:12:16,540 --> 01:12:20,380
അല്ല നിങ്ങൾക്കൊക്കെ എന്താ പറ്റിയത്?
ഇനി അവനെ കാണണമെന്നോ?

787
01:12:20,740 --> 01:12:24,461
- ആന്റി, അയാളെ കാണുന്നത് കൊണ്ട് പ്രശ്നമെന്താ?
- എന്തായാലും ഇപ്പോ അവൻ വിമാനത്തിലാവും?

788
01:12:24,541 --> 01:12:25,785
നാല് മണിക്കൂർ മുൻപ് പോയതല്ലേ!

789
01:12:26,581 --> 01:12:29,297
ഇല്ല ആന്റി,
അവൻ പോയിക്കാണില്ല.

790
01:12:30,262 --> 01:12:33,150
പപ്പാ... എന്റെ അറിവ്
ശരിയാണെങ്കിൽ...

791
01:12:33,800 --> 01:12:35,150
...അവൻ ഇപ്പോഴും എന്നെ
കാത്തുനിൽക്കുന്നുണ്ടാകും.

792
01:12:40,582 --> 01:12:44,904
പപ്പാ ഞാൻ പോയി രാജിനെ തടയട്ടെ?
പ്ലീസ്.

793
01:13:06,000 --> 01:13:07,000
രാജ്!

794
01:14:50,265 --> 01:14:52,616
നമ്മുടെ വീട്ടിലേക്ക് ആദ്യം വെക്കുന്ന
കാല് നിന്റേതായിരിക്കണം പ്രിയ.

795
01:14:54,000 --> 01:14:55,000
വരൂ.

796
01:14:55,504 --> 01:14:57,829
- എന്തുപറ്റി?
- ഒരു സെക്കന്റ്‌.

797
01:14:58,906 --> 01:14:59,393
ഞാൻ ഒന്ന് അകത്തുപോയിട്ട് വരാം.

798
01:15:00,306 --> 01:15:02,148
കുറച്ചു അത്യാവശ്യമുള്ള കാര്യമാണ്,
അത് ചെയ്തിട്ട് വരാം.

799
01:15:02,500 --> 01:15:03,000
രാജ്.

800
01:15:03,225 --> 01:15:06,825
വിഷമിക്കണ്ട കഴിഞ്ഞിട്ട് ഞാൻ അകത്തേക്ക് വിളിക്കാം,
കല്യാണം കഴിച്ചതല്ലേ.

801
01:15:07,107 --> 01:15:09,026
- ഒരു മിനിറ്റ്...ഒരു നിമിഷം.
- ശരി.

802
01:15:18,000 --> 01:15:19,000
- രാജ്.
- എന്തോ?

803
01:15:21,388 --> 01:15:25,151
- ഞാൻ അകത്തേക്ക് വരികയാണ് രാജ്.
- നിൽക്ക്... നിൽക്ക്.

804
01:15:29,583 --> 01:15:32,463
ചടങ്ങുകൾ പൂർത്തിയാക്കൂ
എന്ന് പറയാൻ ഇവിടെ ആരുമില്ല.

805
01:15:33,063 --> 01:15:36,108
സത്യത്തിൽ ഇത്‌ അമ്മമാരാണ് ചെയ്യേണ്ടത്,
പക്ഷേ ഇപ്പോ...

806
01:15:48,866 --> 01:15:52,427
പിന്നെ ഇത്,
ക്ഷമിക്കണം... ചുവന്ന മഷിയാണ്.

807
01:15:52,465 --> 01:15:54,231
ഞാൻ തൊട്ട് തരാം.

808
01:16:04,026 --> 01:16:06,024
ഇതും മുതിർന്നവർ ചെയ്യേണ്ടതാണ്.

809
01:16:06,108 --> 01:16:08,786
പക്ഷേ എല്ലാം ഞാൻ ചെയ്തത് കൊണ്ട്,
ഇതും...

810
01:16:11,508 --> 01:16:17,952
പിന്നെ ഈ ചടങ്ങ്,
ആരാ ചെയ്യേണ്ടതെന്ന്  അറിയില്ല...

811
01:16:18,268 --> 01:16:20,831
പക്ഷേ തീർച്ചയായും ചെയ്യേണ്ടതാണെന്ന്
മാത്രം എനിക്കറിയാം.

812
01:16:25,350 --> 01:16:27,625
- ഞാൻ കേറിക്കോട്ടെ?
- കേറിക്കോ.

813
01:16:27,870 --> 01:16:30,346
പക്ഷേ പതുക്കെ വരണം,
പൗഡറിൽ തെന്നിവീഴരുത്.

814
01:16:59,780 --> 01:17:02,901
പ്രിയ ഇതാണ് നമ്മുടെ വീട്.

815
01:17:18,462 --> 01:17:20,180
നന്നായിട്ടുണ്ട്.

816
01:17:26,543 --> 01:17:28,463
നീയെഴുന്നേറ്റോ രാജ്?

817
01:17:29,983 --> 01:17:30,826
ഞാൻ രാത്രിയിൽ ഉറങ്ങിയതേയില്ല!

818
01:17:32,304 --> 01:17:34,059
പക്ഷേ ഞാൻ ഇതിനുമുൻപ് ഒരിക്കലും
 ഇത്ര നന്നായി ഉറങ്ങിയിട്ടില്ല.

819
01:17:36,105 --> 01:17:40,982
- നീ എന്താ കഴുത്തിലിട്ടിരിക്കുന്നത് രാജ്?
- ഇത് അള്ളാഹുവാണ്.

820
01:17:41,545 --> 01:17:43,302
- അള്ളാഹുവോ?
- ദൈവം.

821
01:17:43,346 --> 01:17:45,784
നമ്മുടെ സലീമില്ലേ?
അവന്റെ അമ്മ എനിക്ക് തന്നതാ.

822
01:17:46,065 --> 01:17:52,345
അറിയാമോ,  ഞാൻ ഇതിനോട് എന്ത് ആഗ്രഹിച്ചാലും,
ചോദിച്ചാലും ഇത്‌ എനിക്ക് തരും.

823
01:17:54,385 --> 01:17:55,989
നിന്നെ എനിക്ക് കിട്ടിയതുപോലെ.

824
01:17:57,385 --> 01:18:01,581
- ഇത് എപ്പോഴും നിന്നോടൊപ്പമുണ്ടാവാറുണ്ടോ?
- ഞാൻ ഇതെപ്പോഴും കയ്യിൽ കരുതാറുണ്ട്.

825
01:18:02,268 --> 01:18:07,346
എന്താന്നറിയോ, ഇതില്ലാതെ ഞാൻ
പൂർണ്ണനല്ലെന്ന് തോന്നിപ്പോകും.

826
01:18:08,868 --> 01:18:12,181
- അപ്പോ ഇതെനിക്ക് തരില്ലേ?
- ഒരിക്കലുമില്ല.

827
01:18:12,300 --> 01:18:13,000
രാജ്.

828
01:18:15,115 --> 01:18:16,987
- ഒരു മിനിറ്റ്.
- എന്തുപറ്റി?

829
01:18:21,156 --> 01:18:25,073
ഭഗവാനെ,
ഇനി എനിക്കെന്തെങ്കിലും സംഭവിച്ചാൽ...

830
01:18:26,596 --> 01:18:27,882
...ഞാൻ മരിച്ചുപോയാൽ...

831
01:18:29,878 --> 01:18:31,557
... എന്റെ പ്രിയയെ നോക്കിക്കോണേ.

832
01:18:32,477 --> 01:18:35,079
കാരണം ഞാൻ അവളെ എന്തുമാത്രം
സ്നേഹിക്കുന്നുവെന്ന് ആർക്കും അറിയില്ല.

833
01:18:36,278 --> 01:18:41,280
ഞാൻ പ്രിയയെ ഒരുപാടൊരുപാട്,
ഒരുപാട് സ്നേഹിക്കുന്നുണ്ട്.

834
01:18:48,700 --> 01:18:49,600
രാജ്...

835
01:18:50,032 --> 01:18:52,210
നമ്മൾ എന്നും ഒരുമിച്ചുണ്ടാകും രാജ്.

836
01:19:01,812 --> 01:19:03,858
എനിക്ക് ഇത് വിശ്വസിക്കാൻ കഴിയുന്നില്ല.

837
01:19:04,133 --> 01:19:07,139
സത്യത്തിൽ ഇതാണ് വളരെ
മനോഹരമായ പ്രണയകഥ.

838
01:19:07,334 --> 01:19:11,136
ഇങ്ങനെയൊരു പ്രണയകഥ
ഒരു പുസ്‌തകത്തിലും ഞാൻ വായിച്ചിട്ടില്ല.

839
01:19:15,294 --> 01:19:17,455
ക്ഷമിക്കണം മച്ചാന്മാരെ,
ഞാൻ ഈ  ട്രാഫിക്കിൽ ഞാൻ വലഞ്ഞുപോയി.

840
01:19:17,535 --> 01:19:19,138
സമയമൊന്ന് നോക്കിയേ.

841
01:19:19,175 --> 01:19:21,975
നിങ്ങൾ ഒരിക്കലും വേഗം ഇറങ്ങാറില്ല,
പിന്നെ... ഇവർ...

842
01:19:26,897 --> 01:19:30,257
ഇതെന്റെ ഭാവിവധുവാണ് സലിം,
ശീതൾ.

843
01:19:30,697 --> 01:19:33,576
ശീതൾ... ഇത്‌ സലിം,
പിന്നെ ഇത് ഇവന്റെ ഭാര്യ ഫറാഹ്.

844
01:19:33,656 --> 01:19:37,497
- ക്ഷമിക്കണം ട്രാഫിക്കിൽ ഞാൻ കുറച്ചു ലേറ്റ്...
- ഞാൻ പറഞ്ഞിരുന്നു.

845
01:19:37,578 --> 01:19:41,696
ഏയ് അതല്ല കാര്യം,
സത്യത്തിൽ നിങ്ങളെ വരുന്നത് കാത്തിരിക്കുന്ന നേരത്ത്...

846
01:19:41,777 --> 01:19:44,533
- ...ഞാൻ വളരെ മനോഹരമായ ഒരു പ്രണയകഥ കേട്ടു.
- ആരുടെ?

847
01:19:44,617 --> 01:19:46,692
നമ്മുടെ രാജിന്റെയും പ്രിയയുടെയും.

848
01:19:47,498 --> 01:19:49,457
അത് നല്ലൊരു പ്രണയകഥയാണല്ലേ?

849
01:19:49,498 --> 01:19:51,380
അതെ അത് വളരെ
മനോഹരമായ ഒരു പ്രണയകഥയാണ്.

850
01:19:51,458 --> 01:19:54,863
പിന്നേയ്... ഞാൻ ഒരു ദിവസം രാജിനേയും
പ്രിയയേയും കാണാൻ പോകും.

851
01:19:54,938 --> 01:19:55,662
അതിനെന്താ.

852
01:19:56,139 --> 01:19:58,937
- എങ്കിൽ നീ വളരെ ഭാഗ്യവതിയാണ് ശീതൾ.
- അതെന്താ?

853
01:19:59,335 --> 01:20:03,539
കാരണം ഇന്ന് അതേ രാജിന്റെയും പ്രിയയുടെയും
ആദ്യത്തെ വിവാഹവാർഷികമാണ്.

854
01:20:09,336 --> 01:20:11,294
ഇന്ന് നമ്മൾ അവർക്കുവേണ്ടിയുള്ള
സർപ്രൈസ് പാർട്ടിക്ക് പോവുകയാണ്.

855
01:20:14,136 --> 01:20:16,772
എടാ പന്ന,
 നിനക്ക് ഇത് ഫോണിൽ കൂടി പറയാൻ പറ്റില്ലേ?

856
01:20:16,817 --> 01:20:19,659
നിന്നോട് പറഞ്ഞാൽ
 പിന്നെ ലോകം മൊത്തം അറിയില്ലേ!

857
01:20:19,697 --> 01:20:22,823
- വരൂ... താമസിക്കും.
- അല്ല പാർട്ടി എവിടെയാ നടക്കുന്നത്?

858
01:20:22,897 --> 01:20:25,543
അവരുടെ തലയിൽ,
എടാ പൊട്ടാ അവരുടെ ബിൽഡിംഗിന്റെ ടെറസിൽ, വാടാ.

859
01:20:28,578 --> 01:20:29,903
വന്നേ... വന്നേ...

860
01:20:30,618 --> 01:20:32,452
മനുചേട്ടാ,
ഞങ്ങളെ എന്തിനാ ഇങ്ങോട്ട് കൊണ്ടുവന്നത്?

861
01:20:32,938 --> 01:20:35,535
എടാ നീ ചോദ്യങ്ങൾ ചോദിക്കാതെ നോക്ക്.

862
01:20:35,619 --> 01:20:38,902
- നോക്ക്...
- ഈ ഇരുട്ടത്ത് എന്ത് നോക്കാനാ?

863
01:20:38,939 --> 01:20:41,096
- വൺ... ടു... ത്രീ.
- അല്ല എന്താ ഇവിടെ നടക്കുന്നത്?

864
01:20:44,621 --> 01:20:49,420
- വിവാഹവാർഷിക ആശംസകൾ.
- അഭിനന്ദനങ്ങൾ.

865
01:20:50,100 --> 01:20:52,940
നിങ്ങളെ കണ്ടതിൽ വളരെ സന്തോഷമുണ്ട്,
ദീപക്കിന്റെ ഭാവി വധുവാണ് ശീതൾ.

866
01:20:52,981 --> 01:20:55,535
നിങ്ങളെ കാണാൻ വേണ്ടി ഞാൻ മരിച്ചു വരുവായിരുന്നു,
ഞാൻ വളരെ ആവേശത്തിലുമാണ്.

867
01:20:55,622 --> 01:20:58,540
നിങ്ങൾക്കറിയാമോ,
നിങ്ങളുടെ കഥ കേട്ടപ്പോ എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല.

868
01:20:58,622 --> 01:21:01,223
ഇന്നത്തെ കാലത്ത് ഇത്തരത്തിൽ
 പ്രണയിക്കാൻ പറ്റുമോയെന്ന്.

869
01:21:01,500 --> 01:21:02,500
ഞാൻ വളരെ സന്തോഷത്തിലാണ്.

870
01:21:03,302 --> 01:21:05,546
അതെ ഞങ്ങളും ഭയങ്കര സന്തോഷത്തിലാണ്,
വാ നമുക്ക് കൂടുതൽ സന്തോഷിക്കാം.

871
01:21:06,623 --> 01:21:08,906
- ചിയേർസ്.
- ചിയേർസ്.

872
01:21:09,216 --> 01:21:12,260
മനുചേട്ടാ,
സർപ്രൈസ് പാർട്ടിയുടെ രസം ദാ എത്തിപ്പോയി.

873
01:21:21,315 --> 01:21:23,187
ഇനി ഒന്ന് വായടച്ചുവെക്ക്.

874
01:21:23,275 --> 01:21:25,311
രണ്ട് മണിക്കൂർ മുൻപ് വീട്ടിൽ വെച്ചും ഇത്‌ തന്നെ.

875
01:21:25,396 --> 01:21:29,235
- ഇനി ഇവിടെവെച്ചും നിനക്ക് എന്നോട് വഴക്കിടണോ?
- വഴക്ക് ഞാനല്ല നീയാണ് ഉണ്ടാക്കുന്നത് രാജ്.

876
01:21:30,275 --> 01:21:33,030
നീ കഴിഞ്ഞ ഒരു വർഷം കൊണ്ട്
എന്തോരം മാറിപ്പോയി പ്രിയ.

877
01:21:33,076 --> 01:21:35,956
- ഞാനല്ല നീയാ മാറിപ്പോയത് രാജ്.
- ഞാൻ മാറിപ്പോയെന്നോ?

878
01:21:37,156 --> 01:21:39,125
നമ്മുടെ വിവാഹം കഴിഞ്ഞിട്ട്
ആദ്യത്തെ വാർഷികത്തിനു എന്നോട് വഴക്കിട്ടിട്ട്...

879
01:21:39,197 --> 01:21:41,799
-...എന്നിട്ട് ഞാൻ മാറിപ്പോയെന്നോ?
- രാജ് നീയെന്താ വിചാരിച്ചു വെച്ചിരിക്കുന്നത്...

880
01:21:41,878 --> 01:21:43,077
...നമ്മുടെ ആദ്യത്തെ വിവാഹവാർഷികത്തിൽ വഴക്കിടുന്നത്
എനിക്ക് ഇഷ്ടമാണെന്നാണോ?

881
01:21:43,317 --> 01:21:46,236
ഞാൻ വിവാഹം ചെയ്ത സമയത്തെ ആളല്ല നീ.

882
01:21:46,358 --> 01:21:48,115
ഓഹ് എന്നോട് ക്ഷമിക്ക്...

883
01:21:48,598 --> 01:21:50,519
...നീ വിവാഹം ചെയ്ത ആൾ മാറിപ്പോയതിന്.

884
01:21:50,598 --> 01:21:52,720
ഒരു കാര്യം ചെയ്യ്,
എന്നെ ഒന്ന് വെറുതെ വിട്ടേരെ.

885
01:22:03,053 --> 01:22:06,173
ആദ്യം പരസ്പരം കേക്ക് കൊടുക്ക്.

886
01:22:11,095 --> 01:22:13,773
വേഗമാവട്ടെ!

887
01:22:32,962 --> 01:22:34,882
മേഡത്തിന്റെ മൂഡ് ഇന്ന് ശരിയല്ലെന്നാ തോന്നുന്നത്.

888
01:22:35,482 --> 01:22:37,440
വരാനും താമസിച്ചു,
എല്ലാ  നന്നായിട്ട് പോകുന്നുണ്ടല്ലോ?

889
01:22:37,882 --> 01:22:40,637
- രാത്രിയിൽ നന്നായിട്ട് ഉറങ്ങിയില്ല.
- ഉറങ്ങിയില്ലേ... അത് കൊള്ളാം.

890
01:22:41,723 --> 01:22:44,123
- എന്നെക്കുറിച്ച് ആലോചിക്കുവായിരുന്നല്ലേ?
- അല്ലെന്നേ.

891
01:22:44,963 --> 01:22:47,324
വിവാഹം വലിയ ഒരു തലവേദനയാണെന്ന്
ഞാൻ ആലോചിക്കുവായിരുന്നു.

892
01:22:47,402 --> 01:22:49,410
- എന്നുവെച്ചാൽ?
- കല്യാണം കഴിച്ചാലും പ്രശ്നം...

893
01:22:49,484 --> 01:22:52,162
- ...കഴിച്ചില്ലേലും പ്രശ്നം.
- നീയെന്താ ഇങ്ങനെ പറയുന്നത്?

894
01:22:52,244 --> 01:22:55,239
ആ രാജിനെയും പ്രിയയെയും നോക്ക്,
വലിയ ഒരു പ്രണയബന്ധമാണെന്നല്ലേ വിചാരിച്ചിരുന്നത്.

895
01:22:55,324 --> 01:22:57,484
- പക്ഷേ എന്താ സംഭവിച്ചത്?
- അതെ എന്താ സംഭവിച്ചത്?

896
01:22:58,005 --> 01:23:00,760
നിൽക്ക്,
നീ ഇന്നലെ രാത്രിയിലെ കാര്യമാണോ സംസാരിക്കുന്നത്?

897
01:23:02,169 --> 01:23:03,445
നിനക്കെന്താ പറ്റിയത് ശീതൾ?

898
01:23:03,729 --> 01:23:05,888
എല്ലാ ഭർത്താവും ഭാര്യക്കും അവരുടെ
എന്തെങ്കിലും പ്രശ്നങ്ങൾ പങ്കുവെക്കുവാൻ ഉണ്ടാകും.

899
01:23:05,969 --> 01:23:08,208
അതിനർത്ഥം അവർ തമ്മിൽ സന്തോഷത്തിലല്ലെന്നല്ല.

900
01:23:09,011 --> 01:23:11,891
എനിക്കറിയാം രാജിനെ,
 അവൻ പ്രിയയെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.

901
01:23:11,971 --> 01:23:14,610
ഭാര്യയെ ഒരുപാട് സ്നേഹിക്കുന്നതിനർത്ഥം
വളരെ നല്ല ഭർത്താവാണെന്നല്ല.

902
01:23:14,690 --> 01:23:16,618
അണോ?
നിന്റെ വർത്തമാനം കേട്ടാൽ...

903
01:23:16,700 --> 01:23:18,618
...നീ കല്യാണത്തിനു PHD
എടുത്തയാളാണെന്ന് തോന്നും.

904
01:23:18,691 --> 01:23:19,853
എന്താ?

905
01:23:19,931 --> 01:23:22,050
- നീ ഇത്‌ വേറാരൊടെങ്കിലും പറഞ്ഞായിരുന്നോ?
- പറഞ്ഞില്ല.

906
01:23:22,132 --> 01:23:25,770
ദയവായി പറയരുത്,
എല്ലാവരും നിന്നെ കളിയാക്കി ചിരിക്കും.

907
01:23:26,291 --> 01:23:28,530
രാജും പ്രിയയും തമ്മിൽ
ഭയങ്കര സ്നേഹത്തിലാണ്.

908
01:23:28,912 --> 01:23:33,171
നമ്മളെക്കൊണ്ടും പറ്റും,
 വാ പോകാം.

909
01:23:44,390 --> 01:23:45,870
ഈ രാജ് എപ്പോഴും താമസിക്കും...

910
01:23:46,400 --> 01:23:48,470
...പ്രിയയ്ക്ക് ഇതൊന്നും ഒട്ടും
ഇഷ്ടമല്ലെന്ന് അവനറിയാവുന്നതാണ്.

911
01:23:58,991 --> 01:24:02,236
- നിങ്ങളുടെ മരുമകൻ ഇതുവരെയായിട്ടും എത്തിയില്ലേ?
- ഞാൻ എന്ത് പറയാനാ?

912
01:24:02,271 --> 01:24:06,112
ഞാൻ അവനോടും കൂടി ചോദിച്ചിട്ടാണ്
ഇവരുടെ ഐശ്വര്യത്തിനു വേണ്ടി ഈ പൂജ വെച്ചത്.

913
01:24:06,432 --> 01:24:11,558
- പക്ഷേ ഇന്നത്തെ ആണുങ്ങൾ...
- ജയ് ശ്രീ കൃഷ്ണ.

914
01:24:13,312 --> 01:24:15,272
അവന്റെ ഫോൺ വർക്ക് ചെയ്യുന്നില്ല.

915
01:24:18,793 --> 01:24:21,510
കണ്ടോ നിങ്ങളുടെ കൂട്ടുകാരനെ,
ഇതുവരെയായിട്ടും ഇങ്ങ് വന്നൊന്ന്?

916
01:24:21,754 --> 01:24:25,317
അടങ്ങ്, കുറച്ചു താമസിച്ചാലും
അവൻ വരുമെന്ന് എനിക്കുറപ്പുണ്ട്.

917
01:24:30,794 --> 01:24:35,596
മോളെ പൂജ കഴിയാറായി,
നിന്റെ ഭർത്താവ് ഇതുവരെയായിട്ടും എത്തിയില്ലല്ലോ?

918
01:24:35,676 --> 01:24:38,479
പണ്ഡിത്ജീ... അദ്ദേഹം ഓഫീസിൽ നിന്ന് ഇറങ്ങിയിട്ടുണ്ട്,
പെട്ടെന്ന് എത്തും.

919
01:24:38,768 --> 01:24:42,003
ഈ പൂജയിൽ നിങ്ങൾ രണ്ടുപേരും ഉണ്ടാവേണ്ടത്
 വളരെ അത്യാവശ്യമായിരുന്നു മോളെ.

920
01:24:43,449 --> 01:24:45,369
ശുഭമുഹൂർത്തം എന്തായാലും കഴിഞ്ഞു.

921
01:24:46,290 --> 01:24:48,651
ഇനിയും ഞങ്ങൾക്ക് കാത്തിരിക്കാൻ
 കഴിയില്ല മോളെ.

922
01:24:52,771 --> 01:24:55,170
ശരി, അങ്ങയുടെ ഇഷ്ടം പോലെ.

923
01:24:56,530 --> 01:25:00,454
മോളെ ഞങ്ങൾ ഇപ്പോ
ഭഗവാനോട് പ്രാർത്ഥിക്കുകയാണ്...

924
01:25:00,900 --> 01:25:02,457
...നിങ്ങളെ രണ്ടുപേരെയും
ഭഗവാൻ അനുഗ്രഹിക്കണേയെന്ന്.

925
01:25:12,000 --> 01:25:13,000
താങ്ക്യൂ.

926
01:25:13,813 --> 01:25:16,248
ഈ ചീരക്കറി നന്നായിട്ടുണ്ടെന്ന് തോന്നുന്നു.

927
01:25:16,900 --> 01:25:18,248
പിന്നെ കടലക്കറിയും അടിപൊളിയായിട്ടുണ്ട്.

928
01:25:18,652 --> 01:25:21,455
കടലക്കറി നിന്നെക്കാളും നന്നായിട്ട്
ആർക്കും ഉണ്ടാക്കാനറിയില്ല, ആഹ് മതി മതി.

929
01:25:22,654 --> 01:25:24,487
നീയും... ഇരിക്ക്.

930
01:25:26,895 --> 01:25:31,659
പ്രിയ ഇതെങ്ങനെ ശരിയാകും,
ഞാൻ സോറി പറഞ്ഞല്ലോ? മാപ്പും ചോദിച്ചു.

931
01:25:32,016 --> 01:25:34,061
ഇത്രയൊക്കെ ചെയ്തതുകൊണ്ട്
നിനക്ക് സംസാരിച്ചൂടെ.

932
01:25:34,696 --> 01:25:37,335
നീ ഒന്നും പറയുന്നില്ലെങ്കിൽ
എങ്ങനെ ശരിയാകും? പ്ലീസ് പ്രിയ.

933
01:25:37,800 --> 01:25:39,000
പ്രിയ... ഹലോ.

934
01:25:40,256 --> 01:25:43,972
ശരി... നീ എന്റെ കൂടെ ഭക്ഷണം
കഴിക്കുന്നില്ലെങ്കിൽ, ഞാനും
ഒന്നും കഴിക്കുന്നില്ല.

935
01:25:49,777 --> 01:25:53,659
പ്രിയ എന്നോട് മിണ്ടെന്നേ,
എന്റെ തെറ്റാണെന്ന് ഞാൻ
പറഞ്ഞല്ലോ, എന്നോട് ക്ഷമിക്ക്.

936
01:25:53,738 --> 01:25:57,825
നിനക്ക് ക്ഷമ പറഞ്ഞാൽ മതിയല്ലോ, പക്ഷേ അന്നാ
ആന്റി നമുക്കുവേണ്ടി പൂജ വെച്ചതെന്തിനാ?

937
01:25:57,858 --> 01:25:59,500
ഞാൻ എന്തുമാത്രം അപമാനിതയയെന്നറിയാമോ?

938
01:25:59,619 --> 01:26:02,058
എനിക്ക് അത് മനസ്സിലായി,
അതുകൊണ്ടല്ലേ ഞാൻ ക്ഷമ ചോദിച്ചത്.

939
01:26:02,300 --> 01:26:06,139
ഞാൻ ഇറങ്ങാൻ പോയപ്പോഴാ
മിസ്റ്റർ മൽഹോത്ര വന്നത്.

940
01:26:06,298 --> 01:26:08,503
പിന്നെ നിനക്കും അറിയാമല്ലോ മിസ്റ്റർ മൽഹോത്ര
നമ്മുടെ ബിസിനസിലെ പ്രധാനപ്പെട്ട ഒരാളാണെന്ന്.

941
01:26:08,781 --> 01:26:10,576
നിനക്ക് ബിസിനസ് ഭയങ്കര
പ്രധാനപ്പെട്ടതാണെന്ന് എനിക്കറിയാം.

942
01:26:10,660 --> 01:26:13,780
എന്റെ പിറകെ ഗ്രീസിൽ വന്ന സമയത്ത്
നിന്റെ ബിസിനസ് എവിടെപ്പോയി?

943
01:26:14,821 --> 01:26:18,699
- അത് പ്രണയിച്ചുകൊണ്ടിരുന്നപ്പോഴല്ലേ!
- പ്രണയിച്ചുകൊണ്ടിരുന്നപ്പോഴോ?

944
01:26:18,781 --> 01:26:21,182
- ഇപ്പോ നിന്റെ പ്രണയം എവിടെ പോയി?
- ഇപ്പോ നമ്മൾ കല്യാണം കഴിച്ചില്ലേ.

945
01:26:21,262 --> 01:26:23,422
എന്ത്... എന്നുവെച്ചാൽ?

946
01:26:24,183 --> 01:26:26,179
- എന്തൊക്കെയാ നീ പറയുന്നത് രാജ്?
- ഞാൻ ഉദ്ദേശിച്ചത്...

947
01:26:26,262 --> 01:26:28,105
പ്രണയിക്കുന്ന ആളെയല്ലേ
നമ്മൾ കല്യാണം കഴിക്കുന്നത്.

948
01:26:28,181 --> 01:26:30,266
പ്രണയമുള്ളതുകൊണ്ടല്ലേ
ആ ബന്ധം നിലനിൽക്കുന്നത്?

949
01:26:30,343 --> 01:26:33,626
എന്ന് വച്ചാ കല്യാണം കഴിഞ്ഞാൽ
പിന്നെ പ്രണയമൊക്കെ പിന്നണിയിലാകും.

950
01:26:33,703 --> 01:26:36,823
നീയും പ്രേമിക്കുന്നു, ഞാനും പ്രേമിക്കുന്നു,
നമ്മളെല്ലാം പ്രണയിതാക്കളാണ്.

951
01:26:38,184 --> 01:26:40,782
ശെടാ,
ഞാൻ എന്തായി പറയുന്നത്?

952
01:26:41,000 --> 01:26:41,600
അതേയ്...

953
01:26:42,064 --> 01:26:45,827
പ്രിയ ഞാൻ പറയുന്നത് കേൾക്ക്,
ഞാൻ പറഞ്ഞുവന്നത് അതല്ല.

954
01:26:46,176 --> 01:26:47,454
ഞാൻ പറഞ്ഞത് തെറ്റിപ്പോയതാ.

955
01:26:47,538 --> 01:26:50,937
ഞാൻ പറഞ്ഞുവന്നത് വിവാഹത്തിനുശേഷം
ഉത്തരവാദിത്തമുള്ളയാളാവുമെന്നാണ്.

956
01:26:51,418 --> 01:26:54,576
- അതിനർത്ഥം നീ ഉത്തരവാദിത്തമുള്ളവനാണെന്നല്ലേ?
- പിന്നല്ലാതെ, നൂറ് ശതമാനം ഉത്തവാദിത്തമുള്ളയാളാണ് ഞാൻ.

957
01:26:54,658 --> 01:26:56,102
നീ നൂറ് ശതമാനം ഉത്തരവാദിത്തമുള്ള
ആളാണല്ലേ?

958
01:26:57,339 --> 01:26:58,539
ഇത് നിന്റെ ഷർട്ടല്ലേ?

959
01:26:59,099 --> 01:27:00,614
പക്ഷേ നീ ഇത് ഊരി സോഫയിൽ ഇട്ടു.

960
01:27:01,119 --> 01:27:04,020
നീ വിചാരിച്ചാൽ ഇത് കഴുകാനുള്ള
തുണിയുടെ കൂടെ വെക്കാൻ പറ്റില്ലേ?

961
01:27:04,099 --> 01:27:06,784
പക്ഷേ ചെയ്യില്ല,
പിന്നെ എപ്പോഴും നിന്റെ ഈ ഷൂസ്...

962
01:27:07,260 --> 01:27:08,739
ഏത് ഷൂസ്?

963
01:27:09,000 --> 01:27:10,000
രാജ്.

964
01:27:10,540 --> 01:27:14,094
- എന്താ?
- നീ ഇപ്പോ എടുത്തു മാറ്റിയതല്ലേ?

965
01:27:14,701 --> 01:27:18,138
- നീ ഇപ്പോ എടുത്തതല്ലെന്ന്?
- അതെ ഇപ്പോ എടുത്തതാ... പക്ഷേ എടുത്തത് ശരിയല്ലേ!

966
01:27:18,182 --> 01:27:20,226
പക്ഷേ നേരത്തെ എന്താ
എടുത്തുമാറ്റാൻ പറ്റാത്തത്?

967
01:27:20,301 --> 01:27:22,662
- പ്രിയ.
- ദയവുചെയ്ത് ഈ ചിരി ഒന്ന് നിർത്ത്...
ഞാൻ ഗൗരവമായിട്ടാണ് പറയുന്നത്.

968
01:27:22,741 --> 01:27:24,383
ശരി,
 ഞാൻ ചിരിക്കുന്നില്ല.

969
01:27:24,461 --> 01:27:27,342
പക്ഷേ നമ്മൾ നേരത്തെ തീരുമാനിച്ചതല്ലേ,
നിന്റെ ഈ പരാതിപ്പെട്ടിയുടെ കാര്യം!

970
01:27:27,382 --> 01:27:31,021
ഞാൻ താമസിച്ചാൽ, ഞാൻ അമ്പലത്തിൽ വന്നില്ലെങ്കിൽ,
എന്റെ ഷർട്ടിൽ, എന്റെ ചിരിയിൽ പോലും...

971
01:27:31,103 --> 01:27:34,019
- നിന്റെ പരാതി എന്താ?
- എനിക്ക് നിന്റെ എല്ലാ കാര്യത്തിലും പരാതിയാണ് രാജ്.

972
01:27:34,062 --> 01:27:36,957
- എല്ലാ കാര്യത്തിലുമോ?
- ഒരുമിച്ചു താമസിക്കുന്നതിന് ചില രീതികൾ ഉണ്ട് രാജ്.

973
01:27:37,043 --> 01:27:38,855
ഒരു നിമിഷം, ഒരുമിച്ച് താമസിക്കുന്നതിന്റെ
രീതികൾ നിനക്ക്...

974
01:27:38,900 --> 01:27:39,855
...ഇപ്പോ എന്നെ പഠിപ്പിക്കണമെന്നുണ്ടോ?

975
01:27:39,903 --> 01:27:42,581
<font color="#e2ff00">
<b><i>
🎶... കൊണ്ടു പോകും, കൊണ്ടു പോകും...🎶</i></b></font>

976
01:27:42,663 --> 01:27:45,503
വായടക്കടോ...
എന്ത് കൊണ്ടു പോകും, കൊണ്ടു പോകും എന്നാ പാടുന്നത്.

977
01:27:46,000 --> 01:27:48,503
ഞങ്ങൾ വഴക്കിടുവാണിവിടെ.

978
01:27:49,264 --> 01:27:50,262
ഞങ്ങൾ വഴക്കിടുവാണെന്ന്.

979
01:27:53,104 --> 01:27:56,225
നോക്ക് പ്രിയ,
ഞാൻ കൊച്ചുകുട്ടിയൊന്നുമല്ല നിന്റെ ഈ...

980
01:27:56,638 --> 01:27:57,915
എടോ ഒന്ന് മിണ്ടാതിരിക്കാൻ.

981
01:27:59,998 --> 01:28:01,873
ദയവായി നീ എന്നെ പറഞ്ഞു
മനസ്സിലാക്കാൻ നോക്കുന്നത് ഒന്ന് നിർത്ത്.

982
01:28:01,958 --> 01:28:04,474
ഒരാൾ ചെയ്യുന്നത് തെറ്റാണെന്ന്
പറയുന്നത് മോശം കാര്യമല്ല രാജ്.

983
01:28:05,079 --> 01:28:07,075
തെറ്റോ?

984
01:28:10,438 --> 01:28:14,203
നീ തെറ്റെന്ന് പറഞ്ഞോ പ്രിയ,
പക്ഷേ എപ്പോഴും തെറ്റ് എനിക്ക് മാത്രമല്ല ഉണ്ടാവുന്നത്.

985
01:28:14,280 --> 01:28:16,679
ചില തവണ നിന്റെ ഭാഗത്ത്‌ തെറ്റുണ്ടായപ്പോ
ഞാൻ ക്ഷമ ചോദിച്ചിട്ടുണ്ട്.

986
01:28:17,440 --> 01:28:20,915
- നീ പറയുന്നത് നീ എല്ലാം തികഞ്ഞയാളാണെന്നാണോ?
- ഞാനോ... അങ്ങനത്തെയാണോ എന്റെ പണി?

987
01:28:21,921 --> 01:28:23,485
ഈ ലോകത്താരും എല്ലാം തികഞ്ഞ ആളുകളല്ല.

988
01:28:23,600 --> 01:28:27,201
ഞാനല്ല പ്രിയ, നീ... നിനക്ക് തോന്നുന്നുണ്ടോ
നന്ദു തികഞ്ഞ ആളാണെന്നു?

989
01:28:27,241 --> 01:28:30,322
അവൻ അല്ലേയല്ല,
നമ്മളാരും എല്ലാം തികഞ്ഞവരല്ല.

990
01:28:33,730 --> 01:28:36,470
ശെടാ, ഞാൻ പകൽ മുഴുവൻ
ജോലി ചെയ്ത് വീട്ടിൽ വരുന്നത്.

991
01:28:36,509 --> 01:28:39,049
എന്റെ മനസ്സ് നിന്നോടൊപ്പം നാല് വർത്തമാനം
പറയണമെന്നൊക്കെയാണ് വിചാരിക്കുന്നത്...

992
01:28:39,289 --> 01:28:41,771
അല്ലെങ്കിൽ നമ്മൾ രണ്ടും കൂടി ആ
ബാൽക്കണിയിലിരുന്ന് ഒരു കോഫി കുടിച്ച്...

993
01:28:41,850 --> 01:28:43,771
...കുറച്ചു പ്രണയിക്കാമെന്നൊക്കെയാണ്.

994
01:28:43,851 --> 01:28:46,366
പക്ഷേ പ്രണയം എന്റെ ജീവിതത്തിൽ
നിന്ന് പോയി പ്രിയ.

995
01:28:48,531 --> 01:28:51,335
നിനക്ക് പ്രണയിക്കണമല്ലേ?
സംസാരിക്കണമല്ലേ?

996
01:28:52,412 --> 01:28:53,572
- ടിവി ഓൺ ആക്കിയിട്ടോ?
- അതേ.

997
01:28:55,000 --> 01:28:55,900
അല്ല... അല്ല.

998
01:28:56,291 --> 01:28:59,847
- ടിവി ഞാനാ ഓൺ ആക്കിയത് കാരണം...
- ഇത്‌ നിന്റെ പതിവ് പരിപാടിയാണ് രാജ്.

999
01:28:59,892 --> 01:29:02,004
നീ വീട്ടിൽ വന്നാലുടൻ ടിവി ഓണാക്കാൻ പോവും.

1000
01:29:02,053 --> 01:29:06,205
ഞാനും വിചാരിക്കാറുണ്ട് രാജ്,
നീ വീട്ടിൽ വരുമ്പോൾ എന്നോട് ഒന്ന് സംസാരിക്കണമെന്ന്.

1001
01:29:06,253 --> 01:29:07,607
പക്ഷേ നിനക്ക് അത് ഒരിക്കലും മനസ്സിലാവില്ല.

1002
01:29:07,813 --> 01:29:09,378
ഇല്ല, ഇല്ല,
എനിക്ക് മനസ്സിലായി എന്നോട് ക്ഷമിക്ക്.

1003
01:29:09,493 --> 01:29:14,013
ഞാൻ ടിവി ഓഫ്‌ ചെയ്തു,
ദയവ് ചെയ്ത് എന്നോട് സംസാരിക്ക്‌.

1004
01:29:14,094 --> 01:29:16,533
- ഇന്ന് നീ ഓഫീസിൽ എന്താ ചെയ്തത്?
- പ്രിയ ഓഫീസിലെ കാര്യം വിട്.

1005
01:29:16,614 --> 01:29:19,859
- അതെന്താ?
- കാരണം , ഓഫീസിലെ കാര്യങ്ങൾ ഓഫീസിൽ പറഞ്ഞ്
പറഞ്ഞ് എനിക്ക് വയ്യാതായിരിക്കുകയാണ്.

1006
01:29:19,934 --> 01:29:22,952
ഞാൻ വീട്ടിൽ വരുമ്പോൾ എന്റെ മനസ്സ് പറയുന്നത്
വേറെ എന്തെങ്കിലും സംസാരിക്കാനാണ്.

1007
01:29:23,255 --> 01:29:26,492
പക്ഷേ നീ ഒന്നും സംസാരിക്കാറില്ലല്ലോ,
ടീവീയും നോക്കിക്കൊണ്ടിരിക്കുവല്ലേ!

1008
01:29:26,575 --> 01:29:28,969
- എടോ ഞാൻ ടീവീയിൽ വാർത്ത കാണുവായിരുന്നു.
- ആഹ്... ഇന്ന് വാർത്ത നാളെ ക്രിക്കറ്റ്‌ പിന്നെ...

1009
01:29:29,615 --> 01:29:33,533
- എന്തായാലും നീ ശരിയാണ് ഞാനാണ് തെറ്റുകാരി ഓക്കേ.
- അല്ല നീയല്ല

1010
01:29:33,811 --> 01:29:38,545
- ഞാനാണ് തെറ്റുകാരൻ അതുകൊണ്ട് ഞാൻ സോറി പറയുന്നു.
- ദയവുചെയ്ത് ഈ സോറി പറയുന്നത് ഒന്ന് നിർത്ത് രാജ്.

1011
01:29:38,751 --> 01:29:41,911
പിന്നെ ഇന്ന് എനിക്കുണ്ടായ അപമാനം ഞാൻ ഒരിക്കലും മറക്കില്ല.

1012
01:29:41,992 --> 01:29:42,910
ഈ അപമാനം ഇപ്പോ എവിടുന്ന് വന്നു?

1013
01:29:43,180 --> 01:29:44,910
അതിനല്ലേ ഇപ്പോ സോറി...
ഓഹ് ഇനി സോറിയും പറയാൻ പറ്റില്ലല്ലോ!

1014
01:29:44,992 --> 01:29:46,433
രാജ് പ്ലീസ് എനിക്ക് ഇനി
വാദിക്കാൻ താല്പര്യമില്ല.

1015
01:29:46,584 --> 01:29:47,563
- എനിക്ക് ഉറങ്ങണം.
- എന്നാ ഉറങ്ങിക്കോ.

1016
01:29:48,005 --> 01:29:49,624
അതേയ് നീ ഭക്ഷണം കഴിക്കുവാണെങ്കിൽ
കഴിഞ്ഞിട്ട് ലൈറ്റ് ഓഫ്‌ ചെയ്യണം.

1017
01:29:49,805 --> 01:29:53,108
എങ്ങനെ കഴിക്കും?
നീ പ്ലേറ്റ് കൊണ്ടുപോയില്ലേ, ലൈറ്റും ഓഫാക്കി.

1018
01:29:53,185 --> 01:29:54,009
എല്ലാം നീ പറയുന്നത് പോലെ നടക്കണോ?

1019
01:29:54,045 --> 01:29:55,346
ലൈറ്റ് ഓഫ്‌ ചെയ്യില്ല,
ഓൺ ആയിക്കിടക്കും.

1020
01:29:55,425 --> 01:29:58,185
- ആരാ ഓഫ്‌ ചെയ്യുന്നതെന്ന് നമുക്ക് നോക്കാം.
- ശരി ലൈറ്റ് ഓൺ ആയി കിടക്കട്ടെ.

1021
01:29:58,500 --> 01:30:00,000
അതെ ലൈറ്റ് ഓൺ ആയിക്കിടക്കും.

1022
01:30:13,932 --> 01:30:14,534
- ഏയ് ചേട്ടാ.
- എന്തോ!

1023
01:30:14,700 --> 01:30:16,534
- തനിക്ക് നേരത്തെ ഇങ്ങോട്ട് എഴുന്നെള്ളാൻ പറ്റില്ലേ?
- അതെന്താ?

1024
01:30:16,572 --> 01:30:19,895
തന്റെ മുതലാളി ഏഴ് മണി മുതൽ എന്നെ ഭ്രാന്തു പിടിപ്പിക്കുവാ,
ചായ എടുക്ക്... ചായ എടുക്കെന്ന്.

1025
01:30:20,293 --> 01:30:23,135
പെങ്ങളേ എരുമയുടെ പാൽ കറന്നതിന് ശേഷമല്ലേ
എനിക്ക് വരാൻ പറ്റൂ?

1026
01:30:23,214 --> 01:30:26,526
എന്നും തനിക്ക് പുതിയ എന്തെങ്കിലും ഒഴികഴിവുണ്ടാവുമല്ലോ,
നാളെ കൃത്യസമയത്ത് വന്നില്ലെങ്കിൽ...

1027
01:30:26,614 --> 01:30:29,975
...ഞാൻ തന്റെ ഈ എരുമയുടെ പാൽ നിർത്തിയിട്ട്
ഞാൻ കവർപാൽ വാങ്ങിക്കാൻ തുടങ്ങും.

1028
01:30:30,055 --> 01:30:31,898
- മനസ്സിലായോ തനിക്ക്?
- ആയി പെങ്ങളേ.

1029
01:30:32,400 --> 01:30:33,400
ടോ... ഇങ്ങോട്ട് വന്നേ.

1030
01:30:36,255 --> 01:30:37,974
രണ്ട് രൂപയ്ക്ക് പാൽ തന്നേ.

1031
01:30:38,400 --> 01:30:39,700
രണ്ടു രൂപയ്ക്ക് പാൽ തരാൻ.

1032
01:30:39,816 --> 01:30:43,368
നന്ദു മോനെ,
നീ വെള്ളമടി വിട്ടിട്ട് പാൽ കുടിക്കാൻ തുടങ്ങിയോ?

1033
01:30:43,456 --> 01:30:48,256
ഇത് എനിക്കല്ല മോത്തിക്കാണ്,
നോക്ക് ഇവൻ ശരിക്കും മെലിഞ്ഞുപോയില്ലേ?

1034
01:30:48,336 --> 01:30:50,017
നിങ്ങൾ ഒന്ന് മണത്തുനോക്കിയേ.

1035
01:30:51,474 --> 01:30:56,236
ഇവന്റെ ആരോഗ്യം വളരെ മോശമാണ്,
ഇവന് കാൽഷ്യത്തിന്റെ ആവശ്യമുണ്ട്.

1036
01:31:03,594 --> 01:31:05,150
ഇതാ നിന്റെ ജ്യൂസ്‌ രാജ്.

1037
01:31:05,395 --> 01:31:07,479
- പ്രഭാതഭക്ഷണം മേശപ്പുറത്ത് വെച്ചിട്ടുണ്ട്,
പോകുന്നതിനുമുമ്പ് അത് കഴിക്ക്.
- ശരി.

1038
01:31:08,196 --> 01:31:10,116
എന്തായാലും നീ ഉച്ചഭക്ഷണം
എപ്പോ കഴിക്കുമെന്ന് ഒരു പിടിയുമില്ല.

1039
01:31:11,996 --> 01:31:14,550
രാജ് ഞാൻ തറ തുടച്ചിട്ടതേയുള്ളൂ,
ഇതെന്താ?

1040
01:31:14,996 --> 01:31:17,320
- എന്ത്?
- തലയിണ നനഞ്ഞു രാജ്.

1041
01:31:17,637 --> 01:31:21,075
ഇതെന്റെ തലയിണയാ,
ഞാനല്ലേ ഇതിൽ ഉറങ്ങുന്നത്.

1042
01:31:21,117 --> 01:31:22,439
പിന്നെ... ശരി.

1043
01:31:26,781 --> 01:31:27,941
ഇപ്പൊ ശരിയായില്ലേ?

1044
01:31:32,141 --> 01:31:34,704
- ഇനി എന്താ?
- ബെഡ്ഷീറ്റ് നനയും രാജ്.

1045
01:31:36,263 --> 01:31:38,221
പ്രിയ നമ്മൾ എല്ലാ ദിവസവും
രാവിലെ വഴക്കാണല്ലോ?

1046
01:31:38,422 --> 01:31:40,785
- ഞാൻ വഴക്കിട്ടില്ല രാജ്.
- നീ പറയുന്നത്...

1047
01:31:41,022 --> 01:31:43,067
ഈ മൂഡും വെച്ചോണ്ട് എങ്ങനെ
ഓഫീസിൽ ജോലി ചെയ്യും?

1048
01:31:43,103 --> 01:31:45,263
എന്തെങ്കിലും ഒരു കാര്യം പറഞ്ഞാൽ
അപ്പൊ നിന്റെ മൂഡോഫാകുമല്ലോ, രാജ്.

1049
01:31:45,904 --> 01:31:48,783
എങ്ങനെ മൂഡ് ഓഫാകാതിരിക്കും,
നിന്റെ സംസാരം തന്നെ അങ്ങനെയല്ലേ

1050
01:31:48,863 --> 01:31:51,666
എപ്പോഴും അങ്ങനെയല്ല, ഇങ്ങനെ ചെയ്യ്,
ഇവിടെയല്ല, അവിടെ വെക്ക്‌.

1051
01:31:52,063 --> 01:31:55,424
അത് ശരിയല്ല, ഇത് ശരിയല്ല,
ഈ ഷൂസ് അതിന്റെ സ്ഥലത്ത് വെക്ക് ആരെങ്കിലും തട്ടി വീഴും.

1052
01:31:55,864 --> 01:31:57,743
എടോ ഷൂസ് എന്റെ തലയിൽ എടുത്തുവെക്കണോ?

1053
01:31:57,900 --> 01:31:59,343
ഷൂസിൽ എങ്ങനെയാ ആൾക്കാർ തെന്നിവീഴുന്നത്?

1054
01:31:59,705 --> 01:32:02,705
ഈ ഇസ്തിരിയിടുന്ന മേശയിൽ
തട്ടി നീ വീഴാറുണ്ടോ?

1055
01:32:02,945 --> 01:32:05,346
ഇവിടെ കിടക്കുന്ന ബെഡിൽ തട്ടീ നീ വീഴാറുണ്ടോ?
ഷൂസിൽ തട്ടി വീഴും പോലും.

1056
01:32:05,425 --> 01:32:06,421
എടോ താൻ എപ്പോഴും ഷൂസിന്റെ
പിറക്കെയാണല്ലോ നടക്കുന്നത്!

1057
01:32:07,000 --> 01:32:08,821
പക്ഷേ ഞാൻ എന്താ പറഞ്ഞത് രാജ്?

1058
01:32:08,905 --> 01:32:10,826
ഈ വീടിനു കുറച്ച് വൃത്തി വേണമെന്നല്ലേ?

1059
01:32:10,866 --> 01:32:13,823
- വീട് വൃത്തിയുള്ളതായിരിക്കുന്നതിൽ എന്താ കുഴപ്പം?
 - കുഴപ്പമുണ്ട്!

1060
01:32:14,493 --> 01:32:16,578
എനിക്ക് എന്റെ മുറി
വൃത്തികേടാക്കിയിടാനാണ്‌ ഇഷ്ടം.

1061
01:32:17,015 --> 01:32:20,183
എന്റെ ഷൂസ് ഒരെണ്ണം അവിടെയും
ഒരെണ്ണം ഇവിടെയും കിടക്കുന്നതാണ് എനിക്കിഷ്ടം.

1062
01:32:20,215 --> 01:32:22,452
ആരാ ഷൂസിൽ തട്ടി
വീഴുന്നതെന്ന് ഒന്ന് കാണട്ടെ.

1063
01:32:22,695 --> 01:32:25,297
അറിയോ, ഞാൻ പഠിപ്പില്ലാത്ത
ഒരു വിവരം കെട്ടവനാണ്.

1064
01:32:25,376 --> 01:32:29,300
കിടക്കുമ്പോൾ തലയിണ തല വെക്കുന്നിടത്തല്ല
കാൽ വെക്കുന്നിടത്ത് ഉണ്ടാവുന്നതാണ് എനിക്കിഷ്ടം.

1065
01:32:29,776 --> 01:32:32,698
ഉറങ്ങാൻ പോകുമ്പോൾ ഈ പുതപ്പ് കിടക്കയിൽ ഉണ്ടാവരുത്,
ഇതും ഉണ്ടാവരുത്.

1066
01:32:32,776 --> 01:32:36,622
ഈ തോർത്ത് ഞാൻ എവിടെ ഇടുന്നോ
അവിടെ ഉണ്ടാവണം.

1067
01:32:37,137 --> 01:32:40,382
എനിക്ക് വൃത്തിയും വെടിപ്പുമില്ലെന്ന്
ഞാൻ സമ്മതിക്കുന്നു... ഒട്ടും അറിയില്ല.

1068
01:32:40,977 --> 01:32:44,060
നിങ്ങൾക്ക് മാത്രമേ അതൊക്കെയുള്ളൂ,
ഞാൻ എന്തു ചെയ്യാനാ...

1069
01:32:44,457 --> 01:32:45,378
...ഞാൻ ആദ്യമായിട്ടല്ലേ കല്ല്യാണം കഴിച്ചത്.

1070
01:32:48,095 --> 01:32:49,697
ഇത് എന്റെയും ആദ്യത്തെ കല്ല്യാണമാണ് രാജ്.

1071
01:32:51,055 --> 01:32:53,091
ഇനി ആ ബെഡ്ഷീറ്റ് ബാക്കിയല്ലേ,
അതും കൂടി എടുത്ത് കളഞ്ഞോ.

1072
01:33:45,422 --> 01:33:47,668
നീയെന്തായി ചെയ്യുന്നത് പ്രിയ?

1073
01:33:49,261 --> 01:33:50,029
ആളുകൾ നോക്കുന്നു.

1074
01:38:40,838 --> 01:38:43,036
ചേട്ടാ സൂക്ഷിച്ച്,
ചെറിയ വണ്ടിയാണ്, എവിടേയും കളയരുത്.

1075
01:38:43,600 --> 01:38:44,800
പ്രിയ...

1076
01:38:46,038 --> 01:38:49,034
ഞാൻ ഇപ്പോഴും പറയുന്നു,
എപ്പോഴൊക്കെ നിന്റെ സൊസൈറ്റി പാർട്ടിയിൽ വന്നാലും...

1077
01:38:49,118 --> 01:38:52,805
...എന്റെ മൂഡ് ഓഫാകും, നോക്ക് വലിയ വണ്ടികൾക്കിടയിൽ
എന്റെ ഈ ചെറിയ കാർ കിടക്കുന്നത് കൊണ്ട്...

1078
01:38:52,879 --> 01:38:55,481
...എനിക്കും ചെറുത് വലുത്
അങ്ങനെയൊക്കെ തോന്നും.

1079
01:38:55,560 --> 01:38:57,844
വീണ്ടും തുടങ്ങിയോ രാജ്,
സമീർ വളരെ സ്നേഹത്തോടെ വിളിച്ചതല്ലേ!

1080
01:38:57,919 --> 01:38:59,321
എനിക്കറിയാം,
അതുകൊണ്ട് നീ പൊക്കോ.

1081
01:38:59,400 --> 01:39:01,358
ഞാൻ ഇവിടെ അടുത്തുള്ള
ഇർഫാൻ ചേട്ടന്റെ ഗാരേജിലുണ്ടാവും.

1082
01:39:01,399 --> 01:39:03,512
ഒരു ചായ കുടിച്ചുനിൽക്കാം,
നിന്റെ പാർട്ടി കഴിയുമ്പോൾ ഒന്ന് ഫോൺ
ചെയ്താൽ ഞാൻ വന്നേക്കാം.

1083
01:39:04,600 --> 01:39:07,443
രാജ്, കല്യാണത്തിനുശേഷം പാർട്ടിയ്ക്ക്
ഒറ്റയ്ക്ക് പോകുന്നത് നല്ലതല്ല.

1084
01:39:07,521 --> 01:39:11,159
നീ ഒറ്റയ്ക്കല്ലല്ലോ... നിന്റെ കുടുംബവും,
എല്ലാ സുഹൃത്തുക്കളുമൊക്കെയുണ്ടല്ലോ, ഞാൻ പിന്നെ....

1085
01:39:13,081 --> 01:39:14,885
ശരി... ഞാനും വരാം.

1086
01:39:14,960 --> 01:39:15,804
വരൂ.

1087
01:39:21,556 --> 01:39:23,315
- ഏയ് രാജ്.
- ഹായ് സമീർ.

1088
01:39:23,400 --> 01:39:24,815
- പ്രിയ.
- അഭിനന്ദനങ്ങൾ.

1089
01:39:25,207 --> 01:39:29,135
അടിപൊളി,
നീ സാരിയിൽ കൂടുതൽ സുന്ദരിയാണല്ലോ, അല്ലേ രാജ്?

1090
01:39:29,200 --> 01:39:30,200
വളരെ ശരിയാണ്.

1091
01:39:30,400 --> 01:39:32,200
- നിനക്ക് വളരെ സന്തോഷമുള്ള ഒരു വാർത്തയുണ്ട്.
- എന്താ?

1092
01:39:32,676 --> 01:39:34,712
- നമ്മൾ ഒരു അവധിക്കാലത്ത് ഏതൻസിൽ
പോയതോർക്കുന്നുണ്ടോ?
- ഉണ്ട്.

1093
01:39:34,757 --> 01:39:36,312
അവിടെ നമ്മൾ മനോഹരമായ
ഒരു ബംഗ്ലാവിൽ താമസിച്ചില്ലേ!

1094
01:39:36,516 --> 01:39:38,553
തീർച്ചയായും ഓര്‍മയുണ്ട്,
നിനക്കറിയാമോ രാജ്...

1095
01:39:38,597 --> 01:39:39,959
ആ വീടിനരികിൽ മനോഹരമായ ഒരു പുഴയുണ്ട്.

1096
01:39:39,997 --> 01:39:42,839
- അതിൽ ഞാനും സമീറും ദിവസം മുഴുവൻ
ബോട്ടിംഗിന് പോവാറുണ്ടായിരുന്നു.
- ഓക്കേ.

1097
01:39:42,918 --> 01:39:43,955
നിനക്കോർമ്മയുണ്ടോ സമീർ?

1098
01:39:43,998 --> 01:39:47,560
പിന്നെ നമ്മൾ ആ വീട് വേണമെന്നും പറഞ്ഞു
അമ്മയെയും പപ്പയെയും നിർബന്ധിച്ചത്?

1099
01:39:48,758 --> 01:39:52,916
ഞാൻ നന്നായി ഓർക്കുന്നുണ്ട്,
ഇപ്പോ ഞാൻ അത് നിറവേറ്റി.

1100
01:39:53,461 --> 01:39:55,101
- അതിനർത്ഥം നീ...
- ഞാൻ ആ വീട് വാങ്ങിച്ചു.

1101
01:39:55,302 --> 01:39:58,980
എന്റെ ദൈവമേ! എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല,
നിന്നെക്കുറിച്ചോർത്ത് എനിക്കു ഭയങ്കര സന്തോഷമുണ്ട്.

1102
01:39:59,021 --> 01:40:01,901
നീയും ആ വീട് ഒന്ന് കാണേണ്ടതാണ് രാജ്,
വളരെ മനോഹരമാണത്.

1103
01:40:01,942 --> 01:40:03,777
ഇത് വളരെ നല്ലൊരു ഐഡിയയാണ്.

1104
01:40:03,823 --> 01:40:05,743
നീ രാജിനെയും കൊണ്ട് ഒരു
അവധിയെടുത്തു അവിടെ പൊയ്ക്കൂടെ?

1105
01:40:05,822 --> 01:40:07,858
നിനക്കും ഒരു ഇടവേള ആയിരിക്കും രാജ്.

1106
01:40:07,944 --> 01:40:09,537
അത് വളരെ മനോഹരമായ ഒരു സ്ഥലമാണ്.

1107
01:40:09,583 --> 01:40:11,302
- ഓഫറിന് നന്ദി.
- നിനക്ക് ശരിക്കും സന്തോഷമാകും രാജ്.

1108
01:40:11,343 --> 01:40:12,659
- നീയും നിർബന്ധിക്കണം പ്രിയ ശരി.
- വളരെ നന്ദി.

1109
01:40:12,704 --> 01:40:15,141
- ഏയ് സമീർ.
- ഇപ്പോ വരാം.

1110
01:40:16,304 --> 01:40:17,300
- അഭിനന്ദനങ്ങൾ ടാ.
- ഹായ്.

1111
01:40:17,800 --> 01:40:19,000
- ഏയ്.
- ഹായ്.

1112
01:40:19,000 --> 01:40:20,700
- എന്തൊക്കെയുണ്ട്.
- സുഖം... എന്തൊക്കെയുണ്ട് വിശേഷം.

1113
01:40:21,010 --> 01:40:22,000
നല്ല ടൈ ആണല്ലോടാ.

1114
01:40:22,384 --> 01:40:26,744
നീ ഇതിനെക്കുറിച്ചാണോ പറയുന്നത്?
അപ്പൊ നീ ഇട്ടിരിക്കുന്ന വർസാച്ചി സ്യൂട്ടിന്റെ കാര്യമോ?

1115
01:40:27,225 --> 01:40:30,142
- നല്ല സ്യൂട്ട്, അല്ലേ?
- അതെയതെ.

1116
01:40:30,185 --> 01:40:32,463
പിന്നെ സമീർ,
ഏത് പെണ്ണാണോ നിന്നെ വിവാഹം...

1117
01:40:32,488 --> 01:40:35,049
...കഴിക്കുന്നത് ആ പെണ്ണ്
ശരിക്കും ഭാഗ്യവതിയാണ്.

1118
01:40:36,034 --> 01:40:38,597
നിന്നെ ഒന്ന് നോക്കിയേ,
നിനക്ക് എല്ലാമുണ്ട്.

1119
01:40:38,674 --> 01:40:40,236
- നോക്ക്... നമുക്ക് ഡാൻസ് കളിക്കുന്നിടത്ത് കാണാം.
- നോക്കിക്കോണേ.

1120
01:40:40,600 --> 01:40:41,236
ബൈ.

1121
01:40:41,500 --> 01:40:43,000
- ക്ഷമിക്കണം... ബിസിനസിലെ കൂട്ടുകാരാണ്‌.
- അത് കുഴപ്പമില്ല.

1122
01:40:43,316 --> 01:40:46,236
നിങ്ങളെന്താ ബോറിംഗ് ദമ്പതികളെപ്പോലെ
ഇങ്ങനെ നിൽക്കുന്നത്, വന്ന് ഡാൻസ് ചെയ്യ്.

1123
01:40:46,275 --> 01:40:47,840
- വേണ്ട... വേണ്ട.
- വരൂ രാജ്.

1124
01:40:47,915 --> 01:40:49,035
- ഡാൻസ് ഇല്ല.
- പ്രിയ നീ വാ.

1125
01:40:49,100 --> 01:40:50,035
ഇല്ല.

1126
01:40:50,075 --> 01:40:52,119
- അനുവാദം വാങ്ങിക്കണമല്ലേ?
അനുവാദം തരൂ സാർ.
- സമീർ!

1127
01:40:52,316 --> 01:40:54,377
- അതിനെന്താ.
- രാജ്.

1128
01:40:54,400 --> 01:40:55,877
- വരൂ പ്രിയ.
- രാജ്!

1129
01:41:15,000 --> 01:41:16,000
- കുടിക്കാനെന്തെങ്കിലും.
- ആയിക്കോട്ടെ.

1130
01:41:17,000 --> 01:41:18,000
അതേയ്.

1131
01:41:19,000 --> 01:41:20,000
പറഞ്ഞോളൂ സാർ.

1132
01:41:21,958 --> 01:41:25,078
- എന്റെ ഈ സ്യൂട്ട് എങ്ങനെയുണ്ട്?
- നന്നായിട്ടുണ്ട് സാർ.

1133
01:41:25,278 --> 01:41:26,640
ഞാൻ എന്റെ കല്യാണത്തിന് തയ്‌പ്പിച്ചതാ.

1134
01:41:27,799 --> 01:41:28,595
വളരെ നന്നായിട്ടുണ്ട് സാർ.

1135
01:41:28,600 --> 01:41:29,600
- നന്നായിട്ടുണ്ടല്ലോ.
- അതെ സാർ.

1136
01:41:30,080 --> 01:41:33,565
- ഈ വാച്ചോ?
- ഇതും നന്നായിട്ടുണ്ട് സാർ.

1137
01:41:35,000 --> 01:41:36,000
നന്ദി.

1138
01:41:51,641 --> 01:41:53,677
രാംജി, വെണ്ടക്കയ്ക്ക് എന്താ വില?

1139
01:41:53,722 --> 01:41:56,842
- കാൽ കിലോയ്ക്ക് 10 രൂപ.
- വട്ടായോ നിനക്ക്, ഞങ്ങൾ ടാറ്റയും
ബിർളയുമാണെന്നാണോ നിന്റെ വിചാരം?

1140
01:42:01,402 --> 01:42:04,638
- നിങ്ങൾക്ക് എല്ലാം ഇഷ്ടമായില്ലേ റുസ്തം അങ്കിൾ?
- വളരെ ഇഷ്ടപ്പെട്ടു.

1141
01:42:05,683 --> 01:42:07,565
നിങ്ങൾ ബിസ്കറ്റും
നന്നായിട്ടുണ്ടാക്കിയിട്ടുണ്ട് ചേച്ചി.

1142
01:42:07,603 --> 01:42:10,407
- അത് എന്റെ കടയിൽ നിന്ന് വാങ്ങിയതാണ്.
- ഈ മിട്ടായി നിനക്കാണ് രാധേ.

1143
01:42:10,644 --> 01:42:13,965
ആന്റി,
വളരെ അതിശയമായിരിക്കുന്നല്ലോ... വരൂ.

1144
01:42:14,043 --> 01:42:16,242
- നിങ്ങൾ വീണ്ടും വരണം കേട്ടോ? ശരി.
- ശരി പിന്നെ കാണാം.

1145
01:42:18,000 --> 01:42:19,000
വരൂ.

1146
01:42:19,324 --> 01:42:21,360
എന്ത് പ്രശ്നമുണ്ടെങ്കിലും ഞങ്ങളുണ്ട് കൂടെ,
കേട്ടോ മോളെ!

1147
01:42:21,564 --> 01:42:22,723
ബൈ.

1148
01:42:23,643 --> 01:42:25,035
ആന്റി.

1149
01:42:25,564 --> 01:42:26,436
എന്തൊരു സർപ്രൈസ് വരവായിരുന്നു.

1150
01:42:26,964 --> 01:42:30,079
ആന്റിയ്ക്ക് ആദ്യം കുടിക്കാനെന്താ
വേണ്ടതെന്നു പറയ്, ചായ, കോഫി...

1151
01:42:30,124 --> 01:42:31,805
എനിക്കൊന്നും വേണ്ട.

1152
01:42:31,845 --> 01:42:34,523
ഈ ആളുകളൊക്കെ ഇവിടെയും
വരുമോയെന്ന് പറഞ്ഞാൽ മതി.

1153
01:42:34,764 --> 01:42:37,885
അതൊന്നും അല്ല ആന്റി,
എന്നെ കുറേ ദിവസമായി കാണാത്തതുകൊണ്ട്..

1154
01:42:37,966 --> 01:42:41,605
...എന്റെ സുഖവിവരങ്ങൾ തിരക്കാൻ വന്നതാ,
അതുപോട്ടെ ആന്റിയ്ക്ക് സുഖമാണോ എന്ന് പറയ്.

1155
01:42:41,686 --> 01:42:43,481
- എനിക്ക് സുഖമാണ്... പക്ഷേ...
- സലാം ചേച്ചി.

1156
01:42:43,885 --> 01:42:46,488
- എത്ര മുട്ട വെക്കണം?
- ആറെണ്ണം ഫ്രിഡ്ജിൽ വെക്ക്.

1157
01:42:47,607 --> 01:42:48,373
- ആന്റിയ്ക്ക് കുറച്ചു കോഫി എടുക്കട്ടെ.
- വേണ്ട.

1158
01:42:48,446 --> 01:42:51,969
- സൂക്ഷിച്ചു വെക്കണം... മുട്ട പൊട്ടിപ്പോകരുത്.
- ശരി ചേച്ചി.

1159
01:42:52,526 --> 01:42:58,011
പ്രിയ എന്താ ഇവിടെ നടക്കുന്നത്?
താഴെ പച്ചക്കറി വിൽപ്പനക്കാരനും,  ഇവിടെ മുട്ട വിൽപ്പനക്കാരനും.

1160
01:42:58,087 --> 01:43:00,609
- ഇപ്പോ നിന്റെ ജീവിതത്തിൽ
ഇവർ മാത്രമേ ഉള്ളോ?
- അങ്ങനെയല്ല ആന്റി...

1161
01:43:00,688 --> 01:43:03,923
- നമസ്തേ, മോളേ, തുണികൾ.
- എന്റെ സാരി കിട്ടിയോ ഗണപതി?

1162
01:43:04,367 --> 01:43:05,974
- കിട്ടിയല്ലോ മോളെ.
- ശരി... ഇവിടെ വെച്ചോളൂ.

1163
01:43:06,048 --> 01:43:08,772
- ഞാൻ പിന്നീട് അകത്തെടുത്തു വെച്ചോളാം.
- ശരി... റാം റാം.

1164
01:43:08,948 --> 01:43:10,072
റാം റാം.

1165
01:43:10,149 --> 01:43:12,692
നിനക്ക് നിന്റെ അലക്കുകാരന്റ
പേരറിയാമോ പ്രിയ?

1166
01:43:13,829 --> 01:43:15,270
അറിയാം ആന്റി.

1167
01:43:15,669 --> 01:43:17,752
എന്ത് ജീവിതമാണ് നിന്റേത്?

1168
01:43:18,109 --> 01:43:20,241
നീ മുമ്പെന്തായിരുന്നു,
ഇപ്പോ എന്തായി മാറി?

1169
01:43:20,266 --> 01:43:22,694
ഞാൻ നിന്നെപ്പറ്റി എന്തൊക്കെ
സ്വപ്നം കണ്ടിരുന്നു.

1170
01:43:22,750 --> 01:43:25,477
അങ്ങനെയൊന്നുമില്ല ആന്റി,
ഞാൻ വളരെ സന്തോഷവതിയാണ്.

1171
01:43:25,871 --> 01:43:26,477
ശരിക്കും.

1172
01:43:26,871 --> 01:43:28,670
നോക്ക്, ഞാൻ എന്റെ ജോലി
വീണ്ടും തുടങ്ങാൻ പോവുകയാണ്.

1173
01:43:28,711 --> 01:43:33,103
- പിന്നെ രാജിനും പുതിയ ഒരു കോൺട്രാക്റ്റ് കിട്ടാൻ പോവാണ്.
- എന്ത് പുതിയ കോൺട്രാക്റ്റ് കിട്ടാൻ പോവുന്നെന്നാ പ്രിയേ.

1174
01:43:33,311 --> 01:43:37,076
ഞാൻ എത്ര നാളുകളായിട്ട് ഇത് കേൾക്കുന്നു,
 എന്തായാലും ഞാൻ തീരുമാനിച്ചുകഴിഞ്ഞു.

1175
01:43:38,041 --> 01:43:39,517
ഞാൻ ഗ്രീസിലേക്ക് രണ്ട് ടിക്കറ്റ്
കൊണ്ടുവന്നിട്ടുണ്ട്.

1176
01:43:39,601 --> 01:43:41,521
നിങ്ങളവിടെ ചെന്ന്
അവധിക്കാലം ആഘോഷിക്ക്.

1177
01:43:42,400 --> 01:43:45,924
പക്ഷേ ഞാനെങ്ങനെ ഇത് സ്വീകരിക്കും ആന്റി?
 എന്റെ വിവാഹം കഴിഞ്ഞതല്ലേ.

1178
01:43:46,001 --> 01:43:49,166
എന്തുകൊണ്ടാ നിനക്ക് സ്വീകരിക്കാൻ പറ്റാത്തത്?
ഞാൻ നിന്റെ അമ്മയുടെ സ്ഥാനത്താണ്‌.

1179
01:43:49,201 --> 01:43:52,724
ഒരു അമ്മയ്ക്ക് തന്റെ മകൾക്ക് എന്ത് വേണമെങ്കിലും
എത്ര വേണമെങ്കിലും കൊടുക്കാൻ പറ്റും.

1180
01:43:52,802 --> 01:43:55,443
മനസ്സിലായോ?  അത് അവളുടെ അവകാശമാണ്.

1181
01:43:55,682 --> 01:43:58,285
ഇത് വാങ്ങിച്ചിട്ട് ഒന്ന് കെട്ടിപ്പിടിച്ചേ.

1182
01:43:59,323 --> 01:44:05,046
<font color="#e2ff00">
<b><i>
🎶... കൊണ്ടു പോകും, കൊണ്ടു പോകും,
സ്നേഹിച്ചവൻ പ്രണയിനിയെ കൊണ്ടു പോകും ... 🎶</i></b></font>

1183
01:44:07,044 --> 01:44:10,846
- രാജിന് പാട്ട് ഇഷ്ടമല്ല.
- അല്ല നന്ദു... ഇന്ന് നീ പാട്ട് പാടിക്കോ.

1184
01:44:11,284 --> 01:44:12,768
- ഇന്ന് പാടാൻ പറ്റുമോ?
- പിന്നെ.

1185
01:44:13,000 --> 01:44:15,768
- രാത്രിയിലും പറ്റുമോ?
- ഇന്ന് നിനക്ക് രാത്രി മുഴുവൻ പാടാം.

1186
01:44:17,444 --> 01:44:20,206
അതുകൊണ്ട് ഇന്ന് രാത്രി രാജിന്
വേണ്ടി പാടുന്നു!

1187
01:44:21,326 --> 01:44:25,281
രാജ് നീയും നന്നായി പാടുമല്ലോ,
ചിലപ്പോഴൊക്കെ രാത്രിയിൽ വന്നൂടെ.

1188
01:44:25,685 --> 01:44:29,647
- ഞാൻ ആകെ ഒറ്റയ്ക്കല്ലേ.
- പിന്നൊരിക്കലാകട്ടെ നന്ദു.

1189
01:44:29,726 --> 01:44:31,646
ഇന്ന് രാത്രി എനിക്ക് ഒരു
പ്രണയത്തിന്റെ പരിപാടി ഉണ്ട്.

1190
01:44:31,951 --> 01:44:33,467
ഓ.... അതേയോ?

1191
01:44:33,991 --> 01:44:36,468
അപ്പോ നീ പശ്ചാത്തലസംഗീതം ഇട്ടോളൂ,
ഞാൻ പ്രണയയിച്ചോളാം.

1192
01:44:37,000 --> 01:44:38,000
ബൈ.

1193
01:44:43,000 --> 01:44:44,000
ഹലോ സുന്ദരി.

1194
01:44:44,633 --> 01:44:47,436
ഈ മിസ്റ്റർ രാജ് മാത്തൂർ
ഇവിടെയാണോ താമസിക്കുന്നത്?

1195
01:44:48,433 --> 01:44:51,275
അതേ... പക്ഷേ ഇപ്പോ ഇവിടെയില്ല.

1196
01:44:52,714 --> 01:44:56,351
എന്താ ഇത്ര തിടുക്കം,
രാജ് മാത്തൂർ വീട്ടിലില്ലെന്നുള്ളത് നല്ല കാര്യമല്ലേ!

1197
01:44:56,713 --> 01:44:58,989
- വാതിൽ ഞാൻ അടയ്ക്കാം.
- പക്ഷേ നിങ്ങളാരാ?

1198
01:44:59,034 --> 01:45:02,999
ഞാൻ നിങ്ങളുടെ തൊട്ടടുത്തുള്ള അയൽക്കാരനാണ്,
അടുത്തുള്ള ബിൽഡിംഗിൽ...

1199
01:45:03,355 --> 01:45:07,922
- മൂന്നാം നിലയിൽ, മൂന്നാമത്തെ ജനൽ...
- ആഹ്... ഞാൻ നിങ്ങളെ കണ്ടിട്ടുണ്ട്.

1200
01:45:07,995 --> 01:45:10,094
നിങ്ങൾ നോക്കുന്നത് ഞാനും കണ്ടിട്ടുണ്ട്.

1201
01:45:10,796 --> 01:45:14,910
എത്ര ദിവസമായി ഞാൻ ഈ അവസരത്തിനുവേണ്ടി
കാത്തിരിക്കുകയായിരുന്നെന്നറിയാമോ?

1202
01:45:15,356 --> 01:45:16,756
സത്യം പറഞ്ഞാൽ,
ഞാനും.

1203
01:45:20,957 --> 01:45:23,683
ഈ ഞാനും,
എന്നുവെച്ചാൽ എന്താ?

1204
01:45:23,757 --> 01:45:24,476
ഞാൻ മനസ്സിലാക്കിത്തരാം.

1205
01:45:24,800 --> 01:45:25,500
വരൂ.

1206
01:45:25,557 --> 01:45:27,352
- എന്തായി കാണിക്കുന്നത്?
- ഈ അവസരം മുതലാക്കാം.

1207
01:45:27,517 --> 01:45:29,755
- എന്ത് അവസരം?
- അവന് അവന്റെ ട്രക്കുകൾ ഒഴിഞ്ഞ് നേരമില്ല.

1208
01:45:29,798 --> 01:45:33,081
നേരമില്ലാത്തത്... നീ കൈ എടുക്ക്,
അവന് ജോലി ചെയ്തു  സമ്പാദിക്കേണ്ടതല്ലേ?

1209
01:45:33,118 --> 01:45:36,315
- അവൻ പണം സമ്പാദിക്കട്ടെ, നിങ്ങൾ അകത്തേക്ക് വാ.
- നീ ഒരു അപരിചിതനോടൊപ്പം...

1210
01:45:36,918 --> 01:45:38,953
ഇതെന്താ പ്രിയാ?
നീ തമാശ കളിക്കുവല്ലേ?

1211
01:45:38,998 --> 01:45:41,111
ഇപ്പോ രാജ് മാത്തൂറിന് എന്തുപറ്റി
മിസ്റ്റർ അയൽക്കാരാ?

1212
01:45:42,279 --> 01:45:44,036
ഞാൻ നിന്നെ ഇതിനുമുൻപ്
ഇങ്ങനെ കണ്ടിട്ടില്ലെന്നറിയാമോ?

1213
01:45:44,239 --> 01:45:46,045
പക്ഷേ നീ ഇപ്പോ ഭയങ്കര
സെക്സിയായെന്ന് തോന്നുന്നു.

1214
01:45:46,120 --> 01:45:48,683
- ഇന്ന് ഞാൻ ഭയങ്കര സന്തോഷത്തിലാണ് രാജ്.
- നീ ഇങ്ങനെ സന്തോഷമായിട്ട് ഇരിക്ക്.

1215
01:45:48,760 --> 01:45:50,920
പക്ഷേ അയൽക്കാരന്റെ
കൂടെയാവരുതെന്നേയുള്ളൂ, ഓക്കേ.

1216
01:45:51,481 --> 01:45:53,639
എനിക്ക് നിന്നോട് രണ്ട് നല്ല
വാർത്ത പറയാനുണ്ട്.

1217
01:45:53,880 --> 01:45:55,956
ഒരു കാര്യം ചെയ്യ്,
രണ്ടാമത്തേത് ആദ്യം പറയ്.

1218
01:45:56,101 --> 01:45:59,638
ഞാൻ എന്റെ ഡിസൈനുകൾ ഓസ്ട്രേലിയൻ
കമ്പനിയിലേക്ക് അയച്ചത് ഓർക്കുന്നുണ്ടോ?

1219
01:45:59,681 --> 01:46:00,958
അവർക്കത് ഇഷ്ടപ്പെട്ടു.

1220
01:46:01,100 --> 01:46:02,200
ഓഹ്... അഭിനന്ദനങ്ങൾ

1221
01:46:02,321 --> 01:46:04,241
ആദ്യത്തേത് കൂടി കേൾക്ക്‌.

1222
01:46:04,524 --> 01:46:06,483
പ്രിയ... ഇങ്ങ്  വന്നേ.

1223
01:46:06,565 --> 01:46:08,610
ആദ്യത്തേത് ഗ്രീസിലേക്കുള്ള ടിക്കറ്റ്.

1224
01:46:11,085 --> 01:46:16,442
ഗ്രീസിലേക്കുള്ള ടിക്കറ്റോ!
നിനക്ക് ലോട്ടറിയടിച്ചോ?

1225
01:46:16,845 --> 01:46:18,610
നമുക്ക് സമ്മാനമായി അന്ന ആന്റി തന്നതാ.

1226
01:46:20,006 --> 01:46:21,810
അന്ന അമ്മായിയോ?

1227
01:46:23,125 --> 01:46:26,775
നമ്മൾ കറങ്ങാനൊന്നും പോയിട്ടില്ലല്ലോ രാജ്,
അതുകൊണ്ട് അന്ന ആന്റി ഗ്രീസിലേക്ക് വരാൻ പറഞ്ഞു.

1228
01:46:26,967 --> 01:46:30,087
നിനക്കറിയാമോ രാജ്,
ഇത് ഭയങ്കര രസകരമായിരിക്കും, പിന്നെ ഞാൻ...

1229
01:46:32,047 --> 01:46:35,031
- എന്തുപറ്റി?
- ഒരു സെക്കന്റ്.

1230
01:46:35,487 --> 01:46:36,883
- എന്താ കാര്യം?
- ഒരു സെക്കന്റ്‌.

1231
01:46:38,048 --> 01:46:41,053
- ഒന്നുമില്ല.
- എന്താ കാര്യമെന്ന് പറയ് രാജ്.

1232
01:46:42,048 --> 01:46:44,286
നിനക്ക് ദേഷ്യമൊന്നും തോന്നില്ലെങ്കിൽ
ഞാൻ ഒരു കാര്യം പറയട്ടെ പ്രിയ.

1233
01:46:44,569 --> 01:46:49,011
നമ്മൾ തീർച്ചയായും ഗ്രീസിൽ പോകും,
പക്ഷേ നമ്മുടെ പണം കൊണ്ട് ഓക്കേ.

1234
01:46:49,169 --> 01:46:52,731
- പക്ഷേ ഇതും നമ്മുടെ പണം തന്നെയല്ലേ!
- അല്ല... ഇത് നമ്മുടെ പണമല്ല...

1235
01:46:52,769 --> 01:46:55,648
- ... അന്ന ആന്റിയുടെ പണമാണ്.
- പക്ഷേ അന്ന ആന്റി നമ്മുടെ അമ്മയെപ്പോലെയല്ലേ!

1236
01:46:57,130 --> 01:47:00,374
നോക്ക് നിനക്ക് അങ്ങനെയായിരിക്കാം,
എനിക്ക് അങ്ങനെയല്ല, എന്നോട് ക്ഷമിക്ക്.

1237
01:47:01,131 --> 01:47:03,127
പക്ഷേ ഒരു കാരണവുമില്ലാതെ
അന്തസ്സിന്റെ പ്രശ്നം എന്തിനാ ഉണ്ടാക്കുന്നത്?

1238
01:47:03,304 --> 01:47:07,639
എന്താ പ്രിയ,
ഇത് അന്തസ്സിന്റെ വിഷയമല്ല, സത്യമായിട്ടും.

1239
01:47:07,824 --> 01:47:12,227
- പിന്നെ എന്താ?
- എന്താണെന്നോ?

1240
01:47:12,945 --> 01:47:15,067
ഇതെന്താണെന്ന് ഞാൻ പറഞ്ഞു തരാം.

1241
01:47:15,305 --> 01:47:18,705
എനിക്ക് തുടക്കം മുതലേ തോന്നുന്നത്
നിന്റെ വീട്ടുകാർക്ക് നമ്മുടെ വിവാഹത്തിൽ...

1242
01:47:18,865 --> 01:47:21,222
...വലിയ സന്തോഷമൊന്നും ഇല്ലെന്നാണ്,
എനിക്ക് അങ്ങനെ തോന്നുന്നു.

1243
01:47:21,666 --> 01:47:24,624
ഒരുപക്ഷേ അവർ ആഗ്രഹിച്ചതുപോലെ
നിന്റെ കല്യാണം സമീറുമായി നടന്നിരുന്നെങ്കിൽ...

1244
01:47:24,826 --> 01:47:28,508
...നന്നായേനെ... എനിക്ക് തരാൻ കഴിയാത്തതെല്ലാം
അവന് നിനക്ക് തരാൻ കഴിയുമായിരുന്നു.

1245
01:47:28,587 --> 01:47:30,424
ഇതാണ് സത്യം,
ഇതിൽ അന്തസ്സ് എന്ന വിഷയമേയില്ല.

1246
01:47:30,906 --> 01:47:33,548
നിനക്ക് ഇതുവരെ എന്നെ ഒട്ടും മനസ്സിലാക്കാൻ
കഴിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത് രാജ്.

1247
01:47:33,746 --> 01:47:35,553
ഞാൻ നിന്നോട് ഇതെക്കുറിച്ച്
എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?

1248
01:47:35,607 --> 01:47:37,202
- ഇല്ല.
- എന്തെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ?

1249
01:47:37,647 --> 01:47:40,363
- പിന്നെ എന്തിനാ ആവശ്യമില്ലാത്തത് ആലോചിക്കുന്നത്?
- എന്റെയടുത്തു ഒച്ച വെക്കരുത്...

1250
01:47:40,927 --> 01:47:44,250
നീയാണ് തെറ്റിദ്ധരിച്ചു വെച്ചേക്കുന്നത്,
നീയാണ് ഇത് മനസ്സിലാക്കേണ്ടത് പ്രിയ.

1251
01:47:44,928 --> 01:47:46,531
അവർ നിന്നെയാണ് അവധിയ്ക്ക്
അയയ്ക്കാൻ ആഗ്രഹിക്കുന്നത്.

1252
01:47:46,608 --> 01:47:48,552
നിന്നെയോർത്താണ് അവർ വിഷമിക്കുന്നത്.

1253
01:47:48,628 --> 01:47:50,586
നിന്റെ സന്തോഷം കാണാനാണ് അവർ ആഗ്രഹിക്കുന്നത്,
എന്റെയോ നമ്മുടേയോ അല്ല.

1254
01:47:51,128 --> 01:47:54,891
അവർ എന്നെ സഹിച്ചേ പറ്റൂ,
കാരണം നിർഭാഗ്യവശാൽ ഞാൻ അവരുടെ മരുമകനായിപ്പോയി.

1255
01:47:55,049 --> 01:47:56,286
അത്രേയുള്ളൂ,
ഈ ടിക്കറ്റ് കൊണ്ടുകളയ്.

1256
01:48:00,261 --> 01:48:02,094
നീ എന്തൊക്കെയാണീ
ചിന്തിച്ച് വച്ചിരിക്കുന്നത്.

1257
01:48:02,180 --> 01:48:04,342
യാതൊരു കാര്യവുമില്ലാത്ത
കാര്യങ്ങളാണ് ആലോചിച്ച് കൂട്ടുന്നത്.

1258
01:48:04,422 --> 01:48:08,664
കാര്യമില്ലെന്നോ?
നിനക്കത് കാര്യമായിരിക്കില്ല.

1259
01:48:08,741 --> 01:48:12,304
എന്നെ സംബന്ധിച്ചിടത്തോളം ഇതാണ് സത്യം,
ഇത് ഞാൻ എല്ലാ ദിവസവും അനുഭവിക്കുന്നതാണ്.

1260
01:48:12,342 --> 01:48:15,261
നിനക്കും അത് അറിയാം പ്രിയ.

1261
01:48:16,583 --> 01:48:19,185
കഴിഞ്ഞു... നീയാണ് ശരി.

1262
01:48:19,943 --> 01:48:21,462
- ഇനി ഈ സംസാരം ഇവിടെ അവസാനിപ്പിക്കാമല്ലോ?
- അതെ.

1263
01:48:29,041 --> 01:48:30,405
നീ ഉറങ്ങാൻ പോവാണോ?

1264
01:48:30,642 --> 01:48:33,244
അതെ ഞാനുറങ്ങുവാണ്‌,
കാരണം ഇനി ഇവിടെ ഒന്നും ചെയ്യാനില്ല.

1265
01:48:33,483 --> 01:48:36,363
- നിനക്ക് വേണമെങ്കിൽ...
- എനിക്ക് ഒന്നും വേണ്ട,
അവിടെയെങ്ങാനും കിടന്നുറങ്ങ്.

1266
01:48:50,804 --> 01:48:54,241
- പ്രിയ മോളുമായിട്ട് വീണ്ടും വഴക്കായോ?
- ഇല്ല... പ്രിയ മോളുമായിട്ട് ഒന്നും ഇല്ല.

1267
01:48:54,324 --> 01:48:57,119
- അല്ല... എന്തോ പ്രശ്നമുണ്ട്.
- ഓക്കേ ഓക്കേ...

1268
01:48:57,524 --> 01:49:00,721
ഇന്നലെ രാത്രി ഞാൻ പ്രിയ മോളുമായിട്ട്
വീണ്ടും വഴക്കുണ്ടായി, സന്തോഷമായോ?

1269
01:49:00,764 --> 01:49:03,847
നീ എന്തൊരു കഴുതയാണ്,
നോക്ക് ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.

1270
01:49:04,005 --> 01:49:07,927
ഇപ്പോ നമ്മൾ ഒരു പുതിയ വണ്ടി വാങ്ങിയാൽ
തുടക്കത്തിൽ കുറച്ച് പ്രശ്നങ്ങളുണ്ടാവില്ലേ?

1271
01:49:08,006 --> 01:49:09,811
- എന്തായിത് മനുചേട്ടാ...
- ആദ്യം ഞാൻ പറയുന്നത് കേൾക്ക്!

1272
01:49:09,886 --> 01:49:13,205
ഇനി നമ്മൾ ഒരു പുതിയ ട്രക്കു വാങ്ങിയാലും
അതും ഓടിയോടി ചൂടായി നിന്നുപോകില്ലേ?

1273
01:49:13,287 --> 01:49:15,206
- അതെ നിന്നുപോകും.
- അപ്പോ നമ്മൾ എന്താ ചെയ്യുക?

1274
01:49:15,367 --> 01:49:17,412
അതിനെ തണുപ്പിച്ചു മുന്നോട്ട്
കൊണ്ടുപോകില്ലേ?

1275
01:49:17,487 --> 01:49:20,406
അതുപോലെ ഈ കല്യാണവും,
ട്രക്കും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല.

1276
01:49:20,607 --> 01:49:23,565
രണ്ടിലും ചെറിയ വിട്ടുവീഴ്ചകൾ ഉണ്ടാവും,
അത് ചെയ്ത്...

1277
01:49:23,648 --> 01:49:26,720
-...എങ്ങനെയെങ്കിലും കഥ മുന്നോട്ട് കൊണ്ടുപോകണം.
- എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നാ പറയുന്നത്.

1278
01:49:27,687 --> 01:49:30,654
നിങ്ങളും മണ്ടൻ വർത്തമാനമാണല്ലോ പറയുന്നത് മനുചേട്ടാ,
കല്യാണവും, ട്രക്കുകളും ഒരുപോലെയാണോ?

1279
01:49:31,449 --> 01:49:34,003
- അവളുടെ ഭാഗത്ത്‌ തെറ്റൊന്നുമില്ലേ?
- എടാ ഇങ്ങോട്ട് നോക്കിയേ...

1280
01:49:34,209 --> 01:49:37,214
ഈ ഭാര്യയുടെയും ഭർത്താവിന്റെയും ഇടയിൽ ശരിയും തെറ്റും
ആരുടെ ഭാഗത്താണെന്ന് കണ്ടെത്താൻ നോക്കരുത്.

1281
01:49:37,330 --> 01:49:39,966
ക്ഷമ ചോദിച്ച് അവിടെത്തന്നെ
കാര്യം അവസാനിപ്പിക്കണം, മനസ്സിലായോ?

1282
01:49:40,009 --> 01:49:43,889
- ഞാനും അതാണ് ചെയ്യുന്നത്.
- ക്ഷമ പറയാൻ ഞാനും തയ്യാറാണെന്നെ.

1283
01:49:44,091 --> 01:49:46,606
എനിക്ക് വഴക്കിടാൻ ഒരു താൽപ്പര്യവുമില്ല.

1284
01:49:46,690 --> 01:49:49,974
പക്ഷേ മറുഭാഗത്തും ഈ കാര്യം ബാധകമല്ലേ?

1285
01:49:50,450 --> 01:49:52,054
നീ കുടുതൽ വർത്താനമൊന്നും പറയണ്ട,

1286
01:49:52,079 --> 01:49:55,035
നിന്റെ ഭാഗത്തും ഒരുപാട്
തെറ്റുകളുണ്ടെന്ന് എനിക്കറിയാട്ടോ.

1287
01:49:55,657 --> 01:49:57,653
- എന്താ എന്റെ തെറ്റ്?
- ഞാൻ എണ്ണിയെണ്ണി പറയട്ടെ?

1288
01:49:59,818 --> 01:50:03,063
എന്റെ ഭാഗത്ത് പ്രശ്നങ്ങളുണ്ടെന്ന്
എനിക്കുമറിയാം മനുചേട്ടാ?

1289
01:50:03,377 --> 01:50:06,776
ഇതുകൊണ്ടാണ് എന്റെ ഒരു
ഐഡിയ കേൾക്കാൻ ഞാൻ പറയുന്നത്.

1290
01:50:07,779 --> 01:50:11,139
- ഞാൻ എന്തുചെയ്യണം മനുചേട്ടാ?
- നീ ഇന്ന് പ്രിയ മോളുടെ അടുത്ത്...

1291
01:50:11,178 --> 01:50:13,664
...നല്ല അനുയോജ്യനായ ഒരു ഭർത്താവാണെന്ന്
കാണിച്ചുകൊടുക്ക്.

1292
01:50:15,579 --> 01:50:17,336
- അനുയോജ്യനായ ഭർത്താവായോ?
- എന്നെപ്പോലെ.

1293
01:50:19,500 --> 01:50:21,496
ഞാൻ എന്താ കോമാളിയാണോ?

1294
01:50:21,780 --> 01:50:23,498
- നല്ല ഭർത്താവു തന്നെ.
- എന്നാൽ പോടാ.

1295
01:50:32,557 --> 01:50:37,836
പ്രിയ ഞാനീ പച്ചക്കറികളൊക്കെ...

1296
01:50:38,078 --> 01:50:41,803
...കടയിൽ നിന്ന് വാങ്ങിച്ചതാണ്,
പിന്നെ ഇത്...

1297
01:50:44,000 --> 01:50:45,000
താങ്ക്യൂ.

1298
01:50:45,200 --> 01:50:47,600
- പിന്നെ ഇതെല്ലാം എവിടെ...
- ഫ്രിഡ്ജിൽ.

1299
01:50:47,798 --> 01:50:49,955
ഫ്രിഡ്ജിൽ വെക്കാം.

1300
01:50:50,318 --> 01:50:51,114
ഫ്രിഡ്ജിലാണല്ലോ വെക്കുന്നത്.

1301
01:50:52,320 --> 01:50:54,278
സത്യത്തിൽ ഞാൻ ഇതെല്ലാം മൊത്തക്കച്ചവടം
നടത്തുന്നയാളുടെ കയ്യിൽ നിന്ന് വാങ്ങിയതാ.

1302
01:50:54,999 --> 01:50:58,005
അറിയാമോ അവിടെയുള്ള പച്ചക്കറിക്കടക്കാരൻ
എന്നെ പറ്റിക്കാൻ നോക്കി.

1303
01:50:58,640 --> 01:51:01,395
ഞാൻ അവനോട് കാരറ്റിന്റെ വില ചോദിച്ചപ്പോ
അവൻ പറയുവാ ഒരു കിലോയ്ക്ക് 30 രൂപയെന്ന്.

1304
01:51:02,480 --> 01:51:05,646
30 രുപയോ!... 20 രൂപയ്ക്ക്‌ തരുന്നെങ്കിൽ തരൂ
അല്ലെങ്കിൽ ഞാൻ എന്റെ പാട്ടിനു പോകുമെന്ന് പറഞ്ഞപ്പോ...

1305
01:51:06,401 --> 01:51:07,639
...20 രുപയ്ക്ക് തന്നെ തന്നു.

1306
01:51:09,164 --> 01:51:11,362
- നീ എത്ര രുപയ്ക്കാണ് വാങ്ങിക്കുന്നത്?
- കിലോയ്ക്ക് 10 രൂപ.

1307
01:51:17,804 --> 01:51:21,529
പക്ഷേ ഇത് പുതിയതായി വന്നതാ,
ചുവപ്പ് കളറുമാണ്.

1308
01:51:26,486 --> 01:51:30,124
ഇവിടെ എന്തെങ്കിലും ജോലികൾ
ചെയ്യാനുണ്ടെങ്കിൽ എന്നോട് പറയൂ പ്രിയ.

1309
01:51:30,165 --> 01:51:32,121
ഞാൻ നിന്നെ സഹായിക്കാനുള്ള
ഒരു മൂഡിലാണ്.

1310
01:51:32,165 --> 01:51:34,121
ഒരു മനുഷ്യൻ അവന്റെ വീടിനു ചുറ്റുമുള്ള ജോലികളും ചെയ്യണം,
എനിക്ക് സഹായിക്കുന്നത് ഇഷ്ടമാണ്.

1311
01:51:36,007 --> 01:51:39,924
ഞാൻ ഈ പാത്രങ്ങൾ കഴുകി വെക്കാം,
ഇന്ന് ഞാൻ നല്ല മൂഡിലാ.

1312
01:51:39,967 --> 01:51:41,445
പാത്രങ്ങൾ കഴുകുന്നത്
എനിക്ക് ഭയങ്കര ഇഷ്ടമാണ്.

1313
01:51:41,527 --> 01:51:43,886
നിന്നോട് ഓഫീസിനെക്കുറിച്ച്
പറയാൻ ഞാൻ മറന്നുപോയി,

1314
01:51:43,980 --> 01:51:45,886
വളരെ അപ്രതീക്ഷിതമായി
മനുചേട്ടൻ ഇന്ന് ഓഫീസിൽ വന്നിരുന്നു.

1315
01:51:46,128 --> 01:51:48,451
ഓഫീസിൽ വന്നു, ഇരുന്നു,
ചായ കുടിച്ചു, പോയി.

1316
01:51:50,569 --> 01:51:54,094
അതിനുശേഷം മുഹമ്മദ്ഭായിയും വന്നിരുന്നു,
പുള്ളിയും ഒരു ചായ കുടിച്ചു.

1317
01:51:55,091 --> 01:51:56,848
എന്നിട്ട് പുള്ളിയും പോയി.

1318
01:52:00,170 --> 01:52:02,610
പിന്നെ, വിവേക് വന്നിട്ട് പറയുവാ,
പെട്ടെന്ന് അവന് രണ്ട് ട്രക്ക് വേണമെന്ന്.

1319
01:52:03,652 --> 01:52:06,974
രണ്ട് ട്രക്ക് ഇല്ലെടാ സർവീസിനു
കൊടുത്തേക്കുവാണെന്ന് ഞാൻ പറഞ്ഞു.

1320
01:52:07,051 --> 01:52:10,258
എന്താണെന്നുവെച്ചാൽ പ്രിയ ഒന്നിന്റെ ആക്‌സിൽ ഒടിഞ്ഞു,
മറ്റേതിന്റെ ബോണറ്റ് തുറക്കില്ല.

1321
01:52:10,332 --> 01:52:13,049
ഞാൻ പറഞ്ഞു എടാ വിവേകേ,
നിനക്ക് ട്രക്ക് തരാൻ കഴിയില്ല...

1322
01:52:13,253 --> 01:52:15,893
വേണമെങ്കിൽ വന്നിരുന്ന്
ഒരു ചായ കുടിച്ചിട്ട് പോവാൻ പറഞ്ഞു.

1323
01:52:17,934 --> 01:52:19,575
അങ്ങനെ അവനും പോയി.

1324
01:52:19,893 --> 01:52:23,735
ഇന്ന് ഓഫീസിൽ എല്ലാരും
ഇങ്ങനെ വന്ന് പോവുകയായിരുന്നു.

1325
01:52:27,135 --> 01:52:29,294
ഈ പാത്രങ്ങൾ എവിടെയാ വെക്കേണ്ടത്,
ഞാൻ എന്തിനാ ഇത് പിടിച്ചുകൊണ്ടിരിക്കുന്നത്?

1326
01:52:29,600 --> 01:52:31,294
ഏടുത്തിടത്ത് തന്നെ വച്ചേക്കൂ,
പിന്നെ എടുക്കാം.

1327
01:52:31,600 --> 01:52:32,500
പിന്നല്ലാതെ.

1328
01:52:32,818 --> 01:52:35,179
- പക്ഷേ ഇവിടെ...
- അത് കഴുകിയ പാത്രങ്ങളാണ്.

1329
01:52:37,457 --> 01:52:38,571
ഞാൻ കഴുകി വെച്ചതാണ്.

1330
01:52:40,616 --> 01:52:41,172
അപ്പോ ഞാൻ വീണ്ടും കഴുകിയല്ലേ!

1331
01:52:43,378 --> 01:52:45,461
വെറുതേ വച്ചാൽ പാത്രങ്ങൾ
പെട്ടെന്ന് വൃത്തികേടാവും.

1332
01:52:45,538 --> 01:52:47,659
അവസരം കിട്ടുമ്പോഴൊക്കെ
ഇത് കഴുകിക്കൊണ്ടേയിരിക്കണം.

1333
01:52:47,698 --> 01:52:48,523
അത് എപ്പോഴും നല്ലതാണ്.

1334
01:52:49,098 --> 01:52:52,054
ഇത് കണ്ടില്ലേ,
പാത്രം വെട്ടിത്തിളങ്ങുന്നത്.

1335
01:52:53,100 --> 01:52:55,811
നീ എന്താ പറയാൻ ശ്രമിക്കുന്നതെന്ന്
എനിക്കറിയാം രാജ്.

1336
01:52:56,000 --> 01:52:58,811
പക്ഷേ നീ ഇതൊന്നും ചെയ്യേണ്ട ഒരാവശ്യവുമില്ല.

1337
01:52:58,900 --> 01:53:01,454
നീ അത് മനസ്സിലാക്കിയാൽ
എനിക്ക് അത്രയും മതി.

1338
01:53:01,661 --> 01:53:03,580
- താങ്ക്യൂ.
- താങ്ക്യൂ വെരി മച്ച് പ്രിയ.

1339
01:53:04,140 --> 01:53:05,696
എന്നെ ഒന്ന് കെട്ടിപ്പിടിക്ക്‌ പ്രിയ.

1340
01:53:06,060 --> 01:53:09,537
- ഇല്ല! നീ പോയി ഇരിക്ക്, ഞാൻ ഭക്ഷണം ചൂടാക്കട്ടെ.
- വേണ്ട, ഇന്ന് രാത്രി നമ്മൾ ഭക്ഷണത്തിന്റെ കൂടെ...

1341
01:53:09,581 --> 01:53:11,501
...ഞാൻ ഉണ്ടാക്കുന്ന ക്യാരറ്റ് ഹൽവ കഴിക്കാം.

1342
01:53:11,701 --> 01:53:15,263
- നിനക്ക് ഉണ്ടാക്കാൻ അറിയാമോ?
- ഇല്ല... പക്ഷേ നിനക്ക് എന്നോടുള്ള കലി മാറുന്നത് വരെ
ഞാൻ ഉണ്ടാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും.

1343
01:53:15,400 --> 01:53:16,050
ശരി.

1344
01:53:16,341 --> 01:53:18,980
അല്ലെങ്കിലും കാരറ്റ് ഹൽവ ഉണ്ടാക്കാൻ
എന്താ ഇത്ര പണി? കാരറ്റ് മുറിച്ച്...

1345
01:53:19,182 --> 01:53:21,025
രാജ് നിന്നോട് ഞാൻ പറഞ്ഞതല്ലേ.

1346
01:53:22,983 --> 01:53:24,941
നല്ല വേദനയുണ്ടല്ലേ?

1347
01:53:25,622 --> 01:53:29,338
ഒരു കാര്യം പറയട്ടെ പ്രിയ,
എന്റെ ആ വിരലല്ല...

1348
01:53:31,264 --> 01:53:33,069
ഈ വിരലാണ് മുറിഞ്ഞത്.

1349
01:53:33,224 --> 01:53:35,268
അയ്യോ എന്റെ വിരൽ മുറിഞ്ഞേ!
ദയവായി എന്നെ ഒന്ന് കെട്ടിപ്പിടിക്കണേ!

1350
01:53:35,344 --> 01:53:37,667
കെട്ടി പിടിക്ക് പ്ലീസ്... താങ്ക്യൂ.

1351
01:53:46,065 --> 01:53:47,667
എന്തൊക്കെയുണ്ട്?

1352
01:53:48,744 --> 01:53:50,300
മനുചേട്ടാ,
മേലെ ചായ കുടിക്കാൻ വരുന്നോ.

1353
01:53:50,345 --> 01:53:51,544
- നീ എവിടുന്നാ വരുന്നത്?
- സതാരായിൽ കറങ്ങിയിട്ട് വരുവാ.

1354
01:53:52,222 --> 01:53:55,224
കോപ്പിലെ ഗുഡ് മോർണിങ്ങ്!
ഇപ്പൊ പത്രമൊന്നും വായിക്കാറില്ലേ?

1355
01:53:55,302 --> 01:53:57,984
എന്തുപറ്റി, ചേട്ടത്തിയുമായുള്ള
വഴക്കിന്റെ വാർത്ത പത്രത്തിൽ അച്ചടിച്ചിട്ടുണ്ടോ?

1356
01:54:02,423 --> 01:54:05,582
ഇത് നോക്കു, നീ ജോലി ചെയ്തുകൊണ്ടിരുന്ന
കമ്പനിയുണ്ടല്ലോ...

1357
01:54:05,623 --> 01:54:06,625
...രായ്ക്ക് രാമാനം അത് പൂട്ടിക്കെട്ടി.

1358
01:54:10,025 --> 01:54:12,271
- എന്തായീ പറയുന്നത് മനുചേട്ടാ?
- വായിക്ക്.

1359
01:54:13,585 --> 01:54:15,821
അതെ രാജ് ചേട്ടാ,
വളരെ വലിയ പ്രശ്നമുണ്ടായിട്ടുണ്ട്.

1360
01:54:15,985 --> 01:54:18,587
ബാങ്കിൽ നിന്ന് മൂന്ന് തവണ ഫോൺ വന്നിരുന്നു,
അവർ നിങ്ങളെ അങ്ങോട്ട്‌ വിളിപ്പിച്ചിട്ടുമുണ്ട്.

1361
01:54:47,821 --> 01:54:50,902
ഒരാഴ്ചയ്ക്കുള്ളിൽ ഈ പാവം പിടിച്ചവൻ
25 ലക്ഷം എങ്ങനെ ഉണ്ടാക്കാനാണ്‌?

1362
01:54:51,981 --> 01:54:52,815
ഇതിൽ എനിക്കൊന്നും ചെയ്യാൻ കഴിയില്ല.

1363
01:54:53,862 --> 01:54:57,463
മിസ്റ്റർ മാത്തൂർ,
ഒരാഴ്ചയ്ക്കുള്ളിൽ പൈസ തിരിച്ചടച്ചില്ലെങ്കിൽ...

1364
01:54:57,862 --> 01:55:00,940
...ഞങ്ങൾക്ക്‌ നിങ്ങളുടെ എല്ലാ
സ്വത്തുക്കളും ജപ്തി ചെയ്യേണ്ടിവരും.

1365
01:55:05,500 --> 01:55:06,400
താങ്ക്യൂ.

1366
01:55:45,569 --> 01:55:47,489
രാജ്, ഇത്രയും നേരം നീയെവിടെയായിരുന്നു?

1367
01:55:48,049 --> 01:55:51,967
വീട്ടിലെത്താൻ വൈകുമെങ്കിൽ എന്നെ
ഒന്ന് ഫോൺ ചെയ്യണമെന്ന് എത്ര വട്ടം പറഞ്ഞിട്ടുണ്ട്.

1368
01:55:52,130 --> 01:55:53,964
നിന്റെ ഓഫീസിലെ ഫോൺ കിട്ടുന്നതേയില്ല.

1369
01:55:54,170 --> 01:55:57,175
ഞാൻ വിവേകിനോടും ദീപക്കിനോടും സംസാരിച്ചപ്പോ
നീ എവിടെയാണെന്ന് അവർക്കും അറിയില്ലെന്ന് പറഞ്ഞു.

1370
01:55:57,850 --> 01:56:00,484
ഞാൻ നിന്നെയോർത്ത് എത്രമാത്രം
വിഷമിച്ചുവെന്ന് നിനക്കറിയാമോ രാജ്?

1371
01:56:00,800 --> 01:56:01,800
നിനക്കറിയാവുന്നതാണത്.

1372
01:56:05,000 --> 01:56:06,000
രാജ്.

1373
01:56:08,131 --> 01:56:10,051
എന്തുപറ്റി?

1374
01:56:10,252 --> 01:56:11,654
എന്താ കാര്യം രാജ്?

1375
01:56:12,572 --> 01:56:14,732
എന്താ ഉണ്ടായതെന്ന് ദയവായി പറയൂ രാജ്.

1376
01:56:16,253 --> 01:56:18,576
നമ്മൾ ഏറ്റവും കൂടുതലായി ബിസിനസ്സ്
ഇടപാടുകൾ ചെയ്യുന്ന ഒരു കമ്പനിയുണ്ട്.

1377
01:56:19,973 --> 01:56:23,891
അത് പൂട്ടിപ്പോയി,
അതിന്റെ കൂടെ നമ്മളുടെ പൈസയും പോയി.

1378
01:56:27,414 --> 01:56:28,170
എന്നുവെച്ചാൽ?

1379
01:56:29,214 --> 01:56:31,739
ഇപ്പോ ബാങ്കിലെ ചിലവുകളും വായ്പയുമെല്ലാം...

1380
01:56:35,349 --> 01:56:37,355
എന്തുചെയ്യണമെന്ന്
എനിക്ക് ഒരു പിടിയും കിട്ടുന്നില്ല.

1381
01:56:38,229 --> 01:56:41,753
നീ വിഷമിക്കാതെ,
ആദ്യം വന്ന് എന്തെങ്കിലും കഴിക്ക്‌.

1382
01:56:41,830 --> 01:56:43,031
ഒന്നും വേണ്ട.

1383
01:56:45,791 --> 01:56:48,306
നിനക്കുവേണ്ടി ഞാൻ പപ്പയുമായി സംസാരിക്കണോ?

1384
01:56:48,590 --> 01:56:50,154
നിനക്ക് വേണമെങ്കിൽ മാത്രം.

1385
01:56:50,230 --> 01:56:51,556
വേണ്ട പ്രിയ.

1386
01:56:54,471 --> 01:56:57,591
എന്റെ ജീവിതത്തിലെ എല്ലാ തീരുമാനങ്ങളും
ഞാൻ സ്വന്തമായിട്ടെടുത്തതാണ്.

1387
01:56:58,631 --> 01:57:00,436
ആരോടും ഞാൻ ചോദിച്ചിട്ടില്ല.

1388
01:57:01,272 --> 01:57:06,034
അതുകൊണ്ട് ഈ ബുദ്ധിമുട്ടുള്ള സാഹചര്യം
നമ്മൾ ഒരുമിച്ച് മറികടക്കണം.

1389
01:57:10,000 --> 01:57:11,000
രാജ്.

1390
01:57:12,190 --> 01:57:16,749
നീ ധൈര്യം കൈവിടരുത്,
നമ്മൾ രണ്ടുപേരും കൂടി എന്തെങ്കിലും ഒരു വഴി കണ്ടുപിടിക്കും.

1391
01:57:17,031 --> 01:57:22,148
നോക്ക് നിന്റെ സുഹൃത്തും നിന്നോടൊപ്പമുണ്ട്,
നീ ഇവനിൽ വിശ്വസിക്കുന്നുണ്ടല്ലോ?

1392
01:57:23,271 --> 01:57:26,238
ഇവൻ നമ്മളെ സഹായിക്കും.

1393
01:57:40,274 --> 01:57:43,394
സാർ നിങ്ങളുടെ കമ്പനിയുടെ
ബിസിനസിന്റെ വിശ്വാസത്തിൽ...

1394
01:57:43,434 --> 01:57:47,274
-...രണ്ട് ട്രക്കുകൾക്കുവേണ്ടി ഞാൻ അധികം വായ്പ എടുത്തിരുന്നു.
- നിങ്ങൾ ഇങ്ങനെ വിഷമിക്കുന്നത്...

1395
01:57:47,314 --> 01:57:50,195
...കണ്ടാൽ തോന്നും എന്റെയല്ല,
നിങ്ങളുടെ കമ്പനിയാണ് മുങ്ങിയതെന്ന്.

1396
01:57:52,928 --> 01:57:57,411
സത്യത്തിൽ നിങ്ങളുടെ കമ്പനി
എനിക്ക് പൈസ തരാനുണ്ട്.

1397
01:57:57,609 --> 01:58:00,892
അല്ല... പൈസ തരാനുണ്ടെന്നല്ല...

1398
01:58:01,530 --> 01:58:06,052
പൈസ തരാനുണ്ടായിരുന്നു എന്നാണ്,
കാരണം ഇപ്പോ കമ്പനി ഇല്ലല്ലോ!

1399
01:58:07,650 --> 01:58:10,013
പക്ഷേ ഞാൻ എന്റെ ജോലി എല്ലാ
സത്യസന്ധതയോടും കൂടിയാണ് ചെയ്തത് സാർ.

1400
01:58:10,211 --> 01:58:14,531
അതെന്തിനാ?
ഞാൻ പറഞ്ഞോ സത്യസന്ധമായിട്ട് ജോലി ചെയ്യാൻ?

1401
01:58:14,771 --> 01:58:20,094
എടോ എന്നെ നോക്കിയേ,
എന്റെ കമ്പനി പൊട്ടിപ്പോയി, പക്ഷേ ഞാൻ പൊട്ടിയില്ലല്ലോ?

1402
01:58:20,152 --> 01:58:21,497
ഇനിയെങ്കിലും എന്തെങ്കിലും പഠിക്ക്.

1403
01:58:23,295 --> 01:58:26,659
ഞാൻ നിങ്ങളെപ്പോലെയല്ല സാർ,
എനിക്ക് വേണ്ടത്...

1404
01:58:26,736 --> 01:58:32,225
നോക്ക് എന്നെ ബുദ്ധിമുട്ടിക്കരുത്,
ഞാൻ രണ്ട് മാസത്തേക്ക് യൂറോപ്പിലേക്ക് പോകാനാഗ്രഹിക്കുന്നു.

1405
01:58:32,576 --> 01:58:35,054
നല്ല ക്ഷീണമുണ്ട്,
വിശ്രമിക്കാനാഗ്രഹമുണ്ട്.

1406
01:58:38,097 --> 01:58:41,578
യൂറോപ്പിൽ നിന്ന് വന്നതിനുശേഷം
ഞാൻ ഒരു പുതിയ കമ്പനി തുടങ്ങാൻ ആലോചിക്കുന്നുണ്ട്.

1407
01:58:42,377 --> 01:58:44,778
അപ്പോ വന്ന് എന്നെ കണ്ടാൽ
ഞാൻ തനിക്കുവേണ്ടി എന്തെങ്കിലും ചെയ്യാം.

1408
01:58:45,298 --> 01:58:46,979
അതുവരെ താനും ഒന്ന് കറങ്ങാൻ പോയിട്ട് വാ.

1409
01:58:47,259 --> 01:58:49,819
എവിടെയാ നിങ്ങൾ പോകുന്നത്,
എന്താടോ അതിന്റെ പേര്?

1410
01:58:49,858 --> 01:58:53,499
...ഖണ്ഡലയോ അതോ വണ്ഡാലയോ,
 ഖണ്ഡലയിലേക്ക് പോയിട്ട് വാ.

1411
01:58:53,800 --> 01:58:55,000
നന്ദി സാർ... എനിക്ക്...

1412
01:58:56,437 --> 01:58:59,794
...എനിക്ക് എങ്ങോട്ടും പോകാൻ താല്പര്യമില്ല,
പക്ഷേ നിങ്ങൾ യൂറോപ്പിൽ നിന്ന് തിരികെ വരുമ്പോഴേക്കും...

1413
01:59:00,237 --> 01:59:01,722
...എനിക്ക് ബാങ്ക് നൽകിയ സമയം തീർന്നുപോകും.

1414
01:59:01,756 --> 01:59:06,673
നോക്ക്,
താൻ ഇപ്പോ എന്റെ സമയവും മൂഡും കളയുവാണ്.

1415
01:59:07,200 --> 01:59:07,900
ക്ഷമിക്കണം സാർ.

1416
01:59:07,958 --> 01:59:11,356
തന്നേപ്പോലെ ഒരുപാട് ആളുകൾ
കമ്പനി പൂട്ടിയതിൽ ബുദ്ധിമുട്ടിലാണ്.

1417
01:59:11,397 --> 01:59:13,760
... പിന്നെ കമ്പനി പൂട്ടി ഞാൻ ഇവിടെ
ചാരിറ്റി ഓഫീസ് തുറന്നുവെച്ചേക്കുവല്ല...

1418
01:59:13,798 --> 01:59:15,959
... ഇവിടെ എന്തെങ്കിലും
ചോദിച്ചുവരുന്നവർക്ക് ഭിക്ഷ കൊടുക്കാൻ.

1419
01:59:16,679 --> 01:59:19,847
അതേയ് ഞാൻ ഭിക്ഷയല്ല
എന്റെ അവകാശമാണ് ആവശ്യപ്പെടുന്നത്.

1420
01:59:21,719 --> 01:59:23,328
- അവകാശമോ?
- അതെ.

1421
01:59:23,500 --> 01:59:26,728
അവകാശം ആരും ആവശ്യപ്പെടാറില്ല,
ഭിക്ഷയാണ് ആവശ്യപ്പെടാറ്.

1422
01:59:26,800 --> 01:59:30,516
ഇനി അവകാശങ്ങൾ വേണമെങ്കിൽ
കോടതിയുടെ വാതിലിൽ പോയി മുട്ട് ഓക്കേ.

1423
02:00:00,865 --> 02:00:04,994
രാജ്, ഈ കാപ്പി കുടിച്ചിട്ട്‌
പെട്ടെന്ന് തുണി മാറ്റ്.

1424
02:00:13,387 --> 02:00:15,230
എന്തുപറ്റി രാജ്?

1425
02:00:20,107 --> 02:00:21,874
എന്താ കാര്യം രാജ്?

1426
02:00:23,749 --> 02:00:26,465
ഒന്ന്... ഒന്ന് പൊട്ടിക്കരയാൻ തോന്നുന്നു.

1427
02:00:57,418 --> 02:01:00,626
ഇനി ഒന്നും ചെയ്യാനില്ല മനുചേട്ടാ,
എല്ലാം പയറ്റി നോക്കി.

1428
02:01:01,820 --> 02:01:03,414
ട്രക്കുകൾ വിൽക്കേണ്ടി വരും.

1429
02:01:05,700 --> 02:01:07,340
ഓഫീസ് അടക്കം എല്ലാം നശിക്കാൻ പോകുന്നു.

1430
02:01:07,420 --> 02:01:09,544
ഇല്ലെടാ.... ഞാൻ ഇപ്പൊ തന്നെ
ജിഗ്നേഷിനെ ഫോൺ വിളിക്കട്ടെ.

1431
02:01:09,569 --> 02:01:11,858
എന്തിനാ ജിഗ്നേഷിനെയും
വിഘ്‌നേഷിനെയുമൊക്കെ വിളിക്കുന്നത്!

1432
02:01:11,901 --> 02:01:14,450
എത്ര പേരോടെന്ന് വച്ചാ സംസാരിക്കുക,
നേരത്തേയും ഒരുത്തനോട്
സംസാരിച്ചിരുന്നല്ലോ, എന്തായിരുന്നു പേര്?

1433
02:01:14,475 --> 02:01:15,524
- സയീദ്.

1434
02:01:15,581 --> 02:01:17,779
തന്നോ അവൻ? ഇപ്പൊ ഒരു
നാറികളും തരാൻ പോകുന്നില്ല.

1435
02:01:17,861 --> 02:01:20,982
നിങ്ങൾ ഇതിനകം ഒരുപാട് തന്നിട്ടുണ്ടല്ലോ,
ദേ ഇവൻ അവന്റെ കല്യാണം തന്നെ നിർത്തിവെക്കുന്നു.

1436
02:01:21,342 --> 02:01:24,299
എല്ലാവരും ശ്രമിക്കുന്നുണ്ട്,
പക്ഷേ ഒന്നും നടക്കാൻ പോവുന്നില്ല.

1437
02:01:24,742 --> 02:01:29,784
നോക്ക്‌, ബിസിനസിൽ ഉയർച്ചയും
താഴ്ചയും ഉണ്ടാവാറുണ്ട് അല്ലേ?

1438
02:01:29,823 --> 02:01:33,663
ഇത്ര പെട്ടെന്ന് ധൈര്യം കൈവിടാതെ രാജ്,
 എന്തെങ്കിലും ഒരു വഴി ഉണ്ടാവും.

1439
02:01:33,863 --> 02:01:36,061
എന്ത് വഴി ഉണ്ടാവാനാ?

1440
02:01:36,142 --> 02:01:39,023
മറ്റൊരാളുടെ കമ്പനി പൂട്ടിയതിനു
ബാങ്ക് എന്റെ കുത്തിനു പിടിക്കുവാണ്.

1441
02:01:39,344 --> 02:01:41,025
ചേട്ടത്തി വരുന്നുണ്ട്.

1442
02:01:41,704 --> 02:01:44,949
- ബാങ്കിൽ നിന്ന് മറ്റൊരു അറിയിപ്പ് വന്നിട്ടുണ്ട്.
- ഇനി എന്താണോ പുതിയ അറിയിപ്പ്?

1443
02:01:46,144 --> 02:01:48,987
ഇതിലെഴുതിയിരിക്കുന്നത് നീ 25 അല്ല
35 ലക്ഷം രൂപ അടയ്ക്കണമെന്നാണ്.

1444
02:01:50,106 --> 02:01:53,792
35 ലക്ഷമോ... അതെങ്ങനെ?
ഞാൻ ബാങ്കുമായി സംസാരിച്ചപ്പോ 25 ലക്ഷമാണല്ലോ പറഞ്ഞത്.

1445
02:01:53,826 --> 02:01:56,504
ഈ ബാങ്കിലെ ആളുകൾ
എങ്ങനെയാണെന്ന് നോക്ക് മനുചേട്ടാ.

1446
02:01:56,666 --> 02:01:58,980
ഞാൻ ബാങ്കിൽ വ്യക്തമായി
സംസാരിച്ചിട്ട്‌ വന്നതാണ് ഈ...

1447
02:02:02,266 --> 02:02:05,309
ഇത് ഒരു ചെക്കല്ലേ,
ഇത് 25 ലക്ഷത്തിന്റെ.

1448
02:02:07,147 --> 02:02:09,951
- നിന്റേതാണോ?
- അല്ല നമ്മുടേതാണ്.

1449
02:02:10,068 --> 02:02:12,996
പേടിക്കേണ്ട, സത്യമായിട്ടും ഞാൻ
പപ്പയുടെ കയ്യിൽ നിന്ന് വാങ്ങിയതല്ല.

1450
02:02:13,228 --> 02:02:16,665
ആ ഓസ്ട്രേലിയൻ കമ്പനിയുടെ
ജോലിയുടെ കാര്യം ഓർമയില്ലേ?

1451
02:02:16,708 --> 02:02:19,032
അത് അപ്പ്രൂവ് ആയിട്ടുണ്ട്,
ഇത് അതിന്റെ അഡ്വാൻസ് ആണ്.

1452
02:02:20,868 --> 02:02:23,297
പക്ഷേ ഈ 25 ലക്ഷമൊക്കെ
അഡ്വാൻസ് ആയിട്ട് ആര്...

1453
02:02:23,322 --> 02:02:25,011
വലിയ ആളുകൾ, വലിയ ബിസിനസ്സ്

1454
02:02:25,069 --> 02:02:28,670
അവരുടെ അഡ്വാൻസും വലുതായിരിക്കും,
അല്ലാതെ നമ്മളെപ്പോലെയാണോ.

1455
02:02:28,750 --> 02:02:32,350
ഈ പൈസ നീ വെച്ചോളൂ,
എന്റെ കാര്യങ്ങൾ ഞാൻ ക്രെഡിറ്റിൽ ചെയ്തോളാം.

1456
02:02:32,600 --> 02:02:33,600
മനുചേട്ടാ.

1457
02:02:34,670 --> 02:02:37,512
കഷ്ടിച്ച് രക്ഷപ്പെട്ടു,
അല്ലെങ്കിൽ ഈ ഓഫീസും നഷ്ടപ്പെട്ട്...

1458
02:02:37,590 --> 02:02:40,787
ആ മരത്തിന്റെ ചോട്ടിലിരുന്ന്
കണക്കെഴുതേണ്ടി വരുമായിരുന്നു.

1459
02:02:45,000 --> 02:02:46,000
ഗ്രീസ്... ശീതൾ.

1460
02:02:46,954 --> 02:02:48,474
- മനുഭായ്... ഒരുപാട് കുടിക്കല്ലേ.
- ശല്യപ്പെടുത്തതെടാ.

1461
02:02:48,835 --> 02:02:53,677
- എടാ ഇത് ആ ഗ്രീസിലെ ഫോട്ടോ അല്ലേ!
- അറിയാമോ... രാജ് സെന്റി അടിച്ചു ഈ ഫോട്ടോ കീറിയതാണ്.

1462
02:02:53,876 --> 02:02:56,036
പാവം ദേ നോക്ക് ടേപ്പ് ഒട്ടിച്ചുവെച്ചേക്കുന്നത്,
എന്തൊരു പ്രണയമാണ്.

1463
02:02:56,400 --> 02:02:58,400
ഞാനാണ് ഒട്ടിച്ചത്,
എടാ നീയും കുറച്ചു പ്രണയിക്കാൻ പഠിക്ക്.

1464
02:02:58,700 --> 02:02:59,500
ഇവനെ ഒന്ന് പഠിപ്പിക്ക് രാജ്.

1465
02:03:00,075 --> 02:03:01,835
എടാ പൊട്ടാ നീ ഈ ഫോട്ടോയും കൊണ്ട്
എന്താ ഇവിടെകിടന്നു കറങ്ങുന്നത്?

1466
02:03:01,915 --> 02:03:05,673
- എന്നെ കാണിക്കാൻ വേണ്ടിയാ.
- എന്നുവെച്ചു... പ്രിയയ്ക്കുവേണ്ടി എന്തോരം കഷ്ടപ്പെടേണ്ടി...

1467
02:03:05,716 --> 02:03:07,123
...വന്നിട്ടുണ്ടെന്നുള്ളതിന്
ആകെയുള്ള തെളിവാണിത്.

1468
02:03:07,200 --> 02:03:08,123
അല്ലെങ്കിലേ ഈ ഫോട്ടോ കീറിയിരിക്കുകയാണ്.

1469
02:03:09,000 --> 02:03:12,000
ബൻസി... ഇങ്ങോട്ട് വന്ന് ഇത് പിടിക്ക്.

1470
02:03:12,500 --> 02:03:13,300
- കഴിക്കെന്നെ.
- ഏയ്...

1471
02:03:13,396 --> 02:03:14,885
പ്രിയ.

1472
02:03:15,400 --> 02:03:16,000
എന്താ?

1473
02:03:20,550 --> 02:03:23,635
നീയെന്തായി കാണിക്കുന്നത് രാജ്?
പ്രിയ കണ്ടാൽ എന്ത് വിചാരിക്കും?

1474
02:03:23,711 --> 02:03:26,431
- എന്റെ മനുചേട്ടാ, പ്രിയയെയാണ് കാണിക്കുന്നത്.
- എന്നാൽ കാണിച്ചോ.

1475
02:03:26,631 --> 02:03:27,668
ഫറാഹ് നീ കഴിക്കെന്നെ.

1476
02:03:27,791 --> 02:03:32,354
ഞാൻ ഫോൺ ചെയ്ത് സമീറിനെ
ഇങ്ങോട്ട് വിളിക്കാം മനുചേട്ടാ, സന്തോഷമാകട്ടെ.

1477
02:03:32,431 --> 02:03:34,994
- ആരാ സമീർ?
- അവളുടെ യൂറോപ്പിലെ കൂട്ടുകാരൻ.

1478
02:03:35,073 --> 02:03:38,836
- അതുവേണ്ട, അവനിവിടെ ഇഷ്ടപ്പെടില്ല.
- അവൻ വന്ന് അവളോട് സംസാരിച്ചാൽ...

1479
02:03:38,913 --> 02:03:41,274
അവൾക്ക്‌ സന്തോഷമാകും,
 നമ്മൾ ഗാരേജിനെക്കുറിച്ച് മാത്രമല്ലേ സംസാരിക്കുന്നത്.

1480
02:03:41,633 --> 02:03:44,952
ഹലോ സമീർ,
ഞാൻ രാജ് ആണ്, ഇയാൾ എവിടെയാ?

1481
02:03:45,354 --> 02:03:48,954
എടോ താൻ ഞങ്ങളുടെ വീടിന്റെ
തൊട്ടടുത്തുണ്ടല്ലേ, ഇങ്ങോട്ട് ഒന്ന് ഇറങ്ങ്.

1482
02:03:50,314 --> 02:03:52,890
ഇവിടെ ഒരു ഒത്തുചേരലിന്റെ
പാർട്ടി നടക്കുവാണ്‌.

1483
02:03:52,936 --> 02:03:55,202
താൻ വന്നേ...
പ്രിയയും ഇവിടെയുണ്ട്.

1484
02:03:55,474 --> 02:03:57,439
പ്രിയ ഇങ്ങ് വന്നേ,
ഞാൻ അവളോട്‌ സംസാരിക്കാം...

1485
02:03:58,000 --> 02:04:00,000
- ഇത് നിങ്ങളുടെ വീടായിട്ട് കരുതിയിട്ട് വേഗം വാന്നേ.
- ആരാ?

1486
02:04:00,400 --> 02:04:01,600
ഇതാ അവളോട്‌ സംസാരിക്ക്‌.

1487
02:04:01,795 --> 02:04:06,872
സമീറാണ്, ഞാൻ അയാളെ ഇങ്ങോട്ട്
വിളിച്ചു, അയാളോട് സംസാരിക്ക്.

1488
02:04:08,596 --> 02:04:09,957
ഹലോ സമീർ.

1489
02:04:10,355 --> 02:04:12,919
- അല്ല ഒരു ചെറിയ ഒത്തുചേരൽ.
- ഒരു നിമിഷം.

1490
02:04:14,743 --> 02:04:17,459
- സമീർ, പ്രിയ ഒരു നിമിഷത്തേക്ക് തിരക്കായിരിക്കും.
- എന്താ?

1491
02:04:20,743 --> 02:04:22,624
ആഹ് സമീർ ഇപ്പോ തിരക്കിലല്ല,
സംസാരിച്ചോളൂ.

1492
02:04:23,704 --> 02:04:26,230
- അവനെ ഇങ്ങോട്ട് വിളിക്ക്.
- ഓക്കേ.

1493
02:04:26,400 --> 02:04:27,000
- എടാ ഞാൻ ഒരുപാട് കുടിച്ചിട്ടുണ്ട്.
- ഹലോ.

1494
02:04:27,064 --> 02:04:28,946
നീ തീർച്ചയായും വരണമെന്ന്
രാജ് വാശി പിടിക്കുന്നുണ്ട്.

1495
02:04:29,544 --> 02:04:31,580
പക്ഷേ എന്തെങ്കിലും പൂക്കൾ
കൊണ്ടുവരാൻ മറക്കരുത്...ശരി.

1496
02:04:31,745 --> 02:04:34,538
അതേയ്... ഞാൻ ഇപ്പോ വേറൊരു മുറിയിൽ
നിന്നുകൊണ്ടാണ്‌ നിന്നോട് സംസാരിക്കുന്നത്.

1497
02:04:35,025 --> 02:04:38,106
രാജിനോട് അബദ്ധത്തിൽ പോലും പറയരുത്...

1498
02:04:38,345 --> 02:04:40,509
...പൈസ നിന്റെ കയ്യിൽ
നിന്നാണ് വാങ്ങിയതെന്ന്.

1499
02:04:41,066 --> 02:04:43,380
ഈ കാര്യം നമ്മൾ മാത്രം അറിഞ്ഞാൽ മതി സമീർ.

1500
02:04:44,500 --> 02:04:45,500
നിനക്ക് മനസ്സിലായില്ലേ സമീർ.

1501
02:04:46,507 --> 02:04:47,980
രാജ് ഈ കാര്യം അറിയാൻ പാടില്ല.

1502
02:04:49,400 --> 02:04:50,400
എനിക്കറിയാം.

1503
02:04:51,000 --> 02:04:52,000
നന്ദി.

1504
02:04:52,986 --> 02:04:54,225
ബൈ പിന്നെ കാണാം.

1505
02:04:59,000 --> 02:05:00,000
രാജ് അത്...

1506
02:05:02,141 --> 02:05:03,946
ഞാൻ സമീറുമായി സംസാരിക്കുകയായിരുന്നു.

1507
02:05:04,942 --> 02:05:06,343
അവൻ ഇങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാണ്.

1508
02:05:08,021 --> 02:05:09,663
നിനക്ക് എന്തെങ്കിലും വേണോ രാജ്?

1509
02:05:11,543 --> 02:05:12,618
വേണ്ട.

1510
02:05:13,222 --> 02:05:14,980
ഞാൻ നിന്നെ ഒന്നുകൂടി ഉമ്മ വെക്കാൻ വന്നതാ.

1511
02:05:15,000 --> 02:05:16,000
രാജ്.

1512
02:05:17,262 --> 02:05:21,872
ഈ പൈസ സമീറാണോ
നിനക്ക് തന്നത് പ്രിയ?

1513
02:05:21,944 --> 02:05:23,383
രാജ് അത്...

1514
02:05:23,424 --> 02:05:27,861
സമീർ ആണോ പൈസ തന്നതെന്ന്
മാത്രം പറഞ്ഞാൽ മതി.

1515
02:05:28,624 --> 02:05:30,938
- രാജ് ഞാൻ...
- ആണോ അല്ലേയെന്ന്.

1516
02:05:32,888 --> 02:05:33,887
അതെ.

1517
02:05:34,409 --> 02:05:36,852
- നീ സമീറിന്റെ കയ്യിൽ നിന്ന്
എന്തിനാ പൈസ വാങ്ങിയത്?
- നോക്ക് രാജ്...

1518
02:05:37,009 --> 02:05:39,126
- സമീറിന്റെ കയ്യിൽ നിന്ന് എന്തിനാ
പൈസ വാങ്ങിയതെന്ന്?
- ഒന്ന് പതുക്കെ പറയ് രാജ്...

1519
02:05:39,210 --> 02:05:43,215
എല്ലാവരും വിളിച്ചിട്ട് വന്നതാണ്,
എല്ലാവരുടെയും മുൻപിൽ ഓവറാവല്ലേ രാജ്.

1520
02:05:43,290 --> 02:05:46,890
ഓവറാവരുതെന്നോ... അല്ലെങ്കിലേ ഇത് ഓവറായി,
 എല്ലാരുമുള്ളതുകൊണ്ട് നിനക്ക് പേടിയുണ്ടോ?

1521
02:05:46,970 --> 02:05:50,177
- ഓവറായി ഞാൻ കാണിച്ചുതരാം.
- രാജ്.

1522
02:05:50,251 --> 02:05:53,573
അതേയ്,
എല്ലാവരും ഒന്ന് ശ്രദ്ധിക്കണേ.

1523
02:05:53,651 --> 02:05:56,133
എല്ലാവരും ഈ പാർട്ടിയിലേക്ക് വന്നതിന് നന്ദി,
ഈ ഒടുക്കലത്തെ പാട്ട് ഒന്ന് നിർത്തേടേയ്.

1524
02:05:56,400 --> 02:05:57,400
- രാജ്.
- മിണ്ടിപ്പോകരുത്.

1525
02:05:58,731 --> 02:06:00,777
ഇനി എല്ലാവരും വീട്ടിലേക്ക് പൊക്കോ.

1526
02:06:00,853 --> 02:06:03,176
- പാർട്ടി കഴിഞ്ഞു ഇനി
എല്ലാവർക്കും വീട്ടിലേക്ക് പോകാം.
- തമാശ പറയുവല്ലേ?

1527
02:06:03,332 --> 02:06:05,252
ഞാൻ തമാശ പറയുന്നതല്ല.

1528
02:06:05,452 --> 02:06:07,257
- ഇറങ്ങിപ്പോക്കോണം ഇവിടുന്ന്.
- പത്തു മണിയായതേയുള്ളേടാ.

1529
02:06:07,333 --> 02:06:11,000
പത്തുമണിയാവുമ്പോൾ എന്റെ
വീട്ടിലെ പാർട്ടി കഴിയും, ഇറങ്ങിപ്പോകാൻ.

1530
02:06:11,134 --> 02:06:12,727
ഏടാ,
നിനക്ക് പെട്ടെന്നെന്തുപറ്റി?

1531
02:06:12,752 --> 02:06:15,258
പെട്ടെന്നുതന്നെയാണ്
മനുചേട്ടാ, എന്നോട് ക്ഷമിക്കൂ.

1532
02:06:15,293 --> 02:06:19,090
- ഞാൻ ധിക്കാരം കാണിക്കുന്നതിനുമുൻപ്
ചേട്ടത്തിയെയും വിളിച്ചുകൊണ്ടു പോകൂ.
- അങ്ങനെ നടക്കട്ടെ.

1533
02:06:20,544 --> 02:06:23,068
ഈ പാർട്ടി കഴിഞ്ഞു.

1534
02:06:23,544 --> 02:06:25,468
ഇറങ്ങ്... ഇറങ്ങിപ്പോകാൻ.

1535
02:06:25,705 --> 02:06:28,082
ഈ പാർട്ടി... കഴിഞ്ഞു.

1536
02:06:31,546 --> 02:06:33,580
ഇപ്പോ ഓവറായിക്കഴിഞ്ഞല്ലോ.

1537
02:06:33,945 --> 02:06:37,422
സമീറിന്റെ കയ്യിൽ നിന്ന് പൈസ
വാങ്ങിയതെന്തിനാണെന്ന് ഇനി പറയ്.

1538
02:06:38,707 --> 02:06:42,028
രാജ് നീ ബാങ്കിലെ പൈസ അടക്കാൻ
പറ്റാത്തതുകൊണ്ട് വളരെ വിഷമത്തിലായിരുന്നു.

1539
02:06:42,067 --> 02:06:44,591
വിഷമം അകറ്റാൻ വേണ്ടിയാണോ
നീ സമീറിന്റെ കയ്യിൽ നിന്ന് പൈസ വാങ്ങിയത്?

1540
02:06:44,907 --> 02:06:47,673
രാത്രിയിൽ നീ ഉറങ്ങിയില്ല രാജ്.

1541
02:06:47,788 --> 02:06:51,427
ഞാൻ ഉറങ്ങിയില്ല, സമീറിന്റെ പൈസ
വാങ്ങിയതുകൊണ്ട് ഇനി ഞാൻ ജീവിതത്തിൽ ഉറങ്ങില്ല.

1542
02:06:51,948 --> 02:06:54,146
കൂടിപ്പോയാൽ എന്ത് സംഭവിക്കുമായിരുന്നു?

1543
02:06:54,628 --> 02:06:56,912
നമ്മുടെ ബിസിനസും
ഈ വീട് ഒക്കെ പോകുമായിരുന്നു.

1544
02:06:56,989 --> 02:06:59,548
അതുകൊണ്ടെന്താ?
നമ്മൾ തെരുവിലേക്കിറങ്ങുമായിരുന്നു.

1545
02:06:59,748 --> 02:07:01,784
ആയിരക്കണക്കിന് ആളുകൾ
തെരുവിൽ താമസിക്കുന്നു.

1546
02:07:02,109 --> 02:07:05,788
ജീവിതത്തോട് പോരാടുകയാണ്,
പക്ഷേ അവർക്ക് പരസ്പരം വിശ്വാസമുണ്ട്.

1547
02:07:06,189 --> 02:07:08,742
ഞാൻ എല്ലാ വിധത്തിലും ശ്രമിച്ചുനോക്കി രാജ്.

1548
02:07:09,365 --> 02:07:11,841
ഞാൻ എക്സ്പോർട്ട് കമ്പനിയോടും സംസാരിച്ചു.

1549
02:07:11,964 --> 02:07:13,885
പക്ഷേ അവരും പൈസ തരില്ലെന്നായപ്പോ
ഞാൻ സമീറിനോട് പൈസ...

1550
02:07:13,925 --> 02:07:16,326
ഞാൻ എന്റെ അച്ഛന്റെ കയ്യിൽ നിന്ന്
പോലും പൈസ വാങ്ങിയില്ല.

1551
02:07:17,165 --> 02:07:19,930
ബന്ധുക്കളിൽ നിന്നോ... എന്തിനേറെ
നിന്റെ അച്ഛന്റെ കയ്യിൽ നിന്നുപോലും പൈസ വാങ്ങിയില്ല.

1552
02:07:20,005 --> 02:07:21,931
നീ സമീറിന്റെ അടുത്തുപോയി തെണ്ടിയോ?

1553
02:07:23,000 --> 02:07:24,000
അവൻ എന്തുവിചാരിച്ചുകാണും?

1554
02:07:24,407 --> 02:07:29,524
ഈ കഴുത ഇത്രയും സന്തോഷവാനായിട്ടും, സന്തുഷ്ടനായിട്ടും
ഇരിക്കുന്നതെല്ലാം സമീറിന്റെ ഔദാര്യം കൊണ്ടാണെന്നല്ലേ.

1555
02:07:29,606 --> 02:07:32,411
ഇത് ഔദാര്യമല്ല രാജ്,
ഇത് ബിസിനസാണ്.

1556
02:07:33,488 --> 02:07:35,608
എനിക്ക് അവനുവേണ്ടി വസ്ത്രങ്ങൾ ഉണ്ടാക്കണം രാജ്,
അതിനുള്ള അഡ്വാൻസാണ് അവൻ തന്നത്.

1557
02:07:35,800 --> 02:07:37,000
ഒരക്ഷരം മിണ്ടിപ്പോകരുത്.

1558
02:07:37,968 --> 02:07:40,809
നീ എന്നെ ബിസിനസ് പഠിപ്പിക്കുവാണോ?

1559
02:07:41,808 --> 02:07:43,611
ഇത്രയും പൈസ അഡ്വാൻസായിട്ട്
ആരെങ്കിലും തരുമോ?

1560
02:07:43,700 --> 02:07:45,611
നിനക്കറിയാമല്ലോ
ഈ അഡ്വാൻസ് എന്തുകൊണ്ടാ തന്നതെന്ന്!

1561
02:07:45,689 --> 02:07:47,887
എനിക്കുമറിയാം നിനക്കുമറിയാം ഇത്
എന്തുകൊണ്ടാ തന്നതെന്ന്, പക്ഷേ നീ അത് പറയില്ലല്ലോ!

1562
02:07:47,929 --> 02:07:51,011
എങ്കിൽ ഞാൻ പറയാം,
 ഈ അഡ്വാൻസ് അവൻ നിനക്ക് തന്നതിന് കാരണം...

1563
02:07:51,208 --> 02:07:54,089
-...അവൻ നിന്നെ ഇപ്പോഴും പ്രേമിക്കുന്നുണ്ട്.
- രാജ്!

1564
02:07:54,530 --> 02:07:56,411
അതെ, അവൻ നിന്നെ
സ്നേഹിക്കുന്നുണ്ടെന്ന് നിനക്കുമറിയാം.

1565
02:07:56,489 --> 02:07:58,285
അതുകൊണ്ടാ അവൻ ഈ പൈസ തന്നത്.

1566
02:07:58,400 --> 02:07:59,800
ഏയ് ഇവിടെ നിൽക്ക്.

1567
02:08:00,890 --> 02:08:03,415
അവൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് നിനക്കുമറിയാം,
അതുകൊണ്ടാണ് ഈ അഡ്വാൻസ് തന്നത്.

1568
02:08:03,771 --> 02:08:04,970
ഇത്രയും വലിയ അഡ്വാൻസ് ആരെങ്കിലും തരുമോ?

1569
02:08:07,000 --> 02:08:08,000
ഹായ് രാജ്.

1570
02:08:13,992 --> 02:08:15,910
പ്രിയ, സമീർ എത്തിയിട്ടുണ്ട്,
വരൂ സമീർ.

1571
02:08:16,432 --> 02:08:21,105
തന്നേ കാത്തിരിക്കുകയായിരുന്നു,
തന്നെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.

1572
02:08:21,346 --> 02:08:22,313
അകത്തേക്ക് വരൂ.

1573
02:08:22,387 --> 02:08:24,350
തന്റെയും വീടാണല്ലോ!
പൂവ് കൊണ്ടുവന്നിട്ടുണ്ടല്ലോ.

1574
02:08:25,427 --> 02:08:26,269
താൻ കുടിക്കുമോ?

1575
02:08:26,346 --> 02:08:30,304
- ക്ഷമിക്കണം, ഞാൻ എല്ലാ കുപ്പികളും പൊട്ടിച്ചു.
 - എന്താ കാര്യം പ്രിയ?

1576
02:08:30,347 --> 02:08:33,027
താനെന്തിനാ അവളോട്‌ ചോദിക്കുന്നത്,
കാര്യം എന്താണെന്ന് ഞാൻ പറയാം.

1577
02:08:33,268 --> 02:08:36,062
നിങ്ങൾ രണ്ട് പേരും കൂടി ചേർന്ന്
എന്നെ വിഡ്ഢിയാക്കിയെന്നതാണ് കാര്യം.

1578
02:08:36,787 --> 02:08:39,514
നിങ്ങൾ എന്തിനാ ഇത് ചെയ്തതെന്ന്
ഒന്നറിഞ്ഞാൽ കൊള്ളാം?

1579
02:08:39,548 --> 02:08:43,388
എന്തെങ്കിലുമുണ്ടെങ്കിൽ അത് നമ്മൾ തമ്മിലാണ് രാജ്,
നീ സമീറിനെ എന്തിനാ അതിലേക്ക് വലിച്ചിടുന്നത്?

1580
02:08:43,469 --> 02:08:48,269
നീ സമീറിന്റെ പക്ഷം നിൽക്കരുത്,
ഇവന്റെ... ശരി, ക്ഷമിക്കണം.

1581
02:08:48,589 --> 02:08:52,027
ഇവന്റെ പക്ഷം തന്നെ നിന്നോളൂ,
നിങ്ങൾ കുട്ടികാലത്തെ പരസ്പരം
ഒന്നുചേരാൻ ഉണ്ടായവരല്ലേ?

1582
02:08:52,150 --> 02:08:53,273
നിർത്ത് രാജ്.

1583
02:08:53,349 --> 02:08:56,393
നോക്ക് എത്ര മനോഹരമായ സാരിയാണ് ഇട്ടിരിക്കുന്നത്,
 പിന്നെ തന്റെ ഈ സ്യൂട്ട്...

1584
02:08:56,430 --> 02:08:58,989
ഏത് സ്യൂട്ടാണിതെന്ന്
എനിക്കൊന്ന് കാണാൻ പറ്റുമോ?

1585
02:08:59,110 --> 02:09:01,396
ഞാൻ വഴക്കുണ്ടാക്കിയതല്ല,
ഞാൻ സ്യൂട്ട് ഒന്ന് നോക്കുവാ.

1586
02:09:01,631 --> 02:09:04,588
- രാജ് പ്ലീസ്...
- തൊട്ടുപോകരുത് എന്നെ... ഞാൻ സ്യൂട്ട് നോക്കുവാണ്‌.

1587
02:09:04,671 --> 02:09:06,428
ഞാൻ ഒന്ന് നോക്കട്ടെ.

1588
02:09:06,791 --> 02:09:11,912
വർസാച്ചെയല്ലേ,
എനിക്കറിയാം നിനക്ക് വർസാച്ചെ ഭയങ്കര ഇഷ്ടമാണെന്ന്.

1589
02:09:12,337 --> 02:09:14,015
ഇവൾക്ക് ഡിസൈനർ വസ്ത്രങ്ങൾ
ഭയങ്കര ഇഷ്ടമാണ്.

1590
02:09:14,098 --> 02:09:15,339
നീ എന്തൊക്കെയാ ഈ പറയുന്നത് രാജ്?

1591
02:09:15,498 --> 02:09:17,934
അതെ,
ഇവൾക്ക് ഗ്രീസിലെ അവധി ദിവസങ്ങളും ഇഷ്ടമാണ്.

1592
02:09:17,978 --> 02:09:20,744
അതുപോലെ തനിക്കും ഗ്രീസിൽ
അവധി ദിനങ്ങൾ താമസിക്കാനാവുമല്ലോ!

1593
02:09:20,819 --> 02:09:22,380
- എന്തൊക്കെയാ ഈ പറയുന്നത്?
- എന്റെ കയ്യിൽ പൈസ ഒന്നുമില്ല.

1594
02:09:22,418 --> 02:09:24,944
തന്റെ കയ്യിൽ ഉണ്ടല്ലോ,
എനിക്ക് ആന്റിയാണ് ടിക്കറ്റ് അയക്കുന്നത്.

1595
02:09:25,140 --> 02:09:27,981
പിന്നെ നിങ്ങളുടെ കുട്ടികാലത്തെ സ്വപ്നം,
സ്വിറ്റ്സർലൻഡ് നഗരത്തിലെ...

1596
02:09:28,140 --> 02:09:29,061
രാജ്, ഒന്നടങ്ങാൻ!

1597
02:09:29,099 --> 02:09:31,103
അതെ, ഞാൻ ജീവിതത്തിന്റെ പൂർണമായും
അടങ്ങിനിൽക്കുകയാണ്.

1598
02:09:32,100 --> 02:09:34,377
എന്റെ ഭാര്യ എന്നെ സ്നേഹിക്കുന്നു,
എന്റെ ബിസിനസ്സ് നല്ലതാണ്.

1599
02:09:34,460 --> 02:09:36,341
പിന്നെ പണം കടം തരാൻ സമീറും ഉണ്ട്.

1600
02:09:36,420 --> 02:09:38,132
അതെ, ഞാൻ ജീവിതത്തിന്റെ പൂർണമായും
അടങ്ങിനിൽക്കുകയാണ്.

1601
02:09:38,180 --> 02:09:40,501
ഇത് നിങ്ങൾ രണ്ടുപേരും തമ്മിലുള്ള വിഷയമാണ്,
ഞാൻ പോവാണ്.

1602
02:09:40,601 --> 02:09:43,303
എവിടെ പോകുന്നു?
ഇത് നിങ്ങൾ രണ്ടുപേരുടെയും ഇടയിലുള്ള വിഷയമാണ്.

1603
02:09:43,621 --> 02:09:45,579
ഇതിനിടയിൽ നിന്ന് ഞാൻ പോയേക്കാം.

1604
02:09:46,181 --> 02:09:51,223
- അല്ല ഞാനെന്തിനാ പോകുന്നത്,
ഒരു പണ്ഡിതനെ വിളിച്ചിട്ട് നിങ്ങളുടെ വിവാഹം നടത്തിതരാം.
- മതിയാക്ക്‌ രാജ്.

1605
02:09:51,262 --> 02:09:53,890
- പണ്ഡിതനെ വിളിക്കുന്നതെന്തിനാ?
അടുത്തിടെ കല്യാണം കഴിഞ്ഞതുകൊണ്ട്
എനിക്കറിയാമല്ലോ!
- രാജ്.

1606
02:09:53,962 --> 02:09:57,180
- എല്ലാം എനിക്ക് ഓര്‍മയുണ്ട്... കൈ തരൂ.
- നിർത്തൂ രാജ്.

1607
02:09:57,742 --> 02:09:59,307
എന്തായിക്കാണിക്കുന്നത് രാജ്?

1608
02:10:10,000 --> 02:10:11,000
നിർത്താൻ.

1609
02:14:20,000 --> 02:14:21,000
നല്ല രസമുണ്ടല്ലേ.

1610
02:14:22,296 --> 02:14:24,657
കുറേ നേരമായി,
അടയും ചക്കരയും പോലെ രണ്ടും കൂടി വീണ്ടും തുടങ്ങിയിട്ടുണ്ട്.

1611
02:14:26,296 --> 02:14:28,335
ഇവരുടെ രണ്ടിന്റെയും
പ്രണയം തുടങ്ങുമ്പോൾ അവിടെ...

1612
02:14:28,800 --> 02:14:32,335
...രാജിന്റെയും പ്രിയയുടെയും പ്രണയം
അവസാനിച്ചുകൊണ്ടിരിക്കുകയാണ്.

1613
02:14:32,378 --> 02:14:36,141
- ഇപ്പോ ഏതാണ്ട് ഒരു മാസമാവാറായി.
- എന്താ അവരുടെ പ്രശ്നമെന്ന് ആർക്കും ഒരു പിടിയും കിട്ടുന്നില്ല.

1614
02:14:36,868 --> 02:14:38,192
ഒരു മിനിറ്റ്,
ഞാൻ മനസ്സിലാക്കിത്തരാം.

1615
02:14:38,229 --> 02:14:40,110
രാധേ, നീ ഇങ്ങ് വന്നേ

1616
02:14:41,228 --> 02:14:44,953
രാധ പ്രിയയും
ഇവൻ രാജും ആണെന്ന് വിചാരിക്ക്.

1617
02:14:45,109 --> 02:14:48,949
ഇപ്പോ നിങ്ങൾ പരസ്പരം
എന്തെങ്കിലും പറഞ്ഞു തുടങ്ങ്.

1618
02:14:49,430 --> 02:14:51,669
ഒരു മിനിറ്റ്...
നിങ്ങൾ തുടങ്ങിക്കോ.

1619
02:14:51,750 --> 02:14:55,514
- ആദ്യം ആണുങ്ങളാണ് തുടങ്ങാറ്.
- അതെങ്ങനെ, ആദ്യം പെണ്ണുങ്ങളല്ലേ തുടങ്ങാറ്.

1620
02:14:56,030 --> 02:14:58,076
ഒരു ആള് എന്തെങ്കിലും
പ്രശ്നമുണ്ടാക്കുമ്പോഴല്ലേ പെണ്ണ് സംസാരിക്കേണ്ടത്?

1621
02:14:58,391 --> 02:15:00,790
നീ പറഞ്ഞതിനർത്ഥം എപ്പോഴും
ആണുങ്ങളാണ് പ്രശ്നമുണ്ടാക്കുന്നതെന്നല്ലേ?

1622
02:15:00,871 --> 02:15:03,789
പ്രശ്നം ആരുടേതാണെങ്കിലും
അത് ആദ്യം തുടങ്ങുന്നത് പുരുഷന്മാരാണ്‌.

1623
02:15:03,871 --> 02:15:06,032
പെണ്ണ് ഒരാണിനെ ശല്യപ്പെടുത്തുമ്പോഴല്ലേ
അയാൾ എന്തെങ്കിലും പറയുന്നത്.

1624
02:15:06,071 --> 02:15:10,228
- ഏയ്, നീ പെണ്ണുങ്ങളെക്കുറിച്ച് ഇങ്ങനെ ഒന്നും പറയരുത് കേട്ടോ!
- അതുപോലെ നീ ആണുങ്ങളെക്കുറിച്ച് ഇങ്ങനെ ഒന്നും പറയരുത്.

1625
02:15:10,272 --> 02:15:12,958
നീ ആണാണെന്ന് വച്ച്,
ഒച്ചവയ്ക്കാനുള്ള അധികാരമുണ്ടെന്നാണോ അർത്ഥം.

1626
02:15:12,991 --> 02:15:14,712
അല്ല നിനക്കാരാ അലയ്ക്കാനുള്ള...

1627
02:15:14,793 --> 02:15:18,117
- മതി മതി എനിക്ക് മനസ്സിലായി.
- എന്ത്?

1628
02:15:18,593 --> 02:15:20,234
രണ്ടുപേരിൽ ആരുടേയും ഭാഗത്ത്‌ തെറ്റില്ല.

1629
02:15:20,313 --> 02:15:22,711
രണ്ടുപേരും ഒരു
കാര്യവുമില്ലാതെയാണ് പിരിഞ്ഞത്.

1630
02:15:24,073 --> 02:15:26,199
വണ്ടിയുടെ മുൻവശത്തെ ഗ്ലാസ്‌
ഒക്കെ നന്നായിട്ട് നന്നായിട്ട് കഴുകിക്കോ.

1631
02:15:26,800 --> 02:15:28,199
ഇത് അവസാനമായിട്ടാണ്.

1632
02:15:28,473 --> 02:15:30,631
നിങ്ങൾ വണ്ടി പരിശോധിച്ചുകഴിഞ്ഞല്ലോ!

1633
02:15:31,000 --> 02:15:32,631
എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ
ഇപ്പോ പറഞ്ഞോളൂ.

1634
02:15:35,365 --> 02:15:40,366
രാജ്, ഒരു തവണ കൂടി നല്ല മനസ്സോടെ
നന്നായിട്ട് ആലോചിച്ചു നോക്ക്.

1635
02:15:41,045 --> 02:15:43,811
ഈ ട്രക്കുകൾ വിൽക്കുന്നതിലൂടെ
നീ തെറ്റൊന്നുമല്ലല്ലോ ചെയ്യുന്നത്?

1636
02:15:45,607 --> 02:15:48,045
- ഞാൻ തെറ്റാണ് ചെയ്യുന്നതെന്ന് എനിക്കറിയാം മനുചേട്ടാ.
- പിന്നെ എന്തിനാ ഇത് ചെയ്യുന്നത്?

1637
02:15:48,566 --> 02:15:52,407
ചെയ്യുന്നത് തെറ്റാണ്,
പക്ഷേ എന്റെ മുൻപിൽ വേറെ വഴികളില്ല.

1638
02:15:52,927 --> 02:15:55,722
ആ സമീറിന്റെ പൈസ തിരിച്ചു കൊടുക്കുന്നതുവരെ
എനിക്ക് ഒരു സമാധാനവുമില്ല.

1639
02:16:05,000 --> 02:16:06,000
അതേയ്.

1640
02:16:06,609 --> 02:16:09,613
എനിക്ക് മിസ്റ്റർ സമീർ അറോറയെ കാണണം,
 എന്റെ പേര് രാജ് മാത്തൂറെന്നാണ്.

1641
02:16:10,009 --> 02:16:12,727
മിസ്റ്റർ മാത്തൂർ, സാർ ഒരു മീറ്റിംഗിലാണ്,
നിങ്ങൾ ദയവായി ഇരിക്കൂ.

1642
02:16:13,370 --> 02:16:15,164
നിങ്ങൾ അയാളെ ഫോൺ ചെയ്തു
രാജ് മാത്തൂർ വന്നിട്ടുണ്ടെന്ന് പറയാമോ?

1643
02:16:15,250 --> 02:16:16,164
ഒരു അത്യാവശ്യ കാര്യമുണ്ടായിരുന്നു.

1644
02:16:16,330 --> 02:16:19,171
മിസ്റ്റർ മാത്തൂർ,
അദ്ദേഹം ഒരു പേർസണൽ മീറ്റിംഗിന്റെ തിരക്കിലാണ്.

1645
02:16:19,250 --> 02:16:21,690
അരമണിക്കൂർ നേരത്തേക്ക് ശല്യപ്പെടുത്തരുതെന്ന്
അദ്ദേഹം പ്രത്യേകം പറഞ്ഞിട്ടുണ്ട്.

1646
02:16:21,771 --> 02:16:23,327
നിങ്ങൾ ദയവായി ഇരിക്കൂ.

1647
02:16:26,000 --> 02:16:27,000
ശരി.

1648
02:17:16,600 --> 02:17:17,600
അതേയ്...

1649
02:17:18,099 --> 02:17:22,418
...അവന്റെ ഈ പേർസണൽ മീറ്റിംഗ് കഴിയുമ്പോൾ
ഈ ചെക്ക് അവനു കൊടുത്തേക്ക്.

1650
02:17:30,060 --> 02:17:32,940
ഞാൻ വീണ്ടും പറയുകയാണ്,
ഈ ചെക്ക് നീ വെച്ചോ.

1651
02:17:34,220 --> 02:17:37,580
- എനിക്ക് ആവശ്യമുള്ളപ്പോൾ തിരികെ തരാമല്ലോ!
- വേണ്ട സമീർ.

1652
02:17:37,940 --> 02:17:40,821
എന്റെ ഓസ്ട്രേലിയൻ കമ്പനിയുമായുള്ള
ജോലി തുടങ്ങി.

1653
02:17:41,582 --> 02:17:45,056
എനിക്കറിയാം പ്രിയ,
പക്ഷേ വളരെ വിചിത്രമായി തോന്നുന്നു.

1654
02:17:46,221 --> 02:17:48,382
ഈ ചെക്ക് തിരിച്ചു തരുന്നത് കണ്ടിട്ട്.

1655
02:17:49,262 --> 02:17:51,537
എന്നെ സംബന്ധിച്ചിടത്തോളം ഈ
ചെക്ക് തിരികെ തരേണ്ടത് വളരെ അത്യാവശ്യമാണ് സമീർ.

1656
02:17:52,142 --> 02:17:55,857
വാസ്തവത്തിൽ, ഞാൻ ഈ ചെക്ക് നിന്റെ കയ്യിൽ നിന്ന്
വാങ്ങിക്കാൻ പാടില്ലായിരുന്നു.

1657
02:17:58,458 --> 02:18:01,143
അല്ല പ്രിയ... ഒരു സുഹൃത്ത്
മറ്റൊരു സുഹൃത്തിനെ സഹായിക്കുന്നില്ലെങ്കിൽ...

1658
02:18:01,650 --> 02:18:03,143
...പിന്നെ ആരെയാണ്
സഹായിക്കേണ്ടത്?

1659
02:18:03,979 --> 02:18:07,781
അങ്ങനെയല്ല സമീർ,
തെറ്റ് എന്റേതായിരുന്നു.

1660
02:18:09,940 --> 02:18:14,423
നിന്റെ കയ്യിൽ നിന്ന് പൈസ വാങ്ങിക്കുന്നതിനു മുൻപ്
ഞാൻ ഒരുവട്ടം ആലോചിക്കേണ്ടതായിരുന്നു.

1661
02:18:15,580 --> 02:18:18,538
അത് രാജിനെ എത്രമാത്രം വേദനിപ്പിക്കുമെന്ന്.

1662
02:18:24,983 --> 02:18:28,028
- എനിക്ക് തെറ്റുപറ്റി.
- ഇല്ല പ്രിയ, നിനക്ക് തെറ്റുപറ്റിയിട്ടില്ല.

1663
02:18:28,904 --> 02:18:31,218
പിന്നെ ഈ പൈസ തിരിച്ചു തന്ന്...

1664
02:18:31,264 --> 02:18:33,184
...നിന്റെയും രാജിന്റെയും ബന്ധം
ശരിയാവുമെന്ന് തോന്നുന്നുണ്ടെങ്കിൽ...

1665
02:18:33,544 --> 02:18:36,061
-...ഈ പൈസ ഞാൻ തിരിച്ചുവാങ്ങിക്കാം.
- ഇല്ല, സമീർ.

1666
02:18:36,625 --> 02:18:41,743
ഇത് പൈസയുടെ കാര്യമല്ല,
പൈസയുടെ കാര്യമല്ല സമീർ.

1667
02:18:43,225 --> 02:18:46,726
ഞാൻ ചെയ്തത് തെറ്റാണെന്നു
ഞാൻ അംഗീകരിക്കുന്നുണ്ട്,

1668
02:18:46,751 --> 02:18:49,410
പക്ഷേ രാജ് പറഞ്ഞതും
ചെയ്തതുമെല്ലാം...

1669
02:18:49,906 --> 02:18:53,708
...ഒരു സ്ത്രീക്കും സഹിക്കാൻ കഴിയുന്നതല്ല.

1670
02:18:57,000 --> 02:18:58,000
എന്തായാലും...

1671
02:19:01,478 --> 02:19:05,395
...എനിക്ക് ഒരു ഭാരം ഇറക്കാനുണ്ടായിരുന്നു,
അത് ഇറക്കിവച്ചു.

1672
02:19:09,000 --> 02:19:10,000
- ബൈ.
- പ്രിയ.

1673
02:19:18,639 --> 02:19:20,685
രാജ് എത്രയോ ഭാഗ്യവാനാണ്...

1674
02:19:22,480 --> 02:19:24,525
...നീ അവനെ എന്തുമാത്രം സ്നേഹിക്കുന്നുണ്ട്.

1675
02:19:29,761 --> 02:19:34,725
- വരൂ ഞാൻ നിന്നെ വീട്ടിലേക്ക് വിടാം.
- വേണ്ട സമീർ, ഞാൻ പൊക്കോളാം.

1676
02:19:44,600 --> 02:19:46,308
ഏയ് ജിത്ത്... എന്തുപറ്റി?

1677
02:19:46,638 --> 02:19:48,046
- നിങ്ങൾ വന്നത് നന്നായി മനുഭായ്.
- എന്താ പറ്റിയത്?

1678
02:19:48,118 --> 02:19:50,482
പ്രിയ ചേച്ചിയുടെ കാര്യവും പറഞ്ഞുകൊണ്ട്...

1679
02:19:50,550 --> 02:19:52,880
...രാജ് ചേട്ടൻ വൈകുന്നേരം തുടങ്ങിയ വെള്ളമടിയാ,
അങ്ങോട്ട്‌ നോക്കിയേ.

1680
02:19:53,000 --> 02:19:54,400
- വേറെന്തെങ്കിലും?
- മുൻപിൽ നിന്ന് പോടാ.

1681
02:19:56,761 --> 02:19:59,640
- ഇവന്റെ കാര്യം!
- നീ മിണ്ടേണ്ട ഞാൻ സംസാരിക്കാം.

1682
02:20:04,442 --> 02:20:07,558
എന്തുപറ്റി രാജ്?
ഇനിയെങ്കിലും മതിയാക്ക്.

1683
02:20:07,884 --> 02:20:09,286
അല്ലെങ്കിൽ ഇത് ഞാൻ അടിക്കാം.

1684
02:20:09,362 --> 02:20:11,446
എന്തുപറ്റി രാജ്?

1685
02:20:11,804 --> 02:20:17,766
എനിക്ക് പ്രിയയോട് ഇത്രേ ചോദിക്കാനുള്ളൂ,
അവൾ സമീറിന്റെ അടുത്ത് എന്തിനാ പോയതെന്ന്?

1686
02:20:17,964 --> 02:20:20,962
ഓഹ്... അവർ കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളാണെന്ന്
നമുക്കെല്ലാവർക്കുമറിയാമല്ലോ!

1687
02:20:21,644 --> 02:20:24,804
- രാജ്, നീ പറഞ്ഞതിനർത്ഥം അവൾ...
- എന്താ?

1688
02:20:25,000 --> 02:20:26,804
താൻ എന്തൊക്കെയാ ഈ പറയുന്നത്?

1689
02:20:26,884 --> 02:20:28,768
അതല്ല ഞാൻ ഉദ്ദേശിച്ചത്...

1690
02:20:28,844 --> 02:20:32,368
എനിക്ക് ഇത്രേ ചോദിക്കാനുനുള്ളൂ,
അവൾ സമീറിന്റെ അടുത്ത് എന്തിനാ പോയതെന്ന്?

1691
02:20:32,800 --> 02:20:34,000
ഒരു മിനിറ്റ്.

1692
02:20:34,206 --> 02:20:37,208
ഇപ്പൊ നിങ്ങൾ ഒരുമിച്ചല്ലല്ലോ,
വേറെ കാര്യത്തിന് പോയതായിക്കൂടേ?

1693
02:20:37,406 --> 02:20:39,444
- എന്ത് പറയുന്നു, മനുഭായി?
- വേറെന്ത് കാര്യം?

1694
02:20:41,006 --> 02:20:43,731
അവൾ എന്നോടൊപ്പം ഇല്ലെങ്കിലെന്താ?
അവൾ ഇപ്പോഴും എന്റെ ഭാര്യയാണ്.

1695
02:20:43,800 --> 02:20:44,600
ഞാൻ അവളെ സ്നേഹിച്ചിരുന്നതല്ലേ.

1696
02:20:44,687 --> 02:20:49,604
- അതിന് ഇത്രയും വിഷമിക്കേണ്ട കാര്യമെന്താണ്?
- അതെ, എനിക്ക് വിഷമമുണ്ട്.

1697
02:20:49,688 --> 02:20:53,325
അത് അവൾക്കു അറിയാമായിരുന്നിട്ടും
അതെല്ലാം മറന്ന് അവൾ അവിടെ പോയി.

1698
02:20:57,000 --> 02:20:58,000
ചിലപ്പോൾ...

1699
02:21:01,905 --> 02:21:04,864
- ഞാൻ ഇപ്പോ വരാം.
- എവിടെ പോകുന്നു.

1700
02:21:04,948 --> 02:21:07,712
അവൾ എന്തിനാ സമീറിന്റെ അടുത്ത്
പോയതെന്ന് ഞാൻ ഒന്ന് ചോദിച്ചിട്ട്‌ വരാം.

1701
02:21:07,786 --> 02:21:09,706
പറയുന്നത് കേൾക്ക്.

1702
02:21:10,506 --> 02:21:12,346
ഞാൻ അവളോട് വഴക്കിടാൻ
പോവാണെന്ന് തോന്നുന്നുണ്ടോ?

1703
02:21:12,900 --> 02:21:14,346
ഏയ് ബൻസി, കുറച്ചുകൂടി കള്ള് കൊണ്ടുവാടാ.

1704
02:21:14,786 --> 02:21:16,226
അഥവാ ഇനി വഴക്കായാൽ അപ്പോ തന്നെ...

1705
02:21:16,700 --> 02:21:18,826
...ഞാൻ കൊടുക്കില്ലേ സമീറിന്റെ
കരണകുറ്റിക്കിട്ട് ഒന്ന് പൊട്ടിക്കില്ലേ... അറിയാല്ലോ.

1706
02:21:18,908 --> 02:21:21,589
ഇത് ചോദിക്കാൻ വേണ്ടി മാത്രം പോകുന്നതാ.

1707
02:21:21,947 --> 02:21:25,432
നിങ്ങൾ അടിക്കുമ്പോഴേക്കും ഞാൻ വരാം,
ഏയ് ബൻസി, ഇവർക്കും കൂടി കൊടുക്ക്.

1708
02:21:26,948 --> 02:21:28,388
എനിക്ക് വണ്ടി വേണ്ടെടാ.

1709
02:21:28,468 --> 02:21:30,830
വളരെ വിചിത്രമായ പ്രണയമാണ് ഇവരുടേത്,
ഒന്നും മനസ്സിലാക്കാൻ പറ്റുന്നില്ല.

1710
02:21:32,508 --> 02:21:35,552
വഴക്ക് ഉണ്ടാവുമെന്നാ എനിക്ക് തോന്നുന്നത്.

1711
02:21:36,508 --> 02:21:39,226
പക്ഷേ ഉള്ളിൽ നിന്ന്
വേറൊന്നും കൂടി തോന്നുന്നുണ്ട്.

1712
02:21:39,390 --> 02:21:41,825
കുറേ നാളിന് ശേഷം അവളെ കാണുന്നതുകൊണ്ട്...

1713
02:21:42,300 --> 02:21:43,825
...തമ്മിൽ ഒരു ഐ ലവ് യൂ പറഞ്ഞു
ശരിയാവുമെന്നാണ് തോന്നുന്നത്.

1714
02:21:44,030 --> 02:21:46,546
പിന്നെ എല്ലാം ശരിയായിക്കോളും...
ഞാൻ പറയുന്നത്...

1715
02:21:47,921 --> 02:21:49,234
ഏയ് ബൻസി,
രണ്ട് മൂന്നു ഗ്ലാസ് ഇങ്ങോട്ട് എടുത്തേ.

1716
02:21:58,300 --> 02:21:59,000
ഹലോ.

1717
02:21:59,281 --> 02:22:02,162
മേഡം,
ഏതോ ഒരു രാജ് മാത്തൂറിന് നിങ്ങളെ കാണണമെന്ന്.

1718
02:22:02,204 --> 02:22:04,802
രാജ് മാത്തൂറോ?
ഈ സമയത്തോ?

1719
02:22:05,000 --> 02:22:06,802
അയാളോട് നാളെ രാവിലെ വരാൻ പറയൂ.

1720
02:22:06,842 --> 02:22:09,876
- നാളെ രാവിലെയോ? ശരി മേഡം.
- എന്ത് നാളെ രാവിലെ...

1721
02:22:09,923 --> 02:22:11,208
...ഫോൺ ഇങ്ങോട്ട് താടോ കിളവാ.

1722
02:22:11,646 --> 02:22:16,371
ഹലോ ഞാൻ രാജ് ആണ് ആന്റി,
എനിക്ക് പ്രിയയുമായി ഒന്ന് സംസാരിക്കണം.

1723
02:22:16,805 --> 02:22:20,881
നിനക്ക് ഈ സമയത്ത് അവളെ കാണാൻ പറ്റില്ല,
 ഇത് മാന്യന്മാരെ കാണേണ്ട സമയമാണോ ഇത്?

1724
02:22:20,967 --> 02:22:24,042
എന്ത് മാന്യന്മാർ,
നോക്ക് എനിക്ക് എന്റെ ഭാര്യയോട് സംസാരിക്കണം...

1725
02:22:24,300 --> 02:22:26,642
നിങ്ങൾ അവൾക്ക് ദയവായി ഫോൺ കൊടുക്ക്.

1726
02:22:27,168 --> 02:22:29,605
അവളെ കാണാൻ പറ്റില്ലെന്ന് ഞാൻ
ഒരുവട്ടം പറഞ്ഞുകഴിഞ്ഞല്ലോ, അത്രേയുള്ളൂ.

1727
02:22:29,687 --> 02:22:30,848
ഒരുവട്ടമെന്ന്....ഹലോ!

1728
02:22:32,368 --> 02:22:33,172
ആ കിളവി ഫോൺ കട്ട് ചെയ്തല്ലോ.

1729
02:22:34,408 --> 02:22:36,961
എനിക്ക് എന്റെ ഭാര്യയെ കാണാൻ
ആരുടെയെങ്കിലും അനുവാദം വേണോ?

1730
02:22:37,247 --> 02:22:40,041
- നിങ്ങൾ എന്തായി കാണിക്കുന്നത് സാർ?
- നിങ്ങൾ ദയവായി പോകണം.

1731
02:22:40,129 --> 02:22:41,962
ഒരു മിനിറ്റ്, ഞാൻ എന്റെ
ഭാര്യയെ ഒന്ന് കാണട്ടെ.

1732
02:22:42,008 --> 02:22:43,648
- എടോ ഞാൻ എന്റെ ഭാര്യയെ ഒന്ന് കണ്ടോട്ടെന്ന്.
- നിങ്ങൾ ഇപ്പോ ഇവിടുന്ന് പൊക്കോ.

1733
02:22:43,800 --> 02:22:44,648
കൈയ്യെടുക്കെടോ

1734
02:22:55,050 --> 02:22:56,971
പറാവുകാരേ,
അവനെ അകത്തേക്ക് വിടരുത്.

1735
02:22:57,011 --> 02:23:00,285
എനിക്ക്‌ എന്റെ ഭാര്യയെ കാണാൻ
നിങ്ങളുടെ അനുവാദം എടുക്കണോ?

1736
02:23:00,650 --> 02:23:03,253
നിങ്ങൾ ഒരൊറ്റ ഒരാള് കാരണമാണ്
ഇത്രയും പ്രശ്നങ്ങൾ ഉണ്ടായത്.

1737
02:23:03,771 --> 02:23:05,451
എന്താടോ ഒരു ഗുണ്ടയുടെ കൂട്ട് സംസാരിക്കുന്നത്?

1738
02:23:05,532 --> 02:23:07,135
ഞാൻ ഗുണ്ടയാണെന്നോ?

1739
02:23:07,371 --> 02:23:08,888
അതെ നീ ഗുണ്ടയാണ്.

1740
02:23:08,931 --> 02:23:11,773
- നിങ്ങളാണ് ഗുണ്ട... നിങ്ങൾ ദുഷ്ടയാണ്.
- ഇറങ്ങി പോടാ ഇവിടുന്ന്.

1741
02:23:11,811 --> 02:23:12,734
നിങ്ങൾ എന്തിനാ എന്നെ തള്ളുന്നത്?

1742
02:23:12,773 --> 02:23:16,181
എന്താ ഇവിടെ ഒരു ബഹളം?
നിർത്തെടോ, ഞങ്ങൾക്ക് ഉറങ്ങണം.

1743
02:23:16,333 --> 02:23:19,252
- ഉറങ്ങണമെങ്കിൽ അകത്തുപോയിക്കിടന്ന് ഉറങ്ങെടോ.
- നിങ്ങൾ ബഹളം വെക്കുന്നത് നിർത്ത്...

1744
02:23:19,293 --> 02:23:21,491
- ഇവിടെ മാന്യന്മാരാണ് താമസിക്കുന്നത്.
- വലിയ കെട്ടിടത്തിൽ താമസിക്കുന്നതുകൊണ്ട്...

1745
02:23:21,573 --> 02:23:25,411
...നിങ്ങളൊക്കെ മാന്യന്മാരാകുമോ?
അവര് ഞാൻ ഗുണ്ടയും മര്യാദകെട്ടവനുമാണെന്ന് പറയുന്നു.

1746
02:23:25,454 --> 02:23:27,412
അവരെ ഞാൻ ചെരിപ്പൂരി അടിക്കും.

1747
02:23:27,473 --> 02:23:28,700
എന്നെ വിടെടോ.

1748
02:23:29,106 --> 02:23:31,785
പാറാവുകാരേ, അവനെ തൂക്കിയെടുത്തു പുറത്തെറിയെടോ,
എടോ അവനെ ഇവിടുന്ന് ഇറക്കിവിടാനെന്ന്.

1749
02:23:32,867 --> 02:23:34,901
- എന്തായി കാണിക്കുന്നത്?
- എന്തായിവിടെ ഒരു ബഹളം?

1750
02:23:35,067 --> 02:23:38,100
അത് നിങ്ങളുടെ ഗുണ്ടാ മരുമകനാണ്,
അവൻ അവന്റെ തനിക്കൊണം കാണിക്കുവാണ്.

1751
02:23:38,226 --> 02:23:40,868
എന്നെ വിടാൻ.

1752
02:24:07,188 --> 02:24:09,634
നിങ്ങൾ എന്റെ ഭാര്യയെ കാണാൻ സമ്മതിക്കുന്നില്ലെന്ന്
ഞാൻ പോലീസിനോട് പറയും.

1753
02:24:09,708 --> 02:24:11,468
നോക്ക് പോലീസും വന്നു.

1754
02:24:11,549 --> 02:24:13,911
എന്റെ കൈ വിടെടോ,
ഞാൻ കാണിച്ചുതരാം.

1755
02:24:13,989 --> 02:24:16,072
- എന്തായിവിടെ... അവനെ വിടെടോ.
- സാർ..

1756
02:24:16,189 --> 02:24:19,465
- എനിക്ക് എന്റെ ഭാര്യയെ കാണണം സാർ.
- കള്ളുകുടിച്ചിട്ട് വന്ന് ബഹളമുണ്ടാക്കുവാണോ?

1757
02:24:19,669 --> 02:24:20,668
അല്ല സാർ.

1758
02:24:20,750 --> 02:24:22,833
നിനക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ
പോലീസ് സ്റ്റേഷനിൽ ചെന്നിട്ട് പറഞ്ഞാൽ മതി... വാടാ.

1759
02:24:22,909 --> 02:24:25,156
നോക്ക്‌,
എന്തൊരു നാണക്കേടാണിത്.

1760
02:24:25,300 --> 02:24:26,500
വാടാ ഇവിടെ.

1761
02:24:26,670 --> 02:24:29,628
എന്തായി ചെയ്യുന്നത് സാർ?
എനിക്ക് എന്റെ ഭാര്യയെ കാണണം സാർ.

1762
02:24:29,671 --> 02:24:30,871
ഒന്ന് നിൽക്കണേ.

1763
02:24:32,311 --> 02:24:34,068
അയാളെ ദയവായി വിട്ടേക്ക്.

1764
02:24:36,271 --> 02:24:37,511
ഇത് എന്റെ ഭർത്താവാണ്‌.

1765
02:24:39,992 --> 02:24:41,391
- ഇത് നിങ്ങളുടെ ഭർത്താവാണോ?
- അതെ.

1766
02:24:44,912 --> 02:24:48,149
ശരി,
നിങ്ങൾ പറഞ്ഞതുകൊണ്ട് ഞാൻ ഇവനെ വിട്ടേക്കാം.

1767
02:24:49,473 --> 02:24:51,748
നിങ്ങൾ നല്ല വിദ്യാസമ്പന്നരും
മാന്യരുമായ ആളുകളാണ്‌.

1768
02:24:51,953 --> 02:24:54,996
ഇവിടെ ആളുകളുടെ മുന്നിൽവച്ച്
വഴക്കുണ്ടാക്കുന്നത് നല്ല കാര്യമാണോ?

1769
02:24:55,393 --> 02:24:57,430
എല്ലാവരും അകത്തേക്ക് പൊക്കോ,
നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യ്.

1770
02:24:57,634 --> 02:25:00,390
ഇത് ഭാര്യാഭർത്താക്കന്മാരുടെ വഴക്കാണ്,
നിങ്ങളും പൊക്കോ.

1771
02:25:01,000 --> 02:25:02,000
അകത്തേക്ക് പൊക്കോ.

1772
02:25:31,868 --> 02:25:34,066
ദയവായി വീട്ടിലേക്ക് പൊക്കോ രാജ്.

1773
02:25:36,508 --> 02:25:39,273
നീ നമ്മുടെ വിവാഹത്തെ
പരിഹസിക്കുകയാണ് രാജ്.

1774
02:25:40,149 --> 02:25:43,115
അതായിരുന്നില്ല എന്റെ ഉദ്ദേശ്യം.

1775
02:25:43,989 --> 02:25:49,109
ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കാൻ
വേണ്ടി മാത്രം വന്നതാ...

1776
02:25:49,429 --> 02:25:52,310
അവരാണ് എന്നെ തടഞ്ഞിട്ട്...
എന്നെ ഗുണ്ട, മര്യാദയില്ലാത്തവനെന്നൊക്കെ വിളിച്ചത്.

1777
02:25:54,230 --> 02:25:56,986
-  എന്താ ഉണ്ടായതെന്ന് എനിക്കറിയില്ല.
- എപ്പോഴും ഇങ്ങനെ സംഭവിക്കുമോ, രാജ്?

1778
02:25:57,870 --> 02:26:01,787
എപ്പോഴും?
അന്ന് സമീറിന്റെ മുൻപിലും...

1779
02:26:02,190 --> 02:26:06,108
...ഇന്ന് ഈ മുഴുവൻ ലോകത്തിന്റെ മുൻപിലും,
എന്തിനാ?

1780
02:26:08,365 --> 02:26:11,649
ഞാൻ എന്തുമാത്രം വിഷമിക്കുന്നുണ്ടെന്ന്
നീ എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ?

1781
02:26:14,448 --> 02:26:18,566
ചെയ്യാൻ ഉദ്ദേശിക്കുന്നത് ഒന്ന്,
പക്ഷേ എപ്പോഴും ചെയ്യുന്നത് വേറൊന്ന്.

1782
02:26:19,287 --> 02:26:23,569
അറിയാം,
നിന്നെ വളരെ നന്നായിട്ട് അറിയാം രാജ്.

1783
02:26:24,488 --> 02:26:26,966
പക്ഷേ,
ഇനിയും എന്നെക്കൊണ്ടിത് താങ്ങാനാവില്ല.

1784
02:26:29,488 --> 02:26:33,175
ഒരുമിച്ച് താമസിച്ച് പരസ്പരം
വേദനിപ്പിക്കുന്നതിനേക്കാൾ നല്ലത്....

1785
02:26:34,289 --> 02:26:35,854
...നമ്മൾ പിരിയുന്നതാണ്.

1786
02:26:38,845 --> 02:26:41,369
അങ്ങനെ പറയരുത് പ്രിയ.

1787
02:26:41,845 --> 02:26:45,887
നീ ഒരിക്കൽ എന്നോട് പറഞ്ഞത്
ഓര്‍മ്മയുണ്ടോ രാജ്?

1788
02:26:47,406 --> 02:26:51,448
ഈ ലോകത്ത് ഏതോ കോണിലുള്ള
ഒരു മനുഷ്യൻ സന്തോഷവാനാണെങ്കിൽ...

1789
02:26:51,926 --> 02:26:54,922
അത് നീ സന്തോഷവതിയായതുകൊണ്ട് മാത്രമാണെന്ന്,
ഓര്‍മ്മയുണ്ടോ അത്?

1790
02:26:59,407 --> 02:27:01,845
വീട്ടിലേക്ക് പൊക്കോ.

1791
02:27:10,000 --> 02:27:11,600
പ്രിയ.

1792
02:27:44,378 --> 02:27:46,572
ഒന്നുകൂടി ഒന്ന് ആലോചിക്ക് മോളെ,

1793
02:27:46,597 --> 02:27:49,922
ഇത് ഒരുപാട് ആലോചിച്ചു
എടുക്കേണ്ട തീരുമാനമാണ്.

1794
02:27:50,500 --> 02:27:52,822
ഇങ്ങനെയുള്ള തീരുമാനങ്ങൾ
പെട്ടെന്ന് എടുക്കാൻ പാടില്ല.

1795
02:27:53,060 --> 02:27:55,613
നിനക്ക് എന്താ പറ്റിയത് കിഷോർ?

1796
02:27:55,700 --> 02:27:59,072
പ്രിയ ഇന്ത്യ വിട്ട് ഗ്രീസിലേക്ക് പോകാൻ
തീരുമാനിച്ചിട്ടുണ്ടെങ്കിൽ...

1797
02:27:59,100 --> 02:28:01,414
...അവൾ അത് ഒരുപാട് ആലോചിച്ചെടുത്ത
തീരുമാനമാവില്ലേ!

1798
02:28:01,460 --> 02:28:04,932
അവൻ ഇന്നലെ ഉണ്ടാക്കിയ
കുഴപ്പം നീയും കണ്ടതല്ലേ?

1799
02:28:05,041 --> 02:28:05,988
പ്രിയ മോളെ!

1800
02:28:10,900 --> 02:28:14,145
എന്റെ രാജിനൊപ്പം താമസിക്കുന്നത്
വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

1801
02:28:16,459 --> 02:28:21,415
അതുപോലെ ഇവിടെ താമസിച്ച്,
അവനിൽ നിന്ന് അകന്ന് ജീവിക്കുകയെന്നതും പ്രയാസമാണ്.

1802
02:28:35,981 --> 02:28:37,902
ഞാൻ എന്താണ് ചെയ്തത് മനുചേട്ടാ?

1803
02:28:39,023 --> 02:28:42,383
ഞാൻ ചെയ്യാൻ പോയതെന്താ?
അവിടെ സംഭവിച്ചത് എന്താ?

1804
02:28:42,462 --> 02:28:48,147
ഇതാണ് നിന്റെ പ്രശ്നം രാജ്,
നീ ആദ്യം ചെയ്യും എന്നിട്ട് പിന്നീട് ആലോചിക്കും.

1805
02:28:53,127 --> 02:28:55,094
ഇനി ഞാൻ എന്താ ചെയ്യേണ്ടത് മനുചേട്ടാ?

1806
02:28:55,448 --> 02:28:58,847
ഇനി നീ എന്ത് ചെയ്യാനാ,
ചെയ്യേണ്ടതെല്ലാം നീ ചെയ്തു കഴിഞ്ഞു.

1807
02:28:58,928 --> 02:29:02,402
ഇനി എന്താ ചെയ്യേണ്ടതെന്ന്
എന്തിനാ നീ ഞങ്ങളോട് ചോദിക്കുന്നത്?

1808
02:29:02,487 --> 02:29:04,957
എല്ലാം ചെയ്തു വെച്ചിട്ട്
ഞങ്ങളോട് എന്തിനാ ചോദിക്കുന്നത്?

1809
02:29:04,982 --> 02:29:06,237
ബഹളം വെക്കാതെ ഒന്നടങ്ങ്.

1810
02:29:11,609 --> 02:29:15,248
നീ വീട്ടിലേക്ക് പോ മോനെ.

1811
02:29:15,438 --> 02:29:18,443
ഇല്ല,
ഞാൻ വീട്ടിലേക്ക് പോകുന്നില്ല.

1812
02:29:18,518 --> 02:29:20,236
കേട്ടോ?

1813
02:29:21,438 --> 02:29:23,204
ഞാൻ അവിടെ ഒറ്റയ്ക്കായതുപോലെ തോന്നുന്നു.

1814
02:29:25,119 --> 02:29:27,351
ഞാൻ എന്തുചെയ്യണമെന്ന് നിങ്ങൾ പറയ്,

1815
02:29:29,000 --> 02:29:30,351
എനിക്ക് അവളെ വിട്ടുകളയാൻ പറ്റില്ല.

1816
02:29:32,719 --> 02:29:36,964
രാജ്, പ്രിയ ഇപ്പോ വിളിച്ചിരുന്നു,
അവൾ ഗ്രീസിലേക്ക് പോവാണെന്ന്.

1817
02:29:36,999 --> 02:29:38,994
അവൾ എയർപോർട്ടിലേക്ക് പുറപ്പെട്ടുകഴിഞ്ഞു,
 വിമാനം 10:30 നാണ്.

1818
02:29:40,560 --> 02:29:43,593
കേട്ടോ!
ഇനി നീ എന്താ ചെയ്യാൻ പോകുന്നത്?

1819
02:29:43,680 --> 02:29:45,159
അവൾ പോവുകയാണ്.

1820
02:29:45,761 --> 02:29:48,401
ഇല്ല, ഞാൻ അവളെ പോകാൻ അനുവദിക്കില്ല

1821
02:29:49,321 --> 02:29:51,481
ഞാൻ പ്രിയയെ പോകാൻ അനുവദിക്കില്ല.

1822
02:30:48,367 --> 02:30:49,240
- പ്രിയ എവിടെ?
- അവൾ പോയി.

1823
02:30:49,328 --> 02:30:50,286
- എവിടെയാ അവൾ?
- അകത്തേക്ക്‌ പോയി.

1824
02:30:51,327 --> 02:30:54,409
- മിസ്റ്റർ എങ്ങോട്ടാ... ടിക്കറ്റ് എവിടെ?
- ടിക്കറ്റ് ഇല്ല... ഞാൻ അങ്ങോട്ട്‌...

1825
02:30:54,500 --> 02:30:55,409
ടിക്കറ്റ് ഇല്ലാതെ അകത്തേക്ക്
പോകാൻ പറ്റില്ല.

1826
02:30:55,887 --> 02:30:57,048
ഇവൻ വിദേശത്തേക്ക് പോകുവല്ല,
അവന്റെ ഭാര്യയെ കാണാൻ പോകുവാണ്.

1827
02:30:57,088 --> 02:30:58,208
അത് അനുവദനീയമല്ല.

1828
02:30:59,400 --> 02:31:00,000
അല്ല ഇതാരാ, രാജോ!

1829
02:31:01,322 --> 02:31:03,243
- തിവാരി സാർ...
- എന്തുപറ്റി?

1830
02:31:03,323 --> 02:31:05,281
- തിവാരി സാർ, പ്രിയ പോവാണ്.
- എങ്ങോട്ട്?

1831
02:31:06,363 --> 02:31:08,129
- പ്രിയ എന്നെ ഉപേക്ഷിച്ച് പോവുകയാണ്.
- എന്തായീ പറയുന്നത്?

1832
02:31:08,202 --> 02:31:08,968
എനിക്ക് അവളെ തടയേണ്ടത്
വളരെ അത്യാവശ്യമാണ്,

1833
02:31:09,100 --> 02:31:10,968
ഒരു അഞ്ചു മിനിറ്റ് എന്നെ അകത്തേക്ക്
വിടാൻ ഇയാളോട് ഒന്ന് പറയാമോ?

1834
02:31:11,004 --> 02:31:12,443
ഞാൻ ഇവനോട് സംസാരിക്കാം.

1835
02:31:12,523 --> 02:31:14,847
യാധവ്,
ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.

1836
02:31:20,685 --> 02:31:24,246
- വേഗം പൊക്കോ രാജ്.
- പതിനഞ്ചു മിനിറ്റ് കേട്ടോ!

1837
02:31:24,805 --> 02:31:27,570
- നിങ്ങളൊക്കെ എങ്ങോട്ട് പോകുന്നു?
- ഒരു നിമിഷം

1838
02:31:27,645 --> 02:31:29,325
അതേയ്...

1839
02:31:29,405 --> 02:31:32,006
ഞാൻ പറയുന്നത് കേൾക്ക്.

1840
02:31:35,127 --> 02:31:36,893
വേഗം പൊക്കോ.

1841
02:32:35,000 --> 02:32:38,000
പ്രിയാ.

1842
02:32:44,000 --> 02:32:46,000
പ്രിയാ.

1843
02:33:24,000 --> 02:33:25,000
പ്രിയ.

1844
02:33:26,752 --> 02:33:28,029
പോകരുത് പ്രിയ.

1845
02:33:29,432 --> 02:33:34,270
ഞാൻ തെറ്റ് ചെയ്തുവെന്ന് എനിക്കറിയാം,
എന്നോട് ക്ഷമിക്കൂ പ്രിയ.

1846
02:33:36,153 --> 02:33:41,434
ഇന്നലെ രാത്രി ഞാൻ ഇത് മനസ്സിലാക്കിത്തരാൻ
വേണ്ടിയാണ് ശ്രമിച്ചുകൊണ്ടിരുന്നത് രാജ്.

1847
02:33:42,913 --> 02:33:45,514
ഒരുമിച്ച് ജീവിക്കുമ്പോൾ പരസ്പരം
വേദനിപ്പിക്കുന്നതിലും...

1848
02:33:45,953 --> 02:33:47,432
...നല്ലത് പിരിയുന്നതാണെന്ന്.

1849
02:33:50,362 --> 02:33:53,165
പിരിയാനുള്ള തീരുമാനം ഞാൻ എടുത്താലും
നീ എടുത്താലും...

1850
02:33:53,602 --> 02:33:57,203
-...ഒന്നുതന്നെയല്ലേ!
- അല്ല പ്രിയ...

1851
02:33:58,443 --> 02:34:00,526
...ഞാനാണ് തെറ്റ് ചെയ്തതെന്ന് എനിക്കറിയാം.

1852
02:34:01,563 --> 02:34:05,001
എനിക്ക് ഒരു അവസരം കൂടി തന്നൂടെ പ്രിയ,
പ്ലീസ്.

1853
02:34:06,724 --> 02:34:08,721
ഞാനില്ലാതെ നിനക്ക് സന്തോഷമായിരിക്കാൻ
കഴിയുമോ പ്രിയ?

1854
02:34:11,884 --> 02:34:13,881
ചിലപ്പോൾ ഇല്ലായിരിക്കും രാജ്.

1855
02:34:15,883 --> 02:34:19,244
പക്ഷേ നീ ഇഷ്ടപ്പെടുന്നയാൾ
 ജീവിതകാലം മുഴുവൻ...

1856
02:34:20,084 --> 02:34:21,955
...നിന്റെ കൂടെ ഉണ്ടായിരിക്കേണ്ട
ആവശ്യമില്ലല്ലോ?

1857
02:34:25,924 --> 02:34:27,605
ഞാൻ മാറാം പ്രിയ.

1858
02:34:28,965 --> 02:34:33,363
എത്ര തവണ പറയും രാജ്.

1859
02:34:34,846 --> 02:34:38,686
ഞാൻ പോകുമ്പോൾ എന്നെ
ഇനിയും ബുദ്ധിമുട്ടിക്കരുത് രാജ്.

1860
02:34:42,140 --> 02:34:45,420
ഒരു പക്ഷേ നമ്മുടെ പ്രണയത്തിന്റെ
അനന്തരഫലം ഇതായിരിക്കും.

1861
02:34:54,342 --> 02:34:57,375
അല്ല പ്രിയ,
ഇതല്ല നമ്മുടെ പ്രണയത്തിന്റെ അനന്തരഫലം.

1862
02:35:03,662 --> 02:35:06,427
ഞാൻ ഒരു സ്വപ്നം കണ്ടിരുന്നു പ്രിയ.

1863
02:35:08,463 --> 02:35:12,783
നമുക്ക് രണ്ട് കുട്ടികളുണ്ടായി,
ഒരു മോനും മോളും.

1864
02:35:14,785 --> 02:35:16,704
മോൻ ശരിക്കും നിന്നെപ്പോലെയായിരുന്നു.

1865
02:35:17,944 --> 02:35:21,785
അവന്റെ മൂക്ക് മാത്രമേ ഇത്രയും
വലുതായിരുന്നുള്ളൂ.

1866
02:35:27,815 --> 02:35:31,615
മോള് വളരെ സുന്ദരിയായിരുന്നു,
നിന്റെ കണ്ണുകൾ...

1867
02:35:32,616 --> 02:35:35,621
...നിന്നെപ്പോലെ അവളും നല്ലവളായിരുന്നു.

1868
02:35:41,337 --> 02:35:43,296
നീ വളരെ നല്ലവളാണ് പ്രിയ.

1869
02:35:44,537 --> 02:35:47,456
നീ കൂടെയുണ്ടെങ്കിൽ
എനിക്കും നല്ലവനാകാൻ കഴിയും.

1870
02:35:48,417 --> 02:35:51,260
ദയവായി പോകരുത് പ്രിയ,
ഞാൻ മാറാം പ്രിയ.

1871
02:35:54,178 --> 02:35:56,060
എന്നോട് ക്ഷമിക്കണം അന്ന ആന്റി.

1872
02:35:57,299 --> 02:35:59,017
എന്നോട് ക്ഷമിക്കണം.

1873
02:36:00,140 --> 02:36:03,423
ഞാൻ സമീറിനോടും ക്ഷമ ചോദിക്കാം.

1874
02:36:07,499 --> 02:36:10,581
രാത്രിയിൽ കുട്ടികൾ ഉണരുമ്പോൾ,
ഞാൻ അവരെ നോക്കിക്കോളാം.

1875
02:36:10,620 --> 02:36:15,382
ഞാൻ നിനക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല,
 ദയവായി പോകരുത് പ്രിയ.

1876
02:36:16,780 --> 02:36:20,179
നീ പോയാൽ എന്റെ സ്വപ്നം തകർന്നുപോകും.

1877
02:36:22,941 --> 02:36:29,902
ഞാനും ഇതേ സ്വപ്നമാണ് കണ്ടിരുന്നത് രാജ്.

1878
02:36:34,780 --> 02:36:37,624
എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്.

1879
02:38:50,331 --> 02:38:53,135
ദൈവമേ, ഞാൻ ഇല്ലാതായാൽ...

1880
02:38:54,133 --> 02:38:56,494
... എന്റെ പ്രിയയെ നോക്കിക്കോണേ.

1881
02:38:57,052 --> 02:39:02,458
ഞാൻ പ്രിയയെ ഒരുപാടൊരുപാട്...
ഒരുപാട് സ്നേഹിക്കുന്നു.

1882
02:40:29,902 --> 02:40:32,735
നിന്നോട് ഈ ഷൂസ് അതിന്റെ സ്ഥലത്ത് വെക്കണമെന്ന്
ഞാൻ എത്രവട്ടം പറഞ്ഞിട്ടുണ്ട്.

1883
02:40:54,990 --> 02:40:58,389
എനിക്ക് പോകാൻ കഴിഞ്ഞില്ല രാജ്.

1884
02:41:02,151 --> 02:41:06,636
നീയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല.

1885
02:41:06,992 --> 02:41:14,625
എന്റെ സ്ഥലം ഈ വീട്ടിൽ
നിന്നോടൊപ്പമാണെന്ന് മനസ്സിലായി രാജ്.

1886
02:41:16,634 --> 02:41:21,308
ഈ ലോക്കറ്റും നിന്നോടൊപ്പമാണ് ഉണ്ടാവേണ്ടത്.

1887
02:41:28,071 --> 02:41:31,632
നമ്മൾ രണ്ടുപേരും ഒരേ
സ്വപ്നങ്ങളാണ് കണ്ടത്  രാജ്.

1888
02:41:33,152 --> 02:41:35,917
അത് നമുക്ക് ഒരുമിച്ച് ജീവിച്ചുകൊണ്ട്
പൂർത്തിയാക്കാനും കഴിയും രാജ്.

1889
02:41:37,672 --> 02:41:40,552
- ഇത് കഴുത്തിലിട്ടോളൂ.
- നന്ദി പ്രിയ.

1890
02:42:11,499 --> 02:42:14,860
നോക്ക് പ്രിയ, ഇനി നീ ഒരിക്കലും എന്നെ
വിട്ട് പോവില്ലെന്ന് സത്യം ചെയ്യ്.

1891
02:42:15,220 --> 02:42:17,899
ഇനി എന്നോട് ഒരിക്കലും ബഹളം
വെക്കില്ലെന്ന് നീയും സത്യം ചെയ്യ്.

1892
02:42:17,980 --> 02:42:20,381
അല്ല ഞാൻ എപ്പോഴാ...
ശരി, ഞാൻ ഇനി ബഹളം വെക്കില്ല.

1893
02:42:20,620 --> 02:42:25,461
- പക്ഷേ നീ എന്തിനാ എന്നെ വിട്ട് പോയത്?
- പക്ഷേ നീ അന്ന് എത്ര മോശമായ കാര്യങ്ങളാ പറഞ്ഞത്.

1894
02:42:25,541 --> 02:42:28,546
അറിയാം, പക്ഷേ ഞാൻ നിന്നെ
വിളിച്ചുകൊണ്ടു വരാൻ വേണ്ടി അന്ന
ആന്റിയുടെ വീട്ടിൽ വന്നതല്ലേ!

1895
02:42:28,622 --> 02:42:32,068
- കൊണ്ടുവരാനല്ല... വഴക്കുണ്ടാക്കാനല്ലേ വന്നത്.
- അത് അന്ന ആന്റി പറഞ്ഞതല്ലേ.

1896
02:42:32,102 --> 02:42:34,579
അത്രയേയുള്ളൂ,
നിന്റെ മനസ്സിൽ ഇതേ വരൂ.

1897
02:42:34,782 --> 02:42:36,904
- ഇപ്പോ നിന്റെ മനസ്സിലെന്താണെന്ന് എനിക്കറിയാം.
- എന്താ?

1898
02:42:36,983 --> 02:42:38,440
- ഈ ഷൂസ് ഞാൻ എപ്പോഴാ എടുക്കുന്നതെന്ന്.
- അല്ല.

1899
02:42:38,800 --> 02:42:39,940
അതുതന്നെ.

1900
02:42:39,983 --> 02:42:43,581
- ശരി, പക്ഷേ അതിന് ഞാൻ എന്തെങ്കിലും പറഞ്ഞോ?
- ഇല്ല, പക്ഷേ എനിക്ക് മനസ്സിലായി.

1901
02:42:43,724 --> 02:42:46,247
- ഇതാണ് പ്രണയം.
- ഇത് പ്രണയമല്ല രാജ് മനസ്സിലാക്ക്‌.

1902
02:42:46,324 --> 02:42:48,625
ഷൂസിന്റെ സ്ഥലം ഷൂസും
പ്രണയത്തിന്റെ സ്ഥലം പ്രണയവുമാണ്.

1903
02:42:48,664 --> 02:42:51,867
- അപ്പോ എന്റെ പ്രണയം ഷൂസിനോടാണോ?
 - ഞാൻ പറഞ്ഞത് അതല്ല

1904
02:42:51,900 --> 02:42:52,700
പിന്നെ നീ എന്താ പറഞ്ഞത്?

1905
02:42:52,945 --> 02:42:54,183
- അലയ്ക്കാതെ.
- ഞാൻ അലയ്ക്കുവാണോ?

1906
02:42:54,264 --> 02:42:57,740
- എന്നോട് അലയ്ക്കില്ലെന്ന് നീ ഇപ്പോ സത്യം ചെയ്തതല്ലേയുള്ളൂ.
- ഞാൻ അലച്ചുകൊണ്ടാണ്‌ പ്രണയിക്കുന്നത്.

1907
02:42:57,824 --> 02:43:02,471
<font color="#e2ff00">
<b><i>
🎶... കൊണ്ടു പോകും, കൊണ്ടു പോകും,
സ്നേഹിച്ചവൻ പ്രണയിനിയെ കൊണ്ടു പോകും ... 🎶</i></b></font>

1908
02:43:02,546 --> 02:43:04,504
ഒന്ന് മിണ്ടാതിരിക്കാമോ!
ഞാൻ ഒന്ന് പ്രണയിക്കട്ടെ.

1909
02:43:08,000 --> 02:43:15,000
<font color="#a000ff">
<b><i>
പരിഭാഷ : സുജിത്ത് </font> <font color="#0a9a35">ബോസ്.</i></b></font>

1910
02:43:15,024 --> 02:43:25,024
<font color="#ff0000">മലയാളം പരിഭാഷകൾക്ക് സന്ദർശിക്കുക
www.malayalamsubtitles.org
www.facebook.com/groups/MSONEsubs</font>

1911
02:43:25,048 --> 02:43:29,048
ഇൻഫോ: B14C69832E57BA01FBF9DADF1F8081C839607E8C



<!DOCTYPE html>

<html xmlns="http://www.w3.org/1999/xhtml">
<head><title>

</title></head>
<body>
    <form method="post" action="./0bc61336-86d2-4dc2-b768-3e46a6dbe35f" id="form1">
<div class="aspNetHidden">
<input type="hidden" name="__VIEWSTATE" id="__VIEWSTATE" value="/wEPDwULLTE2MTY2ODcyMjlkZB8A38t0bCOEDWXOvw9suOfovyoPs04J9xRpwEY0/DTU" />
</div>

<div class="aspNetHidden">

	<input type="hidden" name="__VIEWSTATEGENERATOR" id="__VIEWSTATEGENERATOR" value="E0C68A58" />
</div>
    <div>
    
    </div>
    </form>
</body>
</html>
